KeralaNEWS

വിലക്കുറവ്, വിശ്വസ്തം: സ്വന്തം ബ്രാന്‍ഡുകളുമായി മൈജി വിജയക്കുതിപ്പിൽ, സംസ്ഥാനത്ത് ഈ വര്‍ഷം 4,000 കോടിയുടെ വിറ്റുവരവും 5,000 തൊഴില്‍ അവസരങ്ങളും ലക്ഷ്യം

    ഉപഭോക്താവിൻ്റെ വിശ്വാസം നേടി ചുരുങ്ങിയ സമയം കൊണ്ടാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍സ് ഇലക്ട്രോണിക്സ് ഉപകരങ്ങളുടെ ശൃംഖലയായി മൈജി വളർച്ച നേടിയത്. 2023- ’24 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വിറ്റുവരവാണ് സ്ഥാപനം നേടിയത്. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 4,000 കോടി രൂപയുടെ വിറ്റുവരവും 5,000 തൊഴില്‍ അവസരങ്ങളുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതുതായി 30 ഷോറൂമുകള്‍ കൂടി തുറക്കുന്നതിലൂടെ കേരളത്തില്‍ ആകെ ഷോറൂമുകളുടെ എണ്ണം 150 ആകും.

കുടുംബങ്ങള്‍ക്ക് വേറിട്ട ഷോപ്പിംഗ് അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ട് 2006ല്‍ ‘3ജി മൊബൈല്‍ വേള്‍ഡ്’ എന്ന പേരില്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച ഇലക്ട്രോണിക്സ് റീറ്റെയ്ല്‍സ് ഷോറൂമാണ് ഇന്ന് 100 ലധികം ഔട്ട്ലെറ്റുകളുമായി കേരളമാകെ പടർന്നു പന്തലിച്ചിരിക്കുന്നത്.

Signature-ad

ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ മികച്ച ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങളും കിച്ചണ്‍ അപ്ലയന്‍സസുകളും നല്‍കുക എന്ന ലക്ഷ്യം വെച്ച് മൈജി സ്വന്തം ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് ഇറക്കി കഴിഞ്ഞു.

നിലവില്‍ മൈജിയുടെ സ്വന്തം ടി.വി ബ്രാന്‍ഡായ ജി – ഡോട്ടിന്റെ ടി.വികളും ഡിജിറ്റല്‍ ആക്‌സസറികളും ഗാഡ്മിയുടെ നോണ്‍സ്റ്റിക്ക് യൂട്ടന്‍സില്‍സും കിച്ചണ്‍ അപ്ലയന്‍സസുകളും ഇപ്പോള്‍ മൈജി ഷോറൂമുകളില്‍ ലഭ്യമാണ്.

Back to top button
error: