Month: May 2024

  • Kerala

    പത്തനംതിട്ടയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

    പത്തനംതിട്ട: ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയാണ് ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികള്‍ പഞ്ചായത്തില്‍ തുടങ്ങി. നാളെ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് കള്ളിംഗ് അടക്കം തുടര്‍നടപടി സ്വീകരിക്കും. കഴിഞ്ഞദിവസം ആലപ്പുഴ തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാര്‍ പെരുവേലില്‍ ചാല്‍ പുഞ്ചയില്‍ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിനാണ് രോഗം ബാധിച്ചത്. 70 ദിവസം പ്രായമുള്ള 10,000 താറാവുകള്‍ ആണ് ഇവിടെ ഉള്ളത്. ഇതില്‍ 3000 എണ്ണം ചത്തു. തിരുവല്ല മഞ്ഞാടി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ അറിഞ്ഞത്. ഭോപ്പാലിലെ കേന്ദ്ര ലാബിലെ റിസള്‍ട്ട് കിട്ടിയാല്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ആവുകയുള്ളൂ.  

    Read More »
  • Crime

    വിമാനത്തില്‍നിന്ന് കടലില്‍ ചാടുമെന്ന് ഭീഷണി; മംഗളൂരുവില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

    ബംഗളൂരു: വിമാനയാത്രക്കിടെ പ്രശ്‌നമുണ്ടാക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി യാത്രക്കാരനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബി.സിയാണ് അറസ്റ്റിലായതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തു. പറക്കുന്ന വിമാനത്തില്‍നിന്ന് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ മേയ് എട്ടിനാണ് സംഭവം. ജീവനക്കാരുടെ പരാതിയെ തുടര്‍ന്നാണ് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തത്. ”കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ മേയ് എട്ടിന് ദുബായില്‍ നിന്ന് മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കിടെ മോശമായി പെരുമാറുകയും വിമാനത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കി ജീവനക്കാര്‍ക്കും സഹയാത്രക്കാര്‍ക്കും അസൗകര്യമുണ്ടാക്കുകയും ചെയ്തു. വിമാനത്തില്‍നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയതുള്‍പ്പെടെ ഇയാളുടെ പ്രവൃത്തികള്‍ മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു’ – മുഹമ്മദിന്റെ അറസ്റ്റിനെക്കുറിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഡല്‍ഹിയില്‍നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍ സ്വദേശി ശൗചാലയത്തിലേക്ക് പോയി. തിരിച്ചെത്തിയ ശേഷം മറ്റൊരു യാത്രക്കാരനെക്കുറിച്ച് ഇയാള്‍ ജീവനക്കാരോട് തിരക്കി. എന്നാല്‍…

    Read More »
  • Crime

    ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് തെറിവിളി; ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച് രോഗി

    കോഴിക്കോട്: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയ്ക്കെത്തിയ രോഗി, ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ ഡോ.സുസ്മിതിനാണ് മര്‍ദനമേറ്റത്. കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു . രോഗി അമിതമായി മദ്യപിച്ചിരുന്നെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് എത്തിയ ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നു പറഞ്ഞ് തിരിച്ചു വന്ന് ഡോക്ടറെ അസഭ്യം പറയുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ പുറത്താക്കിയെങ്കിലും പുറത്ത് പതുങ്ങിയിരുന്ന ഇയാള്‍ ഡോക്ടര്‍ പുറത്തേക്കു വന്നപ്പോള്‍ ആക്രമിക്കുകയായിരുന്നു. ഇയാള്‍ തലയ്ക്കടിക്കാന്‍ ശ്രമിക്കുന്നതും ഡോക്ടര്‍ ഇയാളെ തള്ളിമാറ്റുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം. സംഭവത്തില്‍ കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

    Read More »
  • Crime

    ഭാര്യയ്ക്ക് നേരെ എറിഞ്ഞ ആസിഡ് ബോംബ് വീണത് മകന്റെ ദേഹത്ത്; ഗുരുതര പരിക്ക്, ​ഗൃഹനാഥൻ അറസ്റ്റിൽ

    ഭാര്യയ്ക്കും മകനുമെതിരെ ആസിഡ് ആക്രമണം നടത്തിയയാള്‍ അറസ്റ്റില്‍. കാസര്‍കോട് ചിറ്റാരിക്കലില്‍ പി വി സുരേന്ദ്രനാണ് അറസ്റ്റിലായത്. ഭാര്യയ്ക്ക് നേരെയെറിഞ്ഞ ആസിഡ് ബോംബ് മകന്റെ ദേഹത്ത് വീഴുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഐസ്‌ക്രീം ബോളില്‍ ആസിഡ് നിറച്ചാണ് ഭാര്യയ്ക്ക് നേരെ എറിഞ്ഞത്. ആസിഡ് ആക്രമണമുണ്ടായതോടെ സുരേന്ദ്രന്റെ ഭാര്യ ഓടി മാറുകയായിരുന്നു. തുടര്‍ന്ന് ഇത് മകന്‍ സിദ്ധുനാഥിന്റെ ദേഹത്ത് പതിച്ചു. കുട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുരേന്ദ്രന്‍ സ്ഥിരം മദ്യപാനിയാണെന്നും കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Crime

    ദത്തുപുത്രന്‍ അറസ്റ്റില്‍, 30 ലക്ഷം കൈക്കലാക്കാൻ അമ്മയെ കൊന്ന് കുളിമുറിയിൽ കുഴിച്ചുമൂടിയ കേസിലാണ് അറസ്റ്റ്

       മധ്യപ്രദേശിലെ ഗ്വാളിയറില്‍ 30 ലക്ഷം രൂപ തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തിയ ദത്തുപുത്രന്‍ പൊലീസിന്റെ പിടിയില്‍. ഷിയോപുര്‍ ടൗണിലാണ് സംഭവം.65 വയസുകാരി ഉഷയാണ് കൊല്ലപ്പെട്ടത്. ദത്തുപുത്രന്‍ ദീപക് പച്ചൗരിയാണ് അറസ്റ്റിലായത്. ദീപക് ഉഷയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയില്‍ കുഴിച്ചു മൂടുകയായിരുന്നു. ഉഷയുടെ പേരിലുള്ള സ്ഥിരനിക്ഷേപമായ 30 ലക്ഷം കൈക്കലാക്കുന്നതിനു വേണ്ടിയാണ് പ്രതി ക്രൂരകൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം പ്രതി അമ്മയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ദീപക്കിനെയും ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി പൊലീസിന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓഹരി വിപണിയില്‍ ദീപക്കിന് 15 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായും പണം ആവശ്യമുണ്ടായിരുന്നതായും  പൊലീസ്  കണ്ടെത്തി. തുടര്‍ന്ന് ദീപക്കിന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി. കുളിമുറിയുടെ തറ പൊളിച്ച് പണിതതായി ശ്രദ്ധയില്‍പ്പെട്ടതോടെ ഈ ഭാഗം കുഴിച്ചുനോക്കിയപ്പോഴാണ് ഉഷയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ദീപക്കിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉഷയും ഭര്‍ത്താവ് ഭുവേന്ദ്ര…

    Read More »
  • Kerala

    ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2023: ആട്ടം മികച്ച ചിത്രം, ആനന്ദ് ഏകര്‍ഷി സംവിധായകന്‍, ബിജുമേനോനും വിജയരാഘവനും മികച്ച നടന്മാര്‍, ശ്രീനിവാസന് ചലച്ചിത്രരത്‌നം

    2023ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’ നേടി. ആനന്ദ് ഏകര്‍ഷി ആണ് മികച്ച സംവിധായകന്‍ (ചിത്രം:ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ചിത്രം ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്, ജൂറി കണ്ട് നിര്‍ണയിക്കുന്ന ഏക ചലച്ചിത്രപുരസ്‌കാരമാണ് ഇത്. ഇക്കുറി 69 ചിത്രങ്ങളാണ് അപേക്ഷിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ശ്രീനിവാസന് ചലച്ചിത്രരത്നം സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ ശ്രീനിവാസന് സമ്മാനിക്കും. റൂബി ജൂബിലി അവാര്‍ഡ് രാജസേനന് തിരക്കഥാകൃത്തും…

    Read More »
  • Kerala

    വാത്സല്യ നിധിയായ അമ്മയും സ്നേഹ സമ്പന്നനായ മകനും: മാതൃദിനത്തില്‍ അപൂര്‍വ്വ ചിത്രം പങ്കുവച്ച്  മോഹന്‍ലാല്‍

        മക്കളെ എന്നും സ്നേഹത്തോടെ ഓർക്കുന്ന അമ്മമാരുടെ ദിനം. ലോക മാതൃദിനം… മക്കൾക്കായി ജീവിതം മാറ്റിവച്ച അമ്മമാരെ ഓർക്കാൻ കൂടിയുള്ളതാണ് ഈ നാൾ. മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള അപൂര്‍വ്വ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. മാതൃദിന ആശംസകള്‍ എന്നതിനൊപ്പം കുട്ടിയായി മോഹന്‍ലാലും അമ്മ ശാന്തകുമാരിയും. ലാലിന്റെ ചെറുപ്പകാലത്തുള്ള ഈ അപൂര്‍വ ചിത്രം ആരാധകരും ആഘോഷിക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. മികച്ച മകനും മികച്ച അമ്മയും, മലയാളത്തിന് മഹാനടനെ സമ്മാനിച്ച അമ്മയ്ക്ക് മാതൃദിനാശംസകൾ തുടങ്ങി നിരവധി കമന്റുകളുണ്ട്. മോഹന്‍ലാൽ ആദ്യമായി ക്യാമറയ്ക്ക് പിന്നിലേക്ക് എത്തുന്ന ചിത്രം ‘ബറോസ്’ ഈ വർഷം റിലീസ് ചെയ്യും. ലാലിൻ്റെ സംവിധാന അരങ്ങേറ്റമെന്ന കാരണത്താല്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയ ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. 150 കോടിയിലേറെ  ചെലവിൽ പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന ‘എമ്പുരാൻ’ ഈ വർഷം തന്നെ…

    Read More »
  • India

    ബിജെപി വിട്ടെത്തി തൃണമൂല്‍ സ്ഥാനാര്‍ഥിയായി; വോട്ടെടുപ്പിന്റെ തലേന്ന് ഭാര്യ ബിജെപിയില്‍

    കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ റാണാഘട്ട് മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുകുത് മാണി അധികാരിയുടെ ഭാര്യ സ്വാസ്ഥിക മഹേശ്വരിയാണ് ശനിയാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. വിവാഹമോചന നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് സ്വാസ്ഥിക ഭര്‍ത്താവിന്റെ രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ചേര്‍ന്നത്. ബി.ജെ.പി നേതാവും ബോളിവുഡിലെ മുന്‍കാല സൂപ്പര്‍താരവുമായ മിഥുന്‍ ചക്രവര്‍ത്തിയുടെ സാന്നിധ്യത്തില്‍ റാണാഘട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സ്വാസ്ഥിക പാര്‍ട്ടി അംഗത്വമെടുത്തത്.മുകുത് മാണി അധികാരിക്ക് വോട്ട് നല്‍കുന്നവര്‍ എന്നെ പോലെ വഞ്ചിക്കപ്പെടുമെന്ന് റാലിയില്‍ സ്വാസ്ഥിക പറഞ്ഞു. വിവാഹം കഴിഞ്ഞ് ദിവസ്സങ്ങള്‍ക്കുള്ളില്‍ മുകുത് അധികാരിയില്‍ നിന്ന് അതിക്രമം നേരിടേണ്ടിവന്നുവെന്ന് സ്വാസ്ഥിക ആരോപണമുന്നയിച്ചിരുന്നു. 2021-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, റാണാഘട്ട് ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന റാണാഘട്ട് -ദക്ഷിണില്‍നിന്ന് വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു മുകുത് മണി അധികാരി. ബി.ജെ.പി എം.എല്‍.എ ആയിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് മുകുതിനെ സ്ഥാനാനാര്‍ത്ഥിയായി പ്രഖ്യപിച്ചത് വലിയ വിവാദങ്ങള്‍ക്ക്…

    Read More »
  • India

    ജീവിച്ചിരിക്കെ വിരമിച്ച പ്രഫസര്‍ മരിച്ചെന്ന് സര്‍വകലാശാല; പിന്നാലെ പെന്‍ഷനും റദ്ദാക്കി

    റാഞ്ചി: ജീവിച്ചിരിക്കെ മരിച്ചെന്ന് അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആനുകൂല്യങ്ങളും എന്തിന് പൌരത്വം വരെ നഷ്ടമായവരുടെ നിരവധി വാര്‍ത്തകള്‍ ഇതിന് മുമ്പ് നിരവധി തവണ പുറത്ത് വന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി ചേര്‍ക്കപ്പെടുകയാണ്. ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നാണ് സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റാഞ്ചി സര്‍വകലാശാലയില്‍ നിരവധി വര്‍ഷങ്ങളോളം ജോലി ചെയ്തയാളെ മരിച്ചതായി പ്രഖ്യാപിച്ച സര്‍വകലാശാല അദ്ദേഹത്തിനുള്ള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും റദ്ദാക്കി. റാഞ്ചി സര്‍വകലാശാലയിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത ഡോ.ബ്രിജ് കിഷോര്‍ സിംഗിനെയാണ് സര്‍വകലാശാല മരിച്ചതായി പ്രഖ്യാപിച്ചത്. പതിനഞ്ച് വര്‍ഷം മുമ്പ് സര്‍വകലാശാലയില്‍ നിന്നും റിട്ടയര്‍ ചെയ്ത അധ്യാപകനായിരുന്നു അദ്ദേഹം. പെന്‍ഷന്‍ വാങ്ങാനായി എല്ലാ മാസവും ഒന്നാം തിയതി അദ്ദേഹം ബാങ്കിലെത്തുമായിരുന്നു. പതിവ് പോലെ ഈ മാസം ഒന്നാം തിയതി പെന്‍ഷന് വേണ്ടി ബാങ്കിലെത്തിയ അദ്ദേഹം തനിക്ക് പെന്‍ഷന്‍ വന്നിട്ടില്ലെന്ന് മനസിലാക്കി. പിന്നാലെ അന്വേഷിച്ച് ചെന്നപ്പോഴാണ് സര്‍വകലാശാല തന്നെ മരിച്ചതായി പ്രഖ്യാപിച്ചെന്ന് മനസിലാക്കിയത്. അത് സംബന്ധിച്ച്…

    Read More »
  • India

    ബിഹാറില്‍ ഖാര്‍ഗെയുടെ ഹെലികോപ്ടറില്‍ തെര. കമ്മീഷന്റെ പരിശോധന; പ്രതിഷേധവുമായി കോണ്‍ഗ്രസ്

    പട്‌ന: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഹെലികോപ്ടറില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍. ബിഹാറിലെ സമസ്തിപുരില്‍ ശനിയാഴ്ചയാണ് സംഭവം. പരിശോധനക്കെതിരെ കോണ്‍?ഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിപക്ഷത്തോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുദ്ദേശ്യപരമായ പെരുമാറ്റമാണ് ഇത് വെളിവാക്കുന്നതെന്ന് ബിഹാറിലെ കോണ്‍ഗ്രസ് വക്താവ് രാജേഷ് റാത്തോര്‍ പറഞ്ഞു. പരിശോധനയുടെ വീഡിയോയും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘രാഹുല്‍ ഗാന്ധിക്ക് പിറകെ ഇപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഹെലികോപ്ടറും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും പരിശോധിച്ചിരിക്കുന്നു. പ്രതിപക്ഷത്തോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുദ്ദേശ്യപരമായ പെരുമാറ്റമാണ് ഇത് വെളിവാക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്’ – രാജേഷ് റാത്തോര്‍ പറഞ്ഞു. എന്‍.ഡി.എ നേതാക്കളുടെ ഹെലികോപ്ടറുകളിലും ഇത്തരത്തില്‍ പരിശോധന നടത്തുന്നുണ്ടോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണം. അത്തരം വിവരങ്ങള്‍ പരസ്യമാക്കണം. അല്ലാത്തപക്ഷം അത് പ്രതിപക്ഷ നേതാക്കളെ തടയാന്‍ ലക്ഷ്യമിടുന്നുവെന്നും എന്‍.ഡി.എ നേതാക്കളെ സ്വതന്ത്രമായി പോകാന്‍ അനുവദിക്കുന്നുവെന്നുമുള്ള രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമെന്നും രാജേഷ് റാത്തോര്‍ കൂട്ടിച്ചേര്‍ത്തു.  

    Read More »
Back to top button
error: