Month: May 2024
-
Crime
മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍
കാസര്‍കോട്: പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍ തുടരുന്നു. കുട്ടിയുടെ സ്വര്‍ണ്ണാഭരണം കവര്‍ന്ന ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നുണ്ടെങ്കിലും പ്രതിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഇന്നലെ പ്രത്യേക യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ വീടിന്റെ മുന്‍ വാതില്‍ തുറന്ന് തൊഴുത്തില്‍ പോയ സമയത്താണ് അക്രമി വീടിന് അകത്ത് കയറിയത്. ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500…
Read More » -
Crime
മുംബൈയില്‍ ഹോര്‍ഡിങ് തകര്‍ന്നുവീണ സംഭവം; പരസ്യ ഏജന്‍സി ഉടമ ബലാത്സംഗക്കേസിലും പ്രതി
മുംബൈ: ഘാട്‌കോപ്പറിലെ ചെഡ്ഡാ നഗറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്ക് തകര്‍ന്നുവീണ് 14 പേര്‍ മരിച്ച സംഭവത്തില്‍ പരസ്യ ഏജന്‍സി ഉടമ ഭവേഷ് ഭിന്‍ഡെയ്ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് റജിസ്റ്റര്‍ ചെയ്തു. നിലവില്‍ ഭവേഷ് ഒളിവിലാണ്, ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നും പൊലീസ് വ്യക്തമാക്കി. ഇഗോ മീഡിയ ഡയറക്ടറായ ഭവേഷിന്റെ പേരില്‍ ഇരുപതിലധികം കേസുകള്‍ ഉള്ളതായി പൊലീസ് പറയുന്നു. ഇതിലൊന്ന് ബലാംത്സംഗക്കേസാണ്. ഈ വര്‍ഷം ജനുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2009ല്‍ മുലുന്‍ഡ് നിയോജക മണ്ഡലത്തില്‍നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുള്ള ഭവേഷിനെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുനതില്‍ ചെക്കുകേസുകളുമുണ്ട്. ചെഡ്ഡാനഗറിലെ പടുകൂറ്റന്‍ ഹോര്‍ഡിങ് തകര്‍ന്നുവീണതിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ബിഎംസി അധികൃതര്‍. എന്നാല്‍ ഹോര്‍ഡിങ് സ്ഥാപിക്കുന്നതിന് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പൊലീസില്‍നിന്ന് അനുമതി ലഭിച്ചതായാണ് ഏജന്‍സി വ്യക്തമാക്കുന്നത്. ഇതുമാത്രം പോര മുനിസിപ്പല്‍ കോര്‍പറേഷന്‍ അനുമതിയും പ്രധാനമാണെന്ന് ബിഎംസി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ നഗരത്തില്‍ ഹോര്‍ഡിങ് സ്ഥാപിക്കുന്നതിനു മുനിസിപ്പല്‍ കോര്‍പറേഷന്‍ അനുമതി…
Read More » -
Kerala
കൗമാരമേ അരുതേ…! റെയിൽവെ ട്രാക്കിൽ ആലിംഗനം ചെയ്ത് മരണം വരിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാർ
കൊല്ലം നഗര പരിധിയിലെ കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിനുസമീപം ട്രെയിൻ തട്ടി മരിച്ചത് ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ്.അനന്തു (18), എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് മധുവിന്റെ മകൾ മീനാക്ഷി (18) എന്നിവരാണെന്നു തിരിച്ചറിഞ്ഞു. ഒരുമാസം മുന്‍പാണ് ഇരുവരും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. ചൊവാഴ്ച വൈകിട്ട് 5.30ന് കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടത്. കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്‌സ്പ്രസ് ഇടിച്ചായിരുന്നു അപകടം. റെയില്‍വേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിന്‍ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്ന് മരണം വരിക്കുകയായിരുന്നു. കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അനന്തു. മീനാക്ഷി പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥിയാണ്. സിനിമ കാണാന്‍ പോകുന്നു എന്നുപറഞ്ഞാണ് അനന്തു വീട്ടില്‍നിന്ന് ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി…
Read More » -
Crime
”ഒരുമിച്ച് കുളിക്കണം, ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ ഒരു ഉരുള കൊടുക്കണം”! സൈക്കോ രാഹുലിന്റെ ‘വിക്രാസു’കള്‍ ഇങ്ങനെ…
കൊച്ചി: ”ഒരുമിച്ച് കുളിക്കണം, ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ ഒരു ഉരുള രാഹുലിന് കൊടുക്കണം. രാഹുലിന് കൊടുക്കാതെ കഴിച്ചാല്‍ പിണങ്ങി എഴുന്നേറ്റ് പോകുമായിരുന്നു. അത്തരം ഭ്രാന്തമായ സ്‌നേഹ പ്രകടനങ്ങളാണ് രാഹുല്‍ പ്രകടിപ്പിച്ചിരുന്നത്. എന്റെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. സൈക്കോ എന്നോ പൊസസീവനെസ്സിന്റെ അങ്ങേയറ്റമെന്നോ പറയാം. എന്നെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നില്‍ രാഹുലിന്റെ അമ്മയ്ക്ക് പങ്കുണ്ട്” -കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിനിരയായ പറവൂര്‍ സ്വദേശിയായ യുവതി പറയുന്നു. ഇക്കഴിഞ്ഞ അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. എന്നാല്‍, വിവാഹം കഴിഞ്ഞ് ആറാം ദിവസം യുവതി നേരിട്ടത് ക്രൂരമായ പീഡനമായിരുന്നു. പീഡനവിവരത്തെപ്പറ്റി യുവതി മാധ്യമങ്ങളോട് മനസു തുറന്നു. ”രാഹുലും ഞാനും തമ്മില്‍ ഒരു വര്‍ഷത്തോളമായുള്ള പരിചയമുണ്ട്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. വിവാഹ ആലോചന നടന്നു. എനിക്കും വീട്ടുകാര്‍ക്കും നല്ല താത്പര്യമുണ്ടായിരുന്നു. പക്ഷേ, രാഹുലിന്റെ അമ്മയ്ക്ക് താത്പര്യമില്ലായെന്ന് പറഞ്ഞ് ഈ…
Read More » -
Kerala
സമസ്തയുമായുള്ള പോരില്‍ മഞ്ഞുരുക്കമില്ല; സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തിന് ലീഗ് നേതാക്കളില്ല
മലപ്പുറം: സമസ്തയുടെ മുഖപത്രമായ സുപ്രഭാതം പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വിട്ടുനില്‍ക്കും. സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കില്ല. ഉദ്ഘാടന ദിവസമായ ശനിയാഴ്ച ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് ചേരുന്നുണ്ട്. ഈ യോഗത്തിലാവും നേതാക്കള്‍ പങ്കെടുക്കുക. സുപ്രഭാതം എഡിറ്ററും പബ്ലിഷറുമായ ഡോ. ബഹാവുദ്ദീന്‍ നദ്വിയും ഗള്‍ഫ് എഡിഷന്‍ പരിപാടിയില്‍ പങ്കെടുക്കില്ല. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പരിപാടിയില്‍ നിന്നും ലീഗ് നേതാക്കള്‍ വിട്ടുനില്‍ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് സമസ്തയിലെ ഒരു വിഭാഗം ലീഗിനെതിരെ വലിയ പ്രചാരണം നടത്തിയിരുന്നു. സമസ്തയ്ക്കെതിരെ ലീഗ് പ്രവര്‍ത്തിക്കുന്നുവെന്നും അതിനാല്‍ പൊന്നാനിയിലും മലപ്പുറത്തും അവരുടെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തണമെന്നുമുള്ള പ്രചാരണം നടന്നിരുന്നു. ഇത് വിവാദമായതോടെ, സമസ്ത സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമടക്കമുള്ള സമസ്ത ഔദ്യോഗിക നേതൃത്വം ഇത് തള്ളി പ്രസ്താവന ഇറക്കി. എന്നാല്‍, ഇതിനു ശേഷവും സമസ്തയിലെ ഒരു വിഭാഗം ലീഗിനെതിരെ പ്രവര്‍ത്തിച്ചെന്നും ഇവര്‍ക്കെതിരെ…
Read More » -
Kerala
ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല! ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം
തിരുവനന്തപുരം: ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ ഇത് എങ്ങനെ ധരിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നവര്‍ ഒരുപാട് ഉണ്ട്. ഇരുചക്ര വാഹനം അപകടത്തില്‍ പെടുമ്പോള്‍ ആഘാതം കൂടുതലും ഏല്‍ക്കുന്നത് തലയ്ക്കാണ്. ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെല്‍മറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യമാണ്. ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല. തെരഞ്ഞെടുത്ത ഹെല്‍മെറ്റ് ഗുണനിലവാരമുള്ളതും ISI മുദ്രയുള്ളതുമാണെന്ന് ഉറപ്പാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഫെയ്സ് ഷീല്‍ഡ് ഉള്ള ഹെല്‍മെറ്റ് മാത്രമേ ധരിക്കാവൂ. ശിരസ്സിന് അനുയോജ്യമായ ഹെല്‍മെറ്റുകള്‍ തെരഞ്ഞെടുക്കുവാന്‍ ആയി ശ്രദ്ധിക്കുക. ഹെല്‍മെറ്റിന്റെ പുറം ചട്ടയ്ക്കു താഴെയുള്ള Shock Absorbing Lining അപകടം നടക്കുമ്പോള്‍ തലയോട്ടിയില്‍ ഏല്‍ക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കുവാന്‍ സഹായിക്കുന്നു. മാത്രമല്ല ഗുരുതരമായ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്നു. അത്തരത്തില്‍ സെലക്ട് ചെയ്ത് ഉപയോഗിക്കുന്ന ഹെല്‍മെറ്റുകള്‍ ധരിച്ച് കൃത്യമായി ധരിച്ച് ചിന്‍ ട്രാപ്പുകള്‍ ഉപയോഗിച്ച് ഹെല്‍മെറ്റ് ശിരസ്സില്‍ മുറുക്കി ഉറപ്പിക്കുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഒരു അപകടം നടക്കുന്ന സമയത്ത് ഇടിയുടെ ആഘാതത്തില്‍ ആദ്യം…
Read More » -
Crime
ജോലിചെയ്യുന്ന കടയില്‍ക്കയറി യുവാവിനെ കുത്തിക്കൊന്നു; സംഭവം ഫോര്‍ട്ട് കൊച്ചിയില്‍
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാന്‍ലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് ആക്രമം നടത്തിയത്. ബിനോയ് ജോലിചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് കൊലപാതകം നടത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിനോയിയെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് അലന്‍ എത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. പിന്നില്‍ കത്തി വച്ചുകൊണ്ടാണ് ഇയാള്‍ സംസാരിക്കുന്നത്. വാക്കുതര്‍ക്കത്തിന് പിന്നാലെ നിരവധി തവണ കത്തി ശരീരത്തില്‍ കുത്തിയിറക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന ബിനോയിയെ പ്രതി നിരന്തരം കുത്തുകയായിരുന്നു. പ്രകോപിതനായതിന് പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല. ബിനോയിയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി കടന്നുകളഞ്ഞു. അലന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read More » -
Kerala
മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം; അര്‍ധരാത്രി മൃതദേഹവുമായി മെഡി. കോളജില്‍ ബന്ധുക്കളുടെ പ്രതിഷേധം
ആലപ്പുഴ: മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണവുമായി വയോധികയുടെ മൃതദേഹവുമായി ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിഷേധം നടത്തി. പുന്നപ്ര അഞ്ചില്‍ വീട്ടില്‍ ഉമൈബയുടെ (70) മൃതദേഹവുമായാണു ബന്ധുക്കള്‍ ബുധന്‍ അര്‍ധരാത്രി അത്യാഹിത വിഭാഗത്തിനു മുന്നില്‍ പ്രതിഷേധിച്ചത്. ഇത് സംഘര്‍ഷത്തിന് ഇടയാക്കി. പനി ബാധിച്ച് 24 ദിവസം മുന്‍പ് ആശുപത്രിയില്‍ എത്തിയതായിരുന്നു ഉമൈബ. ചൊവ്വാഴ്ച ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ബുധനാഴ്ച രാത്രി 8ന് ഉമൈബ മരിച്ചു. ഉമൈബയുടെ മൃതദേഹം ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചശേഷം അത്യാഹിത വിഭാഗത്തിന് മുന്നില്‍ സ്ട്രക്ചറില്‍ കിടത്തിയാണ് പ്രതിഷേധിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാം സ്ഥലത്തെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി. രാത്രി 1 മണിയോടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിക്കൊണ്ടുപോയി. കബറടക്കം: ഇന്ന് 10ന് പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്ലാം സംഘം പള്ളിയില്‍. മക്കള്‍: നിയാസ്, ഷാനി. മരുമക്കള്‍: നവാസ്, സൗമില.
Read More » -
Crime
ശ്രീകണ്ഠാപുരത്ത് ആശുപത്രിയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; കെപിസിസി അംഗം ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍: ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്. സംഭവത്തില്‍ കെപിസിസി അംഗം ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പണമിടപാട് തര്‍ക്കമാണ് കൂട്ടത്തല്ലിന് കാരണമെന്നാണ് വിവരം. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കെപിസിസി അംഗമായ മുഹമ്മദ് ബ്ലാത്തൂറും ഇദ്ദേഹത്തിന്റെ മകനും സഹോദരനും ഇടിക്കൂര്‍ സ്വദേശികളായ അച്ഛനും മകനുമായിട്ടായിരുന്നു തര്‍ക്കം. പണമിടപാടിനെ ചൊല്ലി ആരംഭിച്ച തര്‍ക്കം പിന്നീട് ഒരു കൂട്ടത്തല്ലില്‍ അവസാനിക്കുകയായിരുന്നു. ഇടിക്കൂര്‍ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂറിന്റെ മകന്‍ പണം നല്‍കാന്‍ ഉണ്ടെന്നായിരുന്നു ആക്ഷേപം. ഇതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. സംഭവത്തില്‍ പൊലീസ് സ്വമേധയ കേസെടുത്തു. പൊതുശല്യത്തിനാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയുടെ മുന്നില്‍ വാഹനങ്ങള്‍ അടക്കം തടഞ്ഞ് വലിയ രീതിയില്‍ തര്‍ക്കമുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തിവരികയാണ്. പണമിടപാട് തന്നെയാണോ പ്രശ്‌നത്തിന് കാരണമെന്നത് അടക്കം പൊലീസ് അന്വേഷിക്കും.
Read More » -
Kerala
ഭര്‍ത്താവിനെയും 4 വയസ്സുള്ള മകനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു, പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി
ഭര്‍ത്താവിനെയും 4 വയസ്സുള്ള മകനെയും ഉപേക്ഷിച്ച് 24 കാരിയായ ഗര്‍ഭിണി കാമുകനൊപ്പം നാടുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ താമരശ്ശേരി അമ്പലമുക്കിലുള്ള ഭര്‍ത്താവിന്റെ വീടിനു സമീപത്തുനിന്നും കാറില്‍ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. താമരശ്ശേരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനില്‍ യുവതി ഹാജരാവുകയായിരുന്നു. പിന്നീട് ഇവരെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ താന്‍ കാമുകനൊപ്പമാണു പോകുന്നതെന്നു യുവതി പറഞ്ഞു. തുടര്‍ന്ന് രാത്രി 10 മണിയോടെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് ഭര്‍ത്താവ് അറിയിച്ചു. താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത് 5 വര്‍ഷം മുമ്പാണ്. 4 വയസ്സായ കുഞ്ഞിന്റെ അമ്മയായ യുവതി നിലവില്‍ രണ്ടു…
Read More »