KeralaNEWS

ആത്മാഭിമാനമുള്ള ആരും യു.ഡി.എഫിലേക്ക് തിരികെ പോകില്ല; ‘വീക്ഷണ’ത്തിന് മുഖമടച്ച്് മറുപടിയുമായി ‘നവപ്രതിച്ഛായ’

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരികെ ക്ഷണിച്ചുള്ള ‘വീക്ഷണം’ പത്രത്തിലെ മുഖപ്രസംഗത്തിന് ‘നവപ്രതിച്ഛായ’യുടെ മറുപടി. കേരള കോണ്‍ഗ്രസ് എം പോയതോടെ യു.ഡി.എഫ് ത്രിതല പഞ്ചായത്തുകളില്‍ തകര്‍ന്നടിഞ്ഞു. ആത്മാഭിമാനമുള്ള ആരും യു.ഡി.എഫിലേക്ക് തിരികെ പോകില്ലെന്നും മാണി ഗ്രൂപ്പ് മുഖപത്രത്തില്‍ വ്യക്തമാക്കി.

‘വിഷ വീക്ഷണത്തിന്റെ പ്രചാരകര്‍’ എന്ന തലക്കെട്ടോടെയാണ് ‘നവപ്രതിച്ഛായ’യില്‍ രാഷ്ട്രീയകാര്യ ലേഖകന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുങ്ങുന്ന കപ്പലില്‍ ലൈഫ് ബോട്ട് പ്രതീക്ഷിച്ച് കഴിയുകയാണ് വീക്ഷണം പാത്രാധിപരെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിശ്വാസ്യത തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നു. കെ.എം മാണി ഉള്‍പ്പെടെയുള്ളവര്‍ യു.ഡി.എഫിന് രൂപംനല്‍കുമ്പോള്‍, ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പലരും വള്ളിനിക്കര്‍ പോലും ഇട്ടിരുന്നില്ലെന്നും വിമര്‍ശനമുണ്ട്.

Signature-ad

യു.ഡി.എഫ് കേരള കോണ്‍ഗ്രസിനെ ചതിച്ച് ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നുവെന്നും പ്രതിച്ഛായ ആരോപിച്ചു. കെ.എം മാണിയുടെ മരണശേഷം പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിച്ചവരില്‍ കോണ്‍ഗ്രസ് മുഖങ്ങള്‍ തിളങ്ങിനിന്നു. എല്‍.ഡി.എഫ് ചരിത്ര നേട്ടമുണ്ടാക്കി രണ്ടാം തവണയും അധികാരത്തില്‍ വന്നു. മുഖപ്രസംഗംവീക്ഷണം പത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കു മിനിമം ചരിത്രബോധം വേണമെന്നും പ്രതിച്ഛായ ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

 

Back to top button
error: