Month: May 2024

  • LIFE

    ഒരേ ഒരു തക്കാളി മാത്രം മതി! എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം

    ഒരു തക്കാളി ഉണ്ടോ? ഒരു തക്കാളി മാത്രം മതി! തക്കാളി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ. എത്ര കരിപിടിച്ച നിലവിളക്കും ഇനി വെട്ടിതിളങ്ങും; നിലവിളക്കുകള്‍ ഇനി 5 മിനിറ്റില്‍ ആര്‍ക്കും വെളുപ്പിക്കാം! വിളക്കിലെ കരി ഈസിയായി കളയാന്‍ ഉള്ള നിരവധി എളുപ്പ മാര്‍ഗങ്ങളെപ്പറ്റി ഇതിനോടകം നമ്മള്‍ ഒരുപാട് പരിചയപ്പെട്ട് കഴിഞ്ഞതാണ്. എന്നാല്‍ ഇതുവരെ പരിചയപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായ, വളരെ എളുപ്പത്തില്‍ ആര്‍ക്കും ചെയ്യാവുന്നതുമായ ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്. സാധാരണ ഗതിയില്‍ പച്ചക്കറി വാങ്ങി വരുമ്പോള്‍ ചീഞ്ഞ തക്കാളി നമ്മള്‍ എടുത്ത് കളയുകയാണ് ചെയ്യുന്നത്. ചിലപ്പോഴെങ്കിലും അത് പച്ചക്കറി കൃഷിക്കായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യാതെ വലിച്ചെറിയുന്ന തക്കാളി കൊണ്ട് തന്നെ എങ്ങനെ വിളക്ക് അതിന്റെ നിറവും ഭംഗിയും ഒന്നും നഷ്ടപ്പെടാത്ത രീതിയില്‍ പുത്തനായി വെട്ടിത്തിളങ്ങുന്ന നിലയിലേക്ക് മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് നന്നായി പഴുത്ത ഒരു തക്കാളി മൂന്നോ നാലോ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതിനുശേഷം…

    Read More »
  • NEWS

    ‘ബിരിയാണി’യുടെ പേരില്‍ കിട്ടിയ സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയത് എന്തിന്? രാഷ്ട്രീയം പണവും പ്രശസ്തിയും നിറയ്ക്കാനുള്ള ‘തണ്ണീര്‍മത്തന്‍’ സഞ്ചിയല്ല

    നടി കനി കുസൃതിയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. തന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് എതിരായിട്ടും ബിരിയാണി എന്ന ചിത്രത്തില്‍ അഭിനയിച്ചത് കാശിന് വേണ്ടിയായിരുന്നെന്ന് കനി പ്രതികരിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരില്‍ നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു? എന്നാണ് ഹരീഷ് ചോദിക്കുന്നത്. അതല്ല, നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡിന്റെ തുകയാണ് കനിയെ ആകര്‍ഷിച്ചതെങ്കില്‍ അത് തുറന്ന് പറയണമായിരുന്നു. നീതി ബോധമുള്ള മനുഷ്യരും ഇന്ത്യന്‍ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം. അല്ലാതെ രാഷ്ട്രിയം പണവും പ്രശസ്തിയും നിറയ്ക്കാനുള്ള ഒരു തണ്ണീര്‍മത്തന്‍ സഞ്ചിയല്ല എന്നും ഹരീഷ് പേരടി വിമര്‍ശിച്ചു. ഹരീഷിന്റെ വാക്കുകള്‍- ”രാഷ്ട്രിയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാന്‍ വേണ്ടി ‘ബിരിയാണി’ എന്ന സിനിമ ചെയ്തത് എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉള്‍ക്കൊള്ളുന്നു..പക്ഷെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരില്‍ നല്ല നടിക്കുള്ള സംസ്ഥാന…

    Read More »
  • Crime

    കടയില്‍ പോയ ഏഴാം ക്ലാസുകാരിയുടെ 100 രൂപ പിടിച്ചുപറിക്കാന്‍ശ്രമം; എതിര്‍ത്തപ്പോള്‍ മുടി മുറിച്ചു

    കൊച്ചി: കടയില്‍ സാധനം വാങ്ങാന്‍ പോയ ഏഴാം ക്ലാസ്സുകാരിയെ തടഞ്ഞുനിര്‍ത്തി പണം തട്ടിയെടുത്തതായി പരാതി. എതിര്‍ത്ത പെണ്‍കുട്ടിയുടെ മുടി മുറിച്ചു. ചേപ്പനം ചാത്തമ്മയില്‍ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. തൊപ്പിധരിച്ച് ഇരു ചക്ര വാഹനത്തില്‍ എത്തിയ യുവാവ് വഴിയില്‍ പെണ്‍കുട്ടിയെ തടയുകയായിരുന്നു. കടയില്‍ നിന്ന് സാധനം വാങ്ങാല്‍ ഏല്‍പ്പിച്ച 100 രൂപയാണ് യുവാവ് പിടിച്ചു പറിച്ചത്. എതിര്‍ത്തപ്പോഴാണ് കത്രികയെടുത്ത് പണം കൈക്കലാക്കി കടന്നു കളയുകയായിരുന്നു. ആ സമയത്ത് റോഡില്‍ ആരും ഉണ്ടായിരുന്നില്ല. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തിയ പെണ്‍കുട്ടി പറഞ്ഞ വിവരം അനുസരിച്ച് വീട്ടുകാരും അയല്‍ക്കാരും പ്രദേശത്ത് തെരഞ്ഞെങ്കിലും ആളെ കിട്ടിയില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയുടെ അച്ഛന്‍ പനങ്ങാട് പൊലീസില്‍ പരാതി നല്‍കി. വനിതാ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.  

    Read More »
  • Crime

    ബംഗ്ലാദേശ് എം.പിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍; മറ്റൊരു സ്ത്രീയും നഗരത്തിലെത്തി

    കൊല്‍ക്കത്ത: ബംഗ്ലാദേശ് എം.പി. അന്‍വാറുല്‍ അസീം അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കൊലപാതകം നടന്ന കൊല്‍ക്കത്ത ന്യൂടൗണിലെ ഫ്ളാറ്റ് സമുച്ചയത്തിലെ സെപ്റ്റിക് ടാങ്കില്‍നിന്നാണ് നാലുകിലോയോളം തൂക്കം വരുന്ന മനുഷ്യമാംസം കണ്ടെത്തിയത്. ഇത് കൊല്ലപ്പെട്ട എം.പി.യുടെ മൃതദേഹാവശിഷ്ടമാണെന്നാണ് പോലീസിന്റെ നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാനായി കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു. അസീം അനാറിനെ കൊലപ്പെടുത്തിശേഷം ശരീരത്തില്‍നിന്ന് തൊലിനീക്കുകയും തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കുകയും ചെയ്തെന്നായിരുന്നു പ്രതികളുടെ മൊഴി. കൃത്യം നടത്തിയശേഷം പ്രതികള്‍ ഫ്ളാറ്റിലെ ശൗചാലയത്തിലൂടെ ഒഴുക്കിക്കളഞ്ഞ മൃതദേഹാവശിഷ്ടങ്ങളാണ് സെപ്റ്റിക് ടാങ്കില്‍നിന്ന് കണ്ടെടുത്തതെന്നാണ് പോലീസ് കരുതുന്നത്. അതേസമയം, ഫ്ളാറ്റിന് സമീപത്തെ കനാലില്‍ പോലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അസീം അനാര്‍ കൊലക്കേസുമായി ബന്ധപ്പെട്ട് കശാപ്പുകാരനും ബംഗ്ലാദേശ് സ്വദേശിയുമായ ജിഹാദ് ഹവല്‍ദാറിനെ കൊല്‍ക്കത്ത പോലീസിന്റെ സി.ഐ.ഡി. സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ബംഗ്ലാദേശിലെ ധാക്കയില്‍നിന്നെത്തിയ പോലീസ് ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി മുഹമ്മദ് ഹാറൂണ്‍ റഷീദ് പ്രതിയെ കൊല്‍ക്കത്തയില്‍വെച്ച്…

    Read More »
  • Crime

    മംഗളൂരുവില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; കാഞ്ഞങ്ങാട്ടുകാരനായ ജിം പരിശീലകന്‍ അറസ്റ്റില്‍

    കാസഗോഡ്: മംഗളൂരുവില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ജിം പരിശീലകന്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശി സുജിത്താണ് അറസ്റ്റിലായത്. കാസര്‍കോട് സ്വദേശിയായ യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കദ്രി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. യുവതിയും സുജിത്തും പരിചയക്കാരായിരുന്നെന്നും ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയില്‍ ഒപ്പം വന്ന തന്നെ ആശുപത്രി മുറിയില്‍വച്ച് ബലാത്സംഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നുമാണ് പരാതി. പിന്നീട് ചിത്രങ്ങള്‍ കാട്ടി നിരവധി തവണ മംഗളൂരുവിലെ ഹോട്ടല്‍മുറികളിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. സുജിത്തിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം പരാതിക്കാരിയായ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

    Read More »
  • Crime

    കൈക്കൂലി: പെരിന്തല്‍മണ്ണ നഗരസഭ റവന്യൂ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

    മലപ്പുറം: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ പണം ആവശ്യപ്പെട്ട പെരിന്തല്‍മണ്ണ നഗരസഭയിലെ റവന്യൂ ഇന്‍സ്പെക്ടര്‍ വളാഞ്ചേരി ഇരിമ്പിളിയം മൈലാഞ്ചിപ്പറമ്പില്‍ ഉണ്ണിക്കൃഷ്ണനെ(50) മലപ്പുറം വിജിലന്‍സ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണയിലെ റിട്ട. വെറ്ററിനറി ഡോക്ടര്‍ ഉസ്മാന്റെ പരാതിയിലാണ് കേസ്. പരാതിക്കാരന്‍ നല്‍കിയ 2,000 രൂപ ഉദ്യോഗസ്ഥനില്‍ നിന്ന് കണ്ടെടുത്തു. ഡോക്ടറുടെ മകളുടെ പേരില്‍ വാങ്ങിയ സ്ഥലത്തുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിച്ചിരുന്നു. സ്ഥലം കാണണമെന്നും 2,000 രൂപ വേണമെന്നും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതോടെ വിജിലന്‍സിനെ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ഡോക്ടറുടെ കാറില്‍ സ്ഥലം കണ്ട് മടങ്ങുമ്പോള്‍, നേരത്തെ വിജിലന്‍സ് പ്രത്യേക രാസവസ്തു വിതറി നല്‍കിയ നോട്ടുകള്‍ റവന്യൂ ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. കാറില്‍ നഗരസഭയ്ക്ക് മുന്നിലെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തിയ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.

    Read More »
  • Crime

    പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം; ഓഫീസര്‍ കമാന്‍ഡന്റിനെതിരേ കേസ്, സസ്പെന്‍ഷന്‍

    തൃശൂര്‍: ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് അക്കാദമി ഓഫീസര്‍ക്കെതിരെ കേസ്. തൃശൂര്‍ പൊലീസ് അക്കാദമി ഓഫീസര്‍ കമാന്‍ഡന്റ് പ്രേമന്‍ കടന്നപ്പള്ളിക്കെതിരെയാണ് വീയൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അക്കാദമിയിലെ തന്നെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഉദ്യോഗസ്ഥയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ പ്രേമനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്ത് ഡയറക്ടര്‍ ഉത്തരവിറക്കി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തുടരന്വേഷണത്തിനും ഉത്തരവുണ്ട്. പലതവണ അതിക്രമം നടന്നതായി പരാതിയില്‍ പറയുന്നു. അതിക്രമത്തിന് ഇരയായ ഉദ്യോഗസ്ഥ അവധിയിലാണ്. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്കു പോയ ഉദ്യോഗസ്ഥയെ സംഭവ ദിവസം വൈകിട്ട് ആറിന് വിളിച്ചുവരുത്തിയാണ് ആദ്യതവണ അതിക്രമം നടത്തിയത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടും ഇതുപോലുള്ള പെരുമാറ്റം ഉണ്ടായെന്നും പരാതിക്കാരി പറയുന്നു. പോലീസ് അക്കാഡമിയില്‍ വനിതാ പോലീസിനെ പീഡിപ്പിക്കാന്‍ ശ്രമം; ആരോപണവിധേയനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി  

    Read More »
  • Crime

    കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടില്‍നിന്ന് പൊക്കി

    കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ അടുത്ത വീട്ടിലെ പട്ടിക്കൂട്ടില്‍നിന്ന് പിടികൂടി. കാപ്പ നിയമപ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല സ്വദേശി മനീഷ് (29) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. വൈദ്യപരിശോധനയ്ക്കായി കൈവിലങ്ങ് അണിയിച്ച് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കാണ് മനീഷിനെ പരിശോധനയ്ക്ക് കൊണ്ടുപോയത്. അതിനിടെ രക്ഷപ്പെട്ട പ്രതി കരുവേലിപ്പടി മൈത്രി നഗറിലെ രണ്ട് വീടുകളില്‍ കയറി. വീട്ടുകാര്‍ ചെറുത്തതോടെ സമീപത്തെ ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടില്‍ ഒളിക്കുകയായിരുന്നു. മനീഷിനെ പൊലീസ് പിന്നീട് പിടികൂടി. സംസ്ഥാനത്തെ വിവിധി സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, ഭവനഭേദനം, ലഹരി വില്‍പ്പന, ഉള്‍പ്പടെ 12 കേസുകളില്‍ പ്രതിയാണ് മനീഷ്. ഇയാളെ കാപ്പ ചുമത്തി ജയിലിലടയ്ക്കാന്‍ ഉത്തരവായിരുന്നു.ബം?ഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പള്ളുരുത്തി പൊലീസാണ് പിടികൂടിയത്.  

    Read More »
  • Crime

    സ്വര്‍ണക്കടത്ത്: തരൂരിന്റെ പി.എ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയുടെ പി.എ. അറസ്റ്റില്‍. 500 ഗ്രാം സ്വര്‍ണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാര്‍ പ്രസാദും കൂട്ടാളിയും പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്നെത്തിയ ആളുടെ പക്കല്‍നിന്ന് സ്വര്‍ണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുബായില്‍നിന്ന് എത്തിയ യാത്രക്കാരനെ സ്വീകരിക്കാനാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എയര്‍ഡ്രോം എന്‍ട്രി പെര്‍മിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ചതെന്ന് കസ്റ്റംസ് പറഞ്ഞതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തില്‍ കയറിയ ഇയാള്‍ യാത്രക്കാരനില്‍നിന്ന് പാക്കറ്റ് സ്വീകരിക്കുകയായിരുന്നുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.

    Read More »
  • Kerala

    കാലവര്‍ഷം ഇന്നെത്തും, 7 ദിവസം ഇടിമിന്നലോടെ വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തില്‍ കേരളത്തില്‍ 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 2 വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൊച്ചിയില്‍ രാത്രി മഴ വിട്ട് നിന്നത് ആശ്വാസമായി. കളമശ്ശേരിയിലും തൃക്കാക്കരയിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ചെറിയ അളവില്‍ കുറഞ്ഞ് വരികയാണ്. തുടര്‍ച്ചയായി രണ്ട് ദിവസം വെള്ളം കയറിയ മൂലേപ്പാടം,വി ആര്‍ തങ്കപ്പന്‍ റോഡിലാണ് രൂക്ഷമായ പ്രതിസന്ധി. വെള്ളം ഇറങ്ങി വീടു വൃത്തിയാക്കി മണിക്കൂറിനുള്ളിലാണ് ഇന്നലെ വൈകിട്ടത്തെ മഴയില്‍ വീണ്ടും നിരവധി വീടുകളില്‍ വെള്ളം കയറിയത്. അശാസ്ത്രീയമായി നിര്‍മ്മിച്ച കലുങ്കുകളും,തോടുകളുമാണ് സ്ഥിതി…

    Read More »
Back to top button
error: