CrimeNEWS

അഭിനയിക്കാനെന്ന പേരില്‍ മലയാളി മോഡലിനെ വിളിച്ചുവരുത്തി; പീഡനശ്രമത്തിന് പരസ്യ ഏജന്റ് അറസ്റ്റില്‍

ചെന്നൈ: പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പരസ്യ ഏജന്റ് സിദ്ധാര്‍ത്ഥ് പിടിയില്‍. എറണാകുളം സ്വദേശിയായ യുവതിയെയാണ് ഹോട്ടല്‍ മുറിയില്‍ വച്ച് സിദ്ധാര്‍ത്ഥ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചെന്നൈ റോയപ്പെട്ട പൊലീസാണ് യുവതിയുടെ പരാതിയില്‍ കേസെടുത്തത്.

ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. മുറിയിലെത്തിയ തന്നെ സിദ്ധാര്‍ത്ഥ് കടന്നു പിടിക്കാന്‍ ശ്രമിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. മുറിയില്‍ നിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിച്ചു.

Signature-ad

അതേസമയം, നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മാരായമുട്ടം സ്വദേശി പത്മകുമാറിനെയാണ് (60) പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പുരയിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം കുട്ടി ഡോക്ടറോട് പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ മാരായമുട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Back to top button
error: