Month: May 2024
-
Kerala
പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസ് പ്രതിയുടെ മകന്റെ കല്യാണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി. 2 അംഗ അന്വേഷണ കമ്മീഷണെയാണ് നിയോഗിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യന്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. ഇതിനിടെ രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്തുവന്നിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാലകൃഷ്ണന്‍ പെരിയ ഉന്നയിച്ചു. പെരിയ കൊലപാതക കേസിലെ പ്രതികളുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍ സൗഹൃദം പുലര്‍ത്തുന്നെന്നും നിയമ സഭ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രധാന ആരോപണം. വിവാദമായതോടെ ഫേസ് ബുക്ക് പോസ്റ്റ് ബാലകൃഷ്ണന്‍ പെരിയ പിന്‍വലിച്ചു. പെരിയ ഇരട്ട കൊലപാതകക്കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ് കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമായത്. സംഭവത്തില്‍ നടപടി നേരിട്ടതോടെ ചടങ്ങില്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍…
Read More » -
Crime
കോഴിക്കോട് ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരും തടവുകാരും ഏറ്റുമുട്ടി; 5 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ജില്ലാ ജയിലില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തടവുകാരും ജയില്‍ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും രണ്ട് തടവുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സബ് ജയിലില്‍നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരും ജയില്‍ ഉദ്യോഗസ്ഥരും തമ്മിലാണ് തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ ഏറ്റുമുട്ടിയത്. സന്ദര്‍ശന സമയം കഴിഞ്ഞതിനെ തുടര്‍ന്ന് പ്രതികളില്‍ ഒരാളുടെ ബന്ധുക്കളെ കാണാന്‍ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഏറ്റുമുട്ടുകയുമായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അജിത്ത് വര്‍ഗീസ് (25), കൊണ്ടോട്ടി മുതുവല്ലൂര്‍ പാറകുളങ്ങര ജില്‍ഷാദ് (30) എന്നിവരാണ് ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സംഘര്‍ഷത്തില്‍ ജയില്‍ ഉദ്യോഗസ്ഥന്മാരായ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ രഞ്ജിഷ്, പ്രദീപ്, നിതിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തടവുകാരെയും ഗവ.ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Kerala
പതിമൂന്നുകാരന്‍ സ്‌കൂട്ടര്‍ ഓടിച്ചു; പിതാവിന് എട്ടിന്റെ പണി, ഒന്നുമറിയാത്ത വാഹന ഉടമയ്ക്കും കേസ്
മലപ്പുറം: മഞ്ചേരിയില്‍ പതിമൂന്ന് വയസ്സുകാരനായ മകനെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച് പിന്നില്‍ യാത്രചെയ്ത സംഭവത്തില്‍ പിതാവിനെതിരേ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദാക്കി. 25,000 രൂപ പിഴയും ഈടാക്കും. കേസ് തുടര്‍നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിച്ചു. ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് മഞ്ചേരി -അരീക്കോട് റോഡില്‍ പുല്ലൂരില്‍നിന്ന് കിടങ്ങഴിയിലേക്കു പോകുന്ന ഭാഗത്ത് പൂല്ലൂര്‍ സ്വദേശിയായ പിതാവും മകനും അപകടകരമാംവിധം സ്‌കൂട്ടറോടിച്ചത്. മകന്‍ വാഹനം ഓടിക്കുന്നതും പിതാവ് സിഗരറ്റു വലിച്ച് പിറകില്‍ ഇരിക്കുന്നതും ഇതുവഴി പോയ ആരോ വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉദ്യോഗസ്ഥര്‍ മഫ്ടിയില്‍ വാഹനം ഓടിച്ച സ്ഥലത്തും പരിസരങ്ങളിലും അന്വേഷിച്ച് വണ്ടി ഓടിച്ചവരെ കണ്ടെത്തി. അന്വേഷണത്തില്‍ കുട്ടിയുടെ പിതാവ് രണ്ടുമാസം മുന്‍പ് തൃശ്ശൂരില്‍നിന്ന് വാങ്ങിയ സ്‌കൂട്ടറാണിതെന്നും ഓണര്‍ഷിപ്പ് മാറ്റിയിട്ടില്ലെന്നും തെളിഞ്ഞു. ഇതോടെ വാഹന ഉടമക്കെതിരേയും കേസെടുത്തു.
Read More » -
Kerala
ഡോക്ടറെ വീട്ടിലേക്കു വരുത്തി കുഴിനഖ ചികിത്സ; കലക്ടര്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍, നടപടിയുണ്ടാകില്ല
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ഒപിയില്‍ രോഗികളെ പരിശോധിക്കുകയായിരുന്ന ഡോക്ടറെ കുഴിനഖം ചികിത്സിക്കാന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയതില്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിനെതിരെ നടപടിയുണ്ടാകില്ല. ഡോക്ടറും സര്‍വീസ് സംഘടനയുമാണ് സംഭവം വിവാദമാക്കിയതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സംഭവത്തില്‍ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്കു വിളിച്ചു വരുത്തിയതില്‍ കലക്ടര്‍ക്കു തെറ്റു പറ്റിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കലക്ടറുടെ ഔദ്യോഗിക തിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒപിയിലെ തിരക്ക് മാറ്റിവയ്ക്കാവുന്നതുമാണ്. സര്‍വീസ് ചട്ടത്തിലുള്ള ചികിത്സ വിവാദമാക്കിയത് ഡോക്ടറും സംഘടനയുമാണെന്നാണ് ഐഎഎസ് അസോസിയേഷന്റെ നിലപാട്. അഖിലേന്ത്യാ സര്‍വീസ് ചട്ടം 3(1), 8(1), 8(2) പ്രകാരം അഖിലേന്ത്യാ സിവില്‍ സര്‍വീസ് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും താമസ സ്ഥലത്തെത്തി ചികിത്സ നല്‍കണമെന്നാണെന്നും ചൂണ്ടിക്കാട്ടുന്നു. രോഗിയുടെ ചികിത്സ പരസ്യപ്പെടുത്തിയ ഡോക്ടര്‍ കുറ്റക്കാരനാണെന്നും ഐഎഎസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ചീഫ് സെക്രട്ടറിയെ ജില്ലാ കലക്ടറും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്തെ തന്നെ മികച്ച കലക്ടര്‍ക്കുള്ള അവാര്‍ഡ് കിട്ടിയ ജെറോമിക്…
Read More » -
Crime
വരന് പരസ്ത്രീ ബന്ധം പുറത്തായി, വധുവിന്റെ സ്വര്‍ണം തട്ടിയെടുത്തു; കരമനയില്‍ വിവാഹത്തട്ടിപ്പെന്ന് പരാതി
തിരുവനന്തപുരം: കരമനയില്‍ വിവാഹ തട്ടിപ്പെന്ന് ആരോപണം. വധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ വരന്റെ കുടുംബം തട്ടിയെടുത്തു. വരന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തായതോടെയാണ് സ്വര്‍ണ്ണം തട്ടിയെടുത്തതെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു. ഇന്നലെയാണ് കരമന സ്വദേശി മിഥുന്‍ എന്ന ഉണ്ണിയുമായി വട്ടപ്പാറ സ്വദേശിനിയായ യുവതിയുടെ വിവാഹം നടക്കുന്നത്. ആറ്റുകാല്‍ അമ്മ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹശേഷമാണ് മിഥുന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള വിവരം വധുവിന്റെ വീട്ടുകാര്‍ അറിയുന്നത്. വരന്റെ വീട്ടിലേക്ക് മടങ്ങുന്ന വഴിയെ മിഥുന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തനിച്ചു വീട്ടിലെത്തിയ വധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ മിഥുന്റെ കുടുംബാംഗങ്ങള്‍ ഊരി മേടിച്ചു. മിഥുന് മുന്‍പ് ബന്ധം ഉണ്ടായിരുന്ന സ്ത്രീ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ അവര്‍ക്കൊപ്പം പോയെന്നാണ് വധുവിന്റെ കുടുംബം പറയുന്നത്. നഷ്ടപ്പെട്ട സ്വര്‍ണാഭരണവും നഷ്ടപരിഹാരവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം പൊലീസ് കമ്മീഷണര്‍ അടക്കം പരാതി നല്‍കി.
Read More » -
Crime
സംശയം, പുരുഷന്മാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തു, മൊബൈല്‍ പിടിച്ചുവച്ചു; നേരിട്ടത് കൊടിയ മര്‍ദ്ദനമെന്ന് നവവധു
കൊച്ചി: ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നവവധു പറഞ്ഞു. സംശയത്തിന്റെ പേരിലാണ് പുലര്‍ച്ചെ രണ്ടു മണിയോടെ മദ്യപിച്ചെത്തിയ രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി. ബെല്‍റ്റ് കൊണ്ട് അടിച്ചു എന്നും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് യുവതി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്. ബെല്‍റ്റിന് അടിച്ചതു കൂടാതെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായി. മൂക്കില്‍ നിന്നും ചോര വരികയും ചെയ്തിരുന്നു. ഭര്‍ത്താവും സുഹൃത്തും ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും യുവതി പറയുന്നു. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് വിവാഹാലോചന വന്നത്. വിവാഹത്തിന് ശേഷം രാഹുലിന് സംശയമായിരുന്നു. കൂടെ ജോലി ചെയ്യുന്നവര്‍ അടക്കമുള്ള പുരുഷന്മാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തിരുന്നു എന്നും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം അടുക്കള കാണല്‍ ചടങ്ങിനായി കോഴിക്കോട്ടെ ഭര്‍തൃവീട്ടില്‍ എത്തുമ്പോള്‍, മര്‍ദ്ദനമേറ്റ് മകളെ കാണാന്‍ പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധം വിരുപമായിരുന്നു. നെറ്റിയെല്ലാം മുഴച്ച്, മൂക്കില്‍ നിന്നും രക്തം…
Read More » -
Crime
കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘര്‍ഷം; പോലീസുകാരെ ആക്രമിച്ചു, കാര്‍ കത്തിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനദിവസമായ തിങ്കളാഴ്ച ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ സംഘംചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ പോലീസുകാരനു ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സംഭവത്തില്‍ മദ്യലഹരിയില്‍ കാറോടിച്ചവര്‍ വഴിയാത്രക്കാരെ ഇടിച്ചിടുകയും ഇതേ കാര്‍ അജ്ഞാതര്‍ കത്തിക്കുകയും ചെയ്തു. സമയം അവസാനിച്ചപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ ഉച്ചഭാഷിണി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ എതിര്‍ക്കുകയും പോലീസിനു നേരേ തട്ടിക്കയറുകയുമായിരുന്നു. തുടര്‍ന്ന് പത്തോളംപേര്‍ ചേര്‍ന്ന് പോലീസിനെ ആക്രമിച്ചു. അതിനിടെയാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ.ആര്‍. ക്യാമ്പില്‍നിന്നുള്ള പോലീസുകാരന്‍ കൊല്ലം ചിതറ സ്വദേശി റിയാസിന് കമ്പികൊണ്ട് തലയ്ക്കടിയേറ്റത്. ഇദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. കഴക്കൂട്ടം ഇലിപ്പക്കുഴി പുതുവല്‍ പുത്തന്‍വീട്ടില്‍ സജിത്ത് (39), വിദ്യാധരന്‍(57), അജിത്ത്(39), വാറുവിളാകത്ത് വീട്ടില്‍ വിവേക്(26), പുല്ലാട്ടുകരി ലക്ഷംവീട്ടില്‍ സനില്‍(28), ദീപു (27) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു സംഭവത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ ക്ഷേത്രത്തിന്റെ വശത്തെ റോഡില്‍ക്കൂടി കാറില്‍ മദ്യലഹരിയില്‍ വന്ന നാലംഗസംഘം നടന്നുവരുകയായിരുന്ന…
Read More » -
Kerala
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ; കാലവര്‍ഷം അടുത്ത ആഴ്ചയോടെ ആന്‍ഡമാനില്‍
തിരുവനന്തപുരം: കാലവര്‍ഷം അടുത്തയാഴ്ചയോടെ ആന്‍ഡമാനില്‍ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 19 ന് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണു വിലയിരുത്തല്‍. സാധാരണയായി മേയ് 22 ന് ആണ് ആന്‍ഡമാന്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം ആരംഭിക്കുക. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ഇന്നു പത്തനംതിട്ടയില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ള മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. സംസ്ഥാനത്തു താപനിലയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഇന്നലെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് 38 ഡിഗ്രി സെല്‍ഷ്യസ്. കോഴിക്കോട് (37.2), കണ്ണൂര്‍ എയര്‍പോര്‍ട്ട് (36.7) പുനലൂര്‍ (36.4) എന്നിവിടങ്ങളിലും കൂടിയ ചൂട് രേഖപ്പെടുത്തി.
Read More » -
Kerala
പെന്‍ഷന്‍കാര്‍ക്ക് പ്രഹരം: വിരമിക്കല്‍ ആനുകൂല്യം തവണകളാക്കാന്‍ നീക്കം
തിരുവനന്തപുരം: ഈ മാസം വിരമിക്കുന്ന പതിനാറായിരത്തിലേറെ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യം തവണകളായി നല്‍കാന്‍ ആലോചന. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായതാണ് കാരണം. തുക ട്രഷറിയിലേക്ക് മാറ്റി ആകര്‍ഷകമായ പലിശ നല്‍കാമെന്നും അത്യാവശ്യക്കാര്‍ക്ക് തവണകളായി വിതരണം ചെയ്യാമെന്നും കണക്കുകൂട്ടുകയാണ് സര്‍ക്കാര്‍. ട്രഷറി ഇടപാടുകള്‍ക്ക് നിലവില്‍ നിയന്ത്രണമുണ്ട്. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി 22ന് എത്തുന്നതോടെ തീരുമാനമെടുക്കും. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുകയാണ് മറ്റൊരു പോംവഴി. യുവജനങ്ങളുടെ എതിര്‍പ്പു മൂലം അത് നടക്കാത്തകാര്യമാണ്. പെന്‍ഷന്‍പ്രായം കൂട്ടിയാല്‍ വന്‍ സാമ്പത്തിക ബാദ്ധ്യത തത്കാലം ഒഴിവാക്കാനാകും. വിരമിക്കല്‍ ആനുകൂല്യം മരവിപ്പിച്ചുനിറുത്തിയാല്‍ നിയമപ്രശ്‌നങ്ങള്‍ക്കിടയാക്കും. അതുകൊണ്ടാണ് തവണകളായി കൊടുക്കാന്‍ ആലോചിക്കുന്നത്. ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശികയായി നല്‍കാനുള്ള 22500 കോടിയും ശമ്പളപരിഷ്‌ക്കരണ കുടിശികയായ 15000കോടിയും സാമ്പത്തിക പ്രതിസന്ധി മൂലം മരവിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പൊതുവായ്പാ ലഭ്യതയില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ വര്‍ഷം എടുക്കാവുന്ന വായ്പയുടെ അറിയിപ്പുപോലും കിട്ടിയിട്ടില്ല. വരുമാനവര്‍ദ്ധനവിനായി ഒരു പദ്ധതിയും സര്‍ക്കാരിന് മുന്നിലില്ല. കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി തേടി സുപ്രീംകോടതിയെ…
Read More » -
Kerala
പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ ‘കോക്കി’നെ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് ‘കോക്കര്‍’
കൊച്ചി: നിരൂപകന്‍ അശ്വന്ത് കോക്കിനെതിരെ നിര്‍മാതാവ് സിയാദ് കോക്കര്‍. ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന സിനിമയ്‌ക്കെതിരായ റിവ്യൂ ബോംബിംഗിലാണ് സിയാദ് കോക്കര്‍ അശ്വന്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും, പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിരൂപകനെ കൈകാര്യം ചെയ്യേണ്ടിവരുമെന്നും സിയാദ് കോക്കര്‍ പ്രതികരിച്ചു. സിനിമയില്‍ അഭിനയിച്ചവരെയും അണിയറ പ്രവര്‍ത്തകരെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു കോക്കിന്റെ റിവ്യു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശനിയാഴ്ച്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് റിവ്യൂ വീഡിയോ അശ്വന്ത് കോക്ക് ഓണ്‍ലൈനില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍ ഇതുകൊണ്ട് മതിയാകില്ലെന്നാണ് സിയാദ് കോക്കറിന്റെ നിലപാട്. ആദ്യകാലങ്ങളിലുണ്ടായിരുന്ന നിരൂപകര്‍ക്ക് മാന്യത ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരക്കാരുടെ സ്ഥാനത്ത് മോശമായ രീതിയില്‍ അധിക്ഷേപിക്കുന്നവരാണ്. ഇത്തരക്കാരെ കൈകാര്യം ചെയ്യാന്‍ സിനിമാ രംഗത്തുള്ളവര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരികയാണ് വേണ്ടതെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
Read More »