Month: May 2024
-
Kerala
ഇങ്ങനെ പോയാല്‍ ‘വെള്ളംകുടി മുട്ടും’; ബെവ്കോയുടെ കൗണ്ടറുകള്‍ അടച്ചുപൂട്ടുന്നു
കൊച്ചി: ജീവനക്കാര്‍ ആവശ്യത്തിനില്ലാത്തത് മദ്ധ്യകേരളത്തിലെ ബെവ്കോയുടെ വിദേശമദ്യ വില്പനശാലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ജീവനക്കാരുടെ കുറവുമൂലം പല ഷോപ്പുകളിലെയും കൗണ്ടറുകള്‍ അടച്ചുപൂട്ടി. ജൂണ്‍ ആദ്യവാരം പുതിയ നിയമനങ്ങള്‍ നടത്തുന്നതുവരെ സ്ഥിതി തുടരുമെന്നാണ് സൂചനകള്‍. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പട്ടിമറ്റം തുടങ്ങിയ വില്പനശാലകളില്‍ കൗണ്ടര്‍ എണ്ണം കുറച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ബെവ്‌കോയുടെ സെന്‍ട്രല്‍ സോണ്‍ റീജണല്‍ മാനേജറുടെ കീഴില്‍ 500 ഓളം ജീവനക്കാരാണ് 44 വില്പനശാലകളുടെ പ്രവത്തനത്തിനു വേണ്ടത്. 200 ഓളം പേരുടെ കുറവുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. വെയര്‍ഹൗസുകളില്‍ ലേബലിംഗ് ഉള്‍പ്പെടെ ജോലികള്‍ ചെയ്യുന്നതിനും ആവശ്യത്തിന് ജീവനക്കാരില്ല. 60 ജീവനക്കാര്‍ വേണ്ടിടത്ത് 28 പേരാണുള്ളത്. ബെവ്കൊയില്‍ സ്റ്റാഫ് പാറ്റേണ്‍ ഭാഗികമായാണ് നടപ്പാക്കിയത്. വില്പനശാലകളില്‍ ജീവനക്കാരുടെ കൃത്യത നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. നിയമനങ്ങള്‍ പി.എസ്.സി വഴിയായതോടെ ജീവനക്കാര്‍ സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യാനാണ് താല്പര്യപ്പെടുന്നത്. വില്പനശാലകളുടെ ചുമതല വഹിക്കേണ്ട സീനിയര്‍ അസിസ്റ്റന്റുമാര്‍ സ്വാധീനമുപയോഗിച്ച് മാറിപ്പോയതും പരിചയക്കുറവുള്ള എല്‍.ഡി ക്‌ളര്‍ക്കുമാരും ഓഫീസ് അസിസ്റ്റന്റുമാരും…
Read More » -
Crime
അഭിനയിക്കാനെന്ന പേരില്‍ മലയാളി മോഡലിനെ വിളിച്ചുവരുത്തി; പീഡനശ്രമത്തിന് പരസ്യ ഏജന്റ് അറസ്റ്റില്‍
ചെന്നൈ: പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പരസ്യ ഏജന്റ് സിദ്ധാര്‍ത്ഥ് പിടിയില്‍. എറണാകുളം സ്വദേശിയായ യുവതിയെയാണ് ഹോട്ടല്‍ മുറിയില്‍ വച്ച് സിദ്ധാര്‍ത്ഥ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചെന്നൈ റോയപ്പെട്ട പൊലീസാണ് യുവതിയുടെ പരാതിയില്‍ കേസെടുത്തത്. ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. മുറിയിലെത്തിയ തന്നെ സിദ്ധാര്‍ത്ഥ് കടന്നു പിടിക്കാന്‍ ശ്രമിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. മുറിയില്‍ നിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിച്ചു. അതേസമയം, നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മാരായമുട്ടം സ്വദേശി പത്മകുമാറിനെയാണ് (60) പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പുരയിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്…
Read More » -
Kerala
രക്തസാക്ഷികള്‍ സിന്ദാബാദ്; ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സി.പി.എം
കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂര്‍ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിര്‍മിച്ചത്. ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. 2015 ജൂണ്‍ ആറിനാണ് ബോംബ് നിര്‍ണാത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രൂട്ട് കുന്നിന്‍മുകളിലായിരുന്നു ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം നടന്നത്. സ്ഫോടനം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ബോംബ് നിര്‍മിച്ചവരെ തള്ളിപ്പറയുകയാണ് ചെയ്തിരുന്നത്. പാര്‍ട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്നും ബോംബ് നിര്‍മിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹം ഏറ്റുവാങ്ങിയത് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു. 2016 മുതല്‍ ഇരുവരുടെയും രക്തസാക്ഷിദിനാചരണം സി.പി.എം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം നിര്‍മിച്ചിരിക്കുന്നത്. സ്മാരകം ഈ മാസം 22ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍…
Read More » -
Crime
കാമുകിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി; മണാലി ഹോട്ടലിലെ അരുംകൊലയില്‍ പ്രതി പിടിയില്‍
ഷിംല: ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ഹരിയാണ പല്‍വാല്‍ സ്വദേശിയായ വിനോദിനെ(23)യാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച മണാലി സിവില്‍ ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍വെച്ചാണ് പെണ്‍സുഹൃത്തായ ശീതള്‍ കൗശലി(26)നെ പ്രതി കൊലപ്പെടുത്തിയത്. ഇതിനുശേഷം മണാലിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബജൗരയ്ക്ക് സമീപത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട ശീതള്‍ മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി വിനോദും ശീതളും അടുപ്പത്തിലായിരുന്നു. മേയ് 13-നാണ് ഇരുവരും മണാലിയിലെത്തി സ്വകാര്യഹോട്ടലില്‍ മുറിയെടുത്തത്. 15-ന് രാത്രി 7.30-ഓടെ വിനോദ് ചെക്ക്ഔട്ടിനായി റിസ്പഷനിലെത്തി. യാത്രയ്ക്കായി ഇയാള്‍ ടാക്സിയും വിളിച്ചുവരുത്തിയിരുന്നു. അതേസമയം, യുവാവിനൊപ്പം യുവതിയെ കാണാത്തതിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയമായി. യുവാവിന്റെ കൈയില്‍ വലിയ സ്യൂട്ട്കേസുണ്ടായിരുന്നതും സംശയത്തിനിടയാക്കി. കൂടെയുണ്ടായിരുന്ന യുവതി എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ ലേയിലേക്ക് പോയെന്നായിരുന്നു പ്രതിയുടെ മറുപടി. ഇതിനിടെ, സ്യൂട്ട്കേസ് കാറിന്റെ ഡിക്കിയില്‍വെയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതിന്റെ അമിതഭാരം ഡ്രൈവറും ശ്രദ്ധിച്ചു. സ്യൂട്ട്കേസ് ഡിക്കിയില്‍വെക്കാന്‍ കഴിയാതിരുന്നതോടെ ഇതില്‍ എന്താണെന്ന്…
Read More » -
Kerala
ഹരിയാനയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചൂ; എട്ടു മരണം
ചണ്ഡീഗഡ്: തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേര്‍ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് ബസിന് തീപിടിച്ചത്. 60 ഓളം യാത്രക്കാര്‍ ബസിനുള്ളില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. തീപിടിച്ചെന്ന് മനസിലായതോടെ താന്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടുവെന്ന് ബസിലുണ്ടായിരുന്ന വൃദ്ധ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ബസിന് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട ഒരു ബൈക്ക് യാത്രികനാണ് ഡ്രൈവറെ വിവരമറിയിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു. അപ്പോഴേക്കും തീ അടിയില്‍ നിന്ന് ബസിന്റെ ഉള്ളിലേക്ക് പടര്‍ന്നു കഴിഞ്ഞിരുന്നു. താന്‍ മുന്‍ സീറ്റില്‍ ഇരുന്നതിനാലാണ് പെട്ടെന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞതെന്ന് വൃദ്ധ പറഞ്ഞു. ബസിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും തന്റെ ബന്ധുക്കളാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഏട്ട് ദിവസമായി സംഘം വിവിധ ആത്മീയ കേന്ദ്രങ്ങളിലൂടെ യാത്ര നടത്തുകയായിരുന്നു. ബസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് പത്തോളം പേ?രെ രക്ഷിക്കാന്‍ കഴിഞ്ഞതായി അപകട സ്ഥലത്തിന് സമീപം കടനടത്തുന്ന…
Read More » -
Kerala
ആത്മാഭിമാനമുള്ള ആരും യു.ഡി.എഫിലേക്ക് തിരികെ പോകില്ല; ‘വീക്ഷണ’ത്തിന് മുഖമടച്ച്് മറുപടിയുമായി ‘നവപ്രതിച്ഛായ’
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരികെ ക്ഷണിച്ചുള്ള ‘വീക്ഷണം’ പത്രത്തിലെ മുഖപ്രസംഗത്തിന് ‘നവപ്രതിച്ഛായ’യുടെ മറുപടി. കേരള കോണ്‍ഗ്രസ് എം പോയതോടെ യു.ഡി.എഫ് ത്രിതല പഞ്ചായത്തുകളില്‍ തകര്‍ന്നടിഞ്ഞു. ആത്മാഭിമാനമുള്ള ആരും യു.ഡി.എഫിലേക്ക് തിരികെ പോകില്ലെന്നും മാണി ഗ്രൂപ്പ് മുഖപത്രത്തില്‍ വ്യക്തമാക്കി. ‘വിഷ വീക്ഷണത്തിന്റെ പ്രചാരകര്‍’ എന്ന തലക്കെട്ടോടെയാണ് ‘നവപ്രതിച്ഛായ’യില്‍ രാഷ്ട്രീയകാര്യ ലേഖകന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുങ്ങുന്ന കപ്പലില്‍ ലൈഫ് ബോട്ട് പ്രതീക്ഷിച്ച് കഴിയുകയാണ് വീക്ഷണം പാത്രാധിപരെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിശ്വാസ്യത തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നു. കെ.എം മാണി ഉള്‍പ്പെടെയുള്ളവര്‍ യു.ഡി.എഫിന് രൂപംനല്‍കുമ്പോള്‍, ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പലരും വള്ളിനിക്കര്‍ പോലും ഇട്ടിരുന്നില്ലെന്നും വിമര്‍ശനമുണ്ട്. യു.ഡി.എഫ് കേരള കോണ്‍ഗ്രസിനെ ചതിച്ച് ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നുവെന്നും പ്രതിച്ഛായ ആരോപിച്ചു. കെ.എം മാണിയുടെ മരണശേഷം പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിച്ചവരില്‍ കോണ്‍ഗ്രസ് മുഖങ്ങള്‍ തിളങ്ങിനിന്നു. എല്‍.ഡി.എഫ് ചരിത്ര നേട്ടമുണ്ടാക്കി രണ്ടാം തവണയും അധികാരത്തില്‍ വന്നു. മുഖപ്രസംഗംവീക്ഷണം പത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കു മിനിമം…
Read More » -
Kerala
അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി, സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
ആലപ്പുഴ: പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24) വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. നഴ്സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു മരണം. അതേസമയം, ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക. കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുത്തിരുന്നു. യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നു. പരിശോധനയില്‍ ഇത് അരളിച്ചെടിയാണെന്നു കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആന്തരികാവയവ പരിശോധനയ്ക്കാണു തിരുവനന്തപുരത്തെ…
Read More » -
Kerala
കുട്ടിയുടെ നാവിന് തകരാറുണ്ടായിരുന്നു, ബന്ധുക്കളെ അറിയിക്കാതിരുന്നത് വീഴ്ച; അവയവം മാറി ശസ്ത്രക്രിയയില്‍ അന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡി.എം.ഇക്ക് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നാവിന് പ്രശ്നങ്ങള്‍ കണ്ടതിനാലാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, നാവിന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പ് ബന്ധുക്കളെ ഇക്കാര്യം അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാക്കാലെങ്കിലും അറിയിക്കണമായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, മെഡിക്കല്‍ ബോര്‍ഡ് ചേരണമെന്ന ആവശ്യവുമായി പോലീസ് ഡി.എം.ഒയ്ക്ക് കത്തുനല്‍കും. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തിയേക്കും. വ്യാഴാഴ്ച രാവിലെയാണ് കൈവിരലിന് ചികിത്സതേടിയെത്തിയ ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശികളുടെ മകള്‍ക്ക് നാവിന് കെട്ട് (ടങ്ങ് ടൈ) മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടുകയും അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കുട്ടി വ്യാഴാഴ്ചതന്നെ ആശുപത്രി വിട്ടു.
Read More » -
Crime
രാഹുല്‍ ‘ജര്‍മനല്ല’, തനി നാടന്‍; അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും. യുവതിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്നും, ക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. പൊലീസ് വീണ്ടും നോട്ടീസ് നല്‍കും. രാഹുലിന്റെ അമ്മ ഉഷാകുമാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി കഴിഞ്ഞ ദിവസം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ തന്നെ രാഹുല്‍ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്നും, ഉഷാകുമാരിയും സുഹൃത്തായ രാജേഷും കൂടെയുണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുല്‍ ജര്‍മനിയിലേക്കു കടന്നതായി വധുവിന്റെ കുടുംബം ആരോപിച്ചിരുന്നെങ്കിലും അവിടെ എത്തിയതു സംബന്ധിച്ച് ഇന്റര്‍പോളില്‍ നിന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം, രാഹുലിനു ജര്‍മന്‍ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം തെറ്റാണെന്നു പൊലീസ് സ്ഥിരീകരിച്ചു. രാഹുലിനു നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തന്നെയാണുള്ളതെന്നു…
Read More » -
Kerala
അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍, കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ഗവര്‍ണർക്ക് പരാതി
കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമമെന്നും അനീഷ്യയുടെ അമ്മ പ്രസന്ന കുറ്റപ്പെടുത്തി. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുടുംബത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി അനീഷ്യയുടെ മാതാപിതാക്കള്‍ പറഞ്ഞു. തൊഴിലിടത്തുണ്ടായ പീഡനത്തെ തുടര്‍ന്നാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെ്തതെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ആത്മഹത്യ പ്രേരണക്ക് പ്രതിചേര്‍ത്ത ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അബ്ദുള്‍ ജലീലിനെയും എപിസി ശ്യാം കൃഷ്ണനെയും അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം നല്‍കിയിരുന്നു. തനിക്ക് നേരെയുണ്ടായ മാനസിക പീഡനങ്ങളെ കുറിച്ച് 19 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ അനീഷ്യ എഴുതിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ശബ്ദ സന്ദേശവും അയച്ചിരുന്നു. തെളിവുകളുണ്ടായിട്ടും മറ്റ് പ്രതികളിലേക്ക് അന്വേഷണം പോവുകയോ, ഇപ്പോള്‍ പ്രതി ചേര്‍ത്തിവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്യുന്നില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം. വ്യാജ രേഖകളുണ്ടാക്കി…
Read More »