KeralaNEWS

സാഹസികമായ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ നിരവധി ജീവൻ രക്ഷിച്ച കരിമ്പ ഷമീര്‍ അന്തരിച്ചു

    പാലക്കാട്: സാഹസിക രക്ഷാപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ കരിമ്പ ഷമീർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഉയരമുള്ള മരത്തിലും വെള്ളക്കെട്ടുകളിലും സധൈര്യം ഇറങ്ങി ആയിരങ്ങളെ രക്ഷിച്ചിതിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് സ്വയം വണ്ടി ഓടിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു.

കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന്റെ ദൗത്യസംഘത്തിൽ അംഗമായിരുന്നു. ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ തൊഴിലാളികൾ അകപ്പെട്ടപ്പോഴും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വ്യക്തിയാണ് ഷമീർ.

Signature-ad

ആരും ഇറങ്ങിച്ചെല്ലാന്‍ ഭയക്കുന്ന ചെങ്കുത്തായ ഇടങ്ങളിലേക്കും ഉയരങ്ങളിലേക്കും രക്ഷാ പ്രവര്‍ത്തനത്തിനായി ഓടിയെത്തുന്ന സാഹസികനായിരുന്നു കരിമ്പ ഷമീര്‍. ഡാമിലും പുഴയിലും പാറക്കെട്ടുകളിലും തുടങ്ങി ഭയമില്ലാതെ എവിടെയും എത്തിയിരുന്ന ഷമീര്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്.

Back to top button
error: