Month: May 2024
-
Kerala
രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ചയില്ല; നിലപാടില്‍ ഉറച്ച് മാണി ഗ്രൂപ്പ്
കോട്ടയം: രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ധാരണ. സീറ്റ് വേണമെന്ന നിലപാട് ഇടതുമുന്നണി യോഗത്തില്‍ സ്വീകരിക്കും. സീറ്റാവശ്യം സജീവമായി നിലര്‍ത്താനാണ് ശ്രമം.വിലപേശല്‍ രാഷ്ട്രീയത്തില്‍ മുന്നണികളെ വട്ടം കറക്കിയ ചരിത്രമുണ്ട് കേരളാ കോണ്‍ഗ്രസ് എമ്മിന്. യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോള്‍ കൃത്യമായി നടപ്പാക്കി വിജയിച്ച രാഷ്ട്രീയ തന്ത്രം വീണ്ടും പയറ്റുകയാണ് പാര്‍ട്ടി. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് അവകാശവാദം ശക്തമാക്കും. യു.ഡി.എഫ് വിട്ടു വന്നപ്പോള്‍ രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നെന്നും അത് നല്‍കണമെന്നും മുന്നണി യോഗത്തില്‍ ഉന്നയിക്കും. ഇടതു സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയ്ക്ക് കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം സഹായകരമായെന്നും ചൂണ്ടിക്കാട്ടും. കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തില്‍ രാജ്യസഭ സീറ്റില്‍ വിട്ടു വീഴ്ച ചെയ്യേണ്ടന്ന പൊതു അഭിപ്രായമാണ് ഉയര്‍ന്നത്. അധിക ലോക്‌സഭാ സീറ്റെന്ന ആവശ്യം ഇടതു മുന്നണി നിരസിച്ചതിലും കേരളാ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയ്ക്ക് പാര്‍ലമെന്ററി സ്ഥാനം ഇല്ലാതെ വന്നാല്‍…
Read More » -
Kerala
വടകരയില്‍ ശൈലജ ‘കടന്നുകൂടു’മെന്ന് സി.പി.എമ്മിന്റെ അന്തിമവിശകലനം
കോഴിക്കോട്: വടകര ലോക്സഭാമണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കുതന്നെയാണ് നേരിയ മുന്‍തൂക്കമെന്ന് സി.പി.എം. വിലയിരുത്തല്‍. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശകലനത്തിലാണ് 1200-നും 1500-നും ഇടയിലുള്ള വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും കെ.കെ. ശൈലജയ്ക്ക് ജയിച്ചുകയറാന്‍ കഴിയുമെന്ന് കണക്കുകൂട്ടുന്നത്. കഴിഞ്ഞതവണ വടകര ലോക്സഭാമണ്ഡലത്തില്‍ മത്സരിച്ച സി.പി.എമ്മിലെ പി. ജയരാജന്‍ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നായിരുന്നു സി.പി.എം. താഴെക്കിടയില്‍നിന്നുള്ള കമ്മിറ്റികളില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അവലോകനറിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നിട്ടും 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. മുരളീധരന്‍ വടകരയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഈസാഹചര്യത്തിലാണ് ഇത്തവണ സംശയമുള്ളതും ആടിക്കളിക്കുന്നതുമായ വോട്ടുകളെല്ലാം മാറ്റിനിര്‍ത്തി, ഉറച്ചവോട്ടുകള്‍മാത്രം പരിഗണിച്ച് ബൂത്ത് തലത്തില്‍നിന്ന് മണ്ഡലം കമ്മിറ്റികളിലേക്ക് റിപ്പോര്‍ട്ടുപോയത്. എന്നാലും, വോട്ടുനിലയിലെ കുറവ് തങ്ങളുടെ പ്രവര്‍ത്തനപോരായ്മയിലേക്ക് വിരല്‍ചൂണ്ടിയേക്കാമെന്ന ആശങ്കയില്‍ ചില ബൂത്തുകമ്മിറ്റികള്‍ യഥാര്‍ഥചിത്രം നല്‍കിയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ഇത്തവണ അല്പം മേല്‍ക്കോയ്മയുണ്ടാവുമെന്നാണ് അന്തിമ അവലോകനം. വടകര, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം…
Read More » -
Crime
അംഗങ്ങളറിയാതെ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ; സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍
കാസര്‍കോട്: അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ എടുത്തെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറി കര്‍മംതോടിയിലെ കെ.രതീശനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രസിഡന്റ് ബെള്ളൂര്‍ കിന്നിങ്കാറിലെ കെ.സൂപ്പി നല്‍കിയ പരാതിയിലാണ് നടപടി. രതീശന്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ.രതീശനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണം ഇല്ലാതെയാണ് 7 ലക്ഷം രൂപ വരെ അനുവദിച്ചത്. ജനുവരി മുതല്‍ പല തവണകളായാണ് വായ്പകള്‍ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഒരാഴ്ചയ്ക്കകം മുഴുവന്‍ പണവും തിരിച്ചടയ്ക്കാമെന്ന് സെക്രട്ടറി ചിലരോട് പറഞ്ഞതായും സൂചനയുണ്ട്.
Read More » -
India
നടുക്കം മാറാതെ മുംബൈ: പരസ്യബോർഡ് തകർന്നുവീണ് മരണം 14, പരുക്കേറ്റത് 60 ലധികം പേർക്ക്
മുംബൈ നഗരം ഞെട്ടലിൽ നിന്ന് മോചനം നേടിയിട്ടില്ല. വേനൽ മഴയും ആഞ്ഞുവീശിയ പൊടിക്കാറ്റും നഗര ജീവിതത്തിൻ്റെ താളം തെറ്റിച്ചു. നിയമവിരുദ്ധമായി സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 60ലധികം പേർക്കു പരുക്കേറ്റു. ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ 100 അടി ഉയരത്തിൽ സ്ഥാപിച്ച ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്കു തകർന്നു വീണാണ് അപകടമുണ്ടായത്. ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് 67 പേരെ രക്ഷിച്ചു. തകർന്ന പരസ്യ ബോർഡിന് തൂണുകളടക്കം 250 ടൺ ഭാരമുണ്ടെന്നാണ് പ്രാഥമിക വിവരം. ബോർഡ് സ്ഥാപിച്ച പരസ്യക്കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. പടുകൂറ്റൻ ഹോർഡിങ് അപകടഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി നേരത്തെ പരാതി നൽകിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. പക്ഷേ നടപടിയുണ്ടായില്ല. ഇന്നലെ വൈകിട്ടുണ്ടായ പൊടിക്കാറ്റിൽ മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഒരു മണിക്കൂർ തടസ്സപ്പെട്ടു. 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ലോക്കൽ, മെട്രോ ട്രെയിനുകൾ സിഗ്നൽ പ്രശ്നങ്ങളെത്തുടർന്നു വൈകിയതോടെ പതിനായിരക്കണക്കിനു പേർ വീടുകളിലെത്താതെ വലഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ…
Read More » -
Kerala
പ്രശസ്ത നാടക നടൻ എംസി കട്ടപ്പന അന്തരിച്ചു, മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ജേതാവ്
പ്രശസ്ത നാടക നടൻ എം സി കട്ടപ്പന എന്നറിയപ്പെടുന്ന, കട്ടപ്പന മരങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോജ്ജ് പള്ളി സെമിത്തേരിയിൽ. എം.സി കട്ടപ്പന പ്രഫഷനൽ നാടകവേദികളിൽ അരങ്ങേറ്റം കുറിക്കുന്നത് 1977ൽ ആണ്. ആറ്റിങ്ങൽ ദേശാഭിമാനിയുടെ നാടകത്തിലൂടെയുള്ള അരങ്ങേറ്റത്തെ തുടർന്നു പിന്നീടു വിവിധ നാടകസമിതികളിൽ നൂറുകണക്കിനു വേദികൾ പിന്നിട്ടു. സർക്കാർ സർവീസിനിടയിലാണ് അഭിനയവും എം.സി കട്ടപ്പന ഒന്നിച്ചുകൊണ്ടുപോയത്. 2007-ല്‍ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന നാടകത്തിൽ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. മലയോര കർഷകരുടെ കണ്ണീരിൽ കുതിർന്ന കഥയായിരുന്നു ഇതിവൃത്തം. ഇതിൽ എം.സി കട്ടപ്പന ജീവൻ പകർന്ന കർഷകന്റെ കഥാപാത്രം ഏറെ പ്രശംസ നേടി. 2014 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു. കാഴ്ച, പകല്‍, പളുങ്ക്,…
Read More » -
Kerala
റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം : മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം : മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വകുപ്പിന് കീഴിലെ ഐ എ എസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയര്‍മാരും അടങ്ങുന്ന സംഘം ഓരോ ജില്ലകളിലും പൊതുമരാമത്ത് റോഡുകളില്‍ എത്തി പ്രവൃത്തി പുരോഗതി പരിശോധിക്കും. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം നിലവിലുള്ള പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി. മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കുമാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പ്രീ മൺസൂൺ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. നിലവിൽ പ്രവൃത്തികൾ ഉള്ള റോഡുകളിൽ, ആ കരാറുകാർ തന്നെ കുഴിയടച്ച് അപകടരഹിതമായ ഗതാഗതം ഉറപ്പാക്കണം. കെ ആര്‍ എഫ് ബി , കെ എസ് ടി പി , എന്നീ വിഭാഗങ്ങളുടെ പരിപാലനത്തില്‍ ഉള്ള റോഡുകളിൽ കുഴികൾ ഇല്ലാത്ത വിധം സംരക്ഷിക്കാൻ അതാത് വിംഗുകള്‍ ശ്രദ്ധ ചെലുത്തണം. ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കാനും മന്ത്രി…
Read More » -
Kerala
ബിജു വട്ടപ്പാറ അന്തരിച്ചു, തിരക്കഥാകൃത്തും സംവിധായകനും നിരവധി ഹിറ്റ് നോവലുകളുടെ രചയിതാവുമാണ്
മൂവാറ്റുപുഴ: ഹിറ്റ് നോവലുകളിലൂടെ വായനക്കാരെ ഹരം പിടിപ്പിച്ച നോവലിസ്റ്റും സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു. 54 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ മൂവാറ്റുപുഴയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ താലുക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്വന്തം ഭാര്യ സിന്ദാബാദ്, രാമ രാവണന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. ലോകനാഥന്‍ ഐഎഎസ്, കനക സിംഹാസനം, കളഭം, മൈഡിയര്‍ മമ്മി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. കോട്ടയത്തെ ആഴ്ചപ്പതിപ്പുകളില്‍ നിരവധി നോവലുകള്‍ എഴുതിയിട്ടുണ്ട്. ചക്കരവാവ, വെളുത്ത കത്രീന തുടങ്ങിയ നോവലുകള്‍ സീരിയലാക്കി. ഇടവഴിയും തുമ്പപ്പൂവും എന്ന കവിതാ സമാഹാരത്തിന് കടവനാട് കുട്ടികൃഷ്ണന്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കമല സുരയ്യയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധവിക്കുട്ടിയുടെ മനോമി എന്ന നോവലാണ് രാമ രാവണന്‍ എന്ന പേരില്‍ സിനിമയാക്കിയത്. കേരള ഗ്രന്ഥശാല സംസ്ഥാന കൗണ്‍സില്‍ അംഗം, സിപിഎം ഒക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More » -
Kerala
ഡോ. പ്രവീൺ ഇറവങ്കരയുടെ നോവൽ, ‘ഈ നമ്പർ ഇപ്പോൾ തിരക്കിലാണ്’ ഇന്ന് പ്രകാശനം
ഫേബിയൻ ബുക്സ് പുറത്തിറക്കുന്ന ഡോ.പ്രവീൺ ഇറവങ്കരയുടെ പുതിയ നോവൽ ‘ഈ നമ്പർ ഇപ്പോൾ തിരക്കിലാണ്’ ഇന്ന് പ്രകാശനം ചെയ്യുന്നു. മാവേലിക്കര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രകാശനം. 14 വർഷം മുമ്പ് കന്യക ദ്വൈവാരികയിൽ ഖണ്ഡശ:പ്രസിദ്ധീകരിച്ച സൂപ്പർ ഹിറ്റ് നോവലിന്റെ പുസ്തകാവിഷ്കാരമാണ് ഇത്. മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകൾ തേടിയുള്ള അതിസൂക്ഷ്മമായ യാത്രയുടെ കഥ പറയുന്ന ഒരു സ്ത്രീപക്ഷ രചനയാണ് ഈ നോവൽ. ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ സുരേഷ് ഉണ്ണിത്താൻ, നാടകകൃത്ത് ഫ്രാൻസിസ്.റ്റി മാവേലിക്കര, നോവലിസ്റ്റ് കെ.കെ സുധാകരൻ എം.എസ്സ് അരുൺ കുമാർ എം.എൽ.എ, ഫേബിയൻ ഹരി, ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് ഉമ്മൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
Read More » -
Kerala
ദാരുണം: കോഴിക്കോട് ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി, രോഗി വെന്തുമരിച്ചു
കോഴിക്കോട് നഗരത്തിൽ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. പൊള്ളലേറ്റാണ് മരണം. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാർ റോഡിലേക്ക് തെറിച്ചുവീണു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഇന്ന് (ചൊവ്വ)പുലച്ചെ 4 മണിയോടെയാണ് അതിദാരുണമായ അപകടമുണ്ടായത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു ദുരന്തം. മലബാർ മെഡിക്കൽ കോളജിൽനിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് സുലോചനയെ മാറ്റുന്നതിനിടെയാണ് ദാരുണസംഭവം നടന്നത്. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Read More »