കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. വൈകിട്ട് 5.30നു കല്ലുംതാഴം റെയില്‍വേ ഗേറ്റിനു സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലായിരുന്നു അപകടം. കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്‌സ്പ്രസാണ് ഇടിച്ചത്. റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിന്‍ വരുന്നതു കണ്ടപ്പോള്‍ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിന്‍ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
സമീപവാസികള്‍ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂര്‍ പൊലീസ് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് തൊട്ടുപിന്നാലെ എത്തിയ കോട്ടയം എക്‌സ്പ്രസ് അരമണിക്കൂറോളം പിടിച്ചിട്ടു. കിളികൊല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.