തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ബിപിന്‍ ചന്ദ്രന്‍ (50) അന്തരിച്ചു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പകല്‍ ഒന്നിന് പേട്ട ആനയറ എന്‍എസ്എസ് കരയോഗം റോഡിലുള്ള സിആര്‍എ 83 വീട്ടിലെത്തിക്കും. വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടശാന്തികവാടത്തില്‍ സംസ്‌കാരം.
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ബിപിന്‍ ചന്ദ്രന്‍ എന്റര്‍പ്രണര്‍ ബിസിനസ് മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിലും ഇന്ത്യന്‍ എക്‌സ്പ്രസിലും ജോലി ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിരുന്നു.
അമ്മ: പരേതയായ രത്‌നമ്മ. ഭാര്യ: ഷൈജ (മാധ്യമപ്രവര്‍ത്തക, ഡല്‍ഹി), മക്കള്‍: ആദിത് പിള്ള (ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ബെംഗളൂരു), ആരോഹി പിള്ള ( വിദ്യാര്‍ത്ഥി, പൂനെ), സഹോദരങ്ങള്‍: ബൃന്ദ (ഫിനാന്‍സ് മാനേജര്‍, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്), ബിജോയ് (സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍, സൗദി).