LIFENewsthen Special

ബോളിവുഡിന്റെ സൂപ്പര്‍താരം മാധുരി ദീക്ഷിത്തിനു പുത്തൻ കാർ, വില കേട്ടാൽ ഞെട്ടും..

ബോളിവുഡിന്റെ സൂപ്പര്‍താരമാണ് ഇന്നും മാധുരി ദീക്ഷിത്ത്. ബോളിവുഡിലെ ‘ധക് ധക് ഗേള്‍’ എന്നാണ് ഓമനപ്പേരിട്ട് വിളിക്കുന്നത്. യുവതലമുറയെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായി ആരാധകരുമായി ഇടപെടുന്നയാളാണ് മാധുരി. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് താരം വാങ്ങുന്നത് 4 മുതല്‍ 5 കോടി രൂപ വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷ്വറി ജീവിതം നയിക്കുന്ന നായികയുടെ ഇനിയുള്ള യാത്രകള്‍ റേഞ്ച് റോവര്‍ എസ്യുവിയിലായിരിക്കും.

Signature-ad

സെലിബ്രിറ്റികള്‍ക്കിടയില്‍ ജനപ്രിയമായ ലക്ഷ്വറി എസ്യുവിയുടെ ഓട്ടോബയോഗ്രഫി ലോംഗ് വീല്‍ബേസ് പതിപ്പാണ് മാധുരി ദീക്ഷിത് വാങ്ങിയിരിക്കുന്നത്. മുബൈയില്‍ ഏകദേശം 4 കോടി രൂപയോളമാണ് ഓണ്‍-റോഡ് വില വരുന്നത്. പല വ്യത്യസ്ത വേരിയന്റുകളിലായി വിപണിയില്‍ എത്തുന്ന എസ്യുവിയുടെ ഓട്ടോബയോഗ്രഫി എല്‍ഡബ്ല്യുബി 3.0 ഡീസല്‍ വേരിയന്റാണ് നടി തന്റെ ഗരേ ജില്‍ എത്തിച്ചിരിക്കുന്നത്. മെര്‍സിഡീസ് മെയ്ബാക്ക് S560, പോര്‍ഷ 911 ടര്‍ബോ എസ് എന്നി അത്യാഡംബര കാറുകള്‍ക്ക് പുറമെയാണ് നെനെ ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവറിനെ കൂടി കൊണ്ടു വന്നിരിക്കുന്നത്.

 

പുത്തന്‍ വണ്ടിക്ക് ‘0006’ എന്ന വിഐപി രജിസ്‌ട്രേഷന്‍ നമ്പരും ബോളിവുഡ് സുന്ദരി സ്വന്തമാക്കിയിട്ടുണ്ട്. വില കൃത്യമായി പറഞ്ഞാല്‍ ഈ പ്രത്യേക മോഡലിന് 3.16 കോടി രൂപയോളമാണ് എക്‌സ്‌ഷോറൂം വില വരുന്നത്. അതേസമയം ടാക്സും ഇന്‍ഷുറന്‍സും എല്ലാമായി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി LWB മോഡലിന് ഏകദേശം 3.79 കോടിയോളം വരും ഓണ്‍-റോഡ് വില. ഗ്ലോസ് ഫിനിഷുള്ള സണ്‍സെറ്റ് ഗോള്‍ഡ് കളര്‍ ഓപ്ഷനാണ് താരം തിരഞ്ഞെടുത്തിരിയ്ക്കുന്നത്. പുത്തന്‍ വണ്ടിക്ക് ‘0006’ എന്ന വിഐപി രജിസ്‌ട്രേഷന്‍ നമ്പരും ബോളിവുഡ് സുന്ദരി സ്വന്തമാക്കിയിട്ടുണ്ട്

 

Back to top button
error: