NEWS

പത്തനംതിട്ടയിൽ നിന്ന് ‘സിനിമയിൽ അഭിനയിക്കാൻ  പോയ’ 14 കാരനെ തമിഴ്‌നാട്ടിൽ  കണ്ടെത്തി, തിരിച്ചറിഞ്ഞത് മെർച്ചന്റ് നേവി ഉദ്യോഗസ്ഥൻ

      പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി. മല്ലപ്പള്ളി സ്വദേശി ആദിത്യനെയാണ് കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ മെർച്ചൻ്റ് നേവി ഉദ്യോഗസ്ഥനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെയും കൊണ്ട് ഉടൻതന്നെ നാട്ടിലെത്തും എന്നാണ് ലഭിക്കുന്ന വിവരം.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ കഴിഞ്ഞ ദിവസമാണ് 14 കാരനെ കാണാതായത്. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കാണാതായത്. ട്യൂഷന് പോയതിന് ശേഷമാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ സൈക്കിൾ മല്ലപ്പള്ളി ബസ്റ്റാൻഡിന് സമീപത്തു നിന്നും കണ്ടെടുത്തു.

Signature-ad

താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നും 5 വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടിൽ കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്. ജോലി ചെയ്ത് പണമുണ്ടാക്കണം. എന്നിട്ട് മാതാപിതാക്കള്‍ക്ക് പണം നൽകുമെന്നും കത്തിൽ പറയുന്നു. അഭിനയവും എഴുത്തുമാണ് തന്‍റെ ഹോബി. അഞ്ച് വർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നും കുറിപ്പിലുണ്ട്.

കീഴ്‍വായ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനിടയിലാണ് കുട്ടിയെ കണ്ടെത്തിയത്.

Back to top button
error: