Month: May 2024

  • Kerala

    ജോൺ ബ്രിട്ടാസിനെ ശരിവച്ച് ചെറിയാൻ ഫിലിപ്പും, മുണ്ടക്കയം മധ്യസ്ഥനായില്ല; പറഞ്ഞത് അസത്യം

          സോളാർ കേസുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഒത്തുതീര്‍പ്പാക്കാൻ ജോണ്‍ മുണ്ടക്കയം മധ്യസ്ഥനായി എന്നത് അസത്യമെന്ന് ചെറിയാൻ ഫിലിപ്പിന്റെ സാക്ഷ്യം. വി.എസ് അച്യുതാനന്ദന്റെ പിടിവാശിയ്ക്ക് വഴങ്ങിയാണ് എൽ.ഡി.എഫ് സോളാർ സമരം പ്രഖ്യാപിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഒത്തുതീർപ്പ് സാധ്യത ആരാഞ്ഞ് തിരുവഞ്ചൂരാണ് തന്നെ വിളിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ആത്മബന്ധമുള്ളതിനാല്‍ അദ്ദേഹം ആഭ്യന്തരമന്ത്രി സ്ഥാനത്തിരുന്നപ്പോള്‍ ഔദ്യോഗിക വസതിയില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം അവിചാരിതമായാണ് അദ്ദേഹത്തിന്റെ ക്ഷണപ്രകാരം താന്‍ അവിടെ പോകുന്നത്. സോളാര്‍ സമരത്തിന്റെ രണ്ട് ദിവസം മുമ്പ് താന്‍ വീട്ടില്‍ ചെന്നപ്പോളാണ് അദ്ദേഹം സോളാറുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നത്. അതെല്ലാം ശ്രദ്ധാപൂര്‍വം കേട്ടു. ആഭ്യന്തരമന്ത്രിക്ക് മുഖ്യമന്ത്രിയെ രക്ഷിക്കണമെന്ന് സ്വാഭാവികമായും ആഗ്രഹമുണ്ടായാല്‍ കുറ്റപ്പെടുത്താനാകില്ല. മുഖ്യമന്ത്രിയെ ന്യായീകരിച്ചാണ് അദ്ദേഹം സംസാരിച്ചത്. സമരം പ്രായോഗികമല്ലെന്ന ആശങ്ക സി.പി.എം നേതാക്കള്‍ക്കുമുണ്ടായിരുന്നു. വി.എസ് അച്യുതാനന്ദന്റെ പിടിവാശിയ്ക്ക് വഴങ്ങിയാണ് എൽ.ഡി.എഫ് അങ്ങിനെയൊരു അപ്രായോ​ഗിക സമരം പ്രഖ്യാപിച്ചത്.…

    Read More »
  • Fiction

    സ്നേഹവാത്സല്യങ്ങളുടെ അടയാത്ത വാതിൽ

    വെളിച്ചം    അന്നവന്‍ അച്ഛനോട് വഴക്കുണ്ടാക്കി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ അവന് അസുഖം വന്നു. ആശുപത്രിയില്‍ ഒററക്ക് കിടക്കുമ്പോള്‍ അവന്‍ അച്ഛനേയും വീട്ടുകാരേയും ഓര്‍ത്തു. തന്നെ അവന്‍ എത്ര കരുതലോടെയാണ് അവർ ശുശ്രൂഷിച്ചിരുന്നതെന്നും വീട്ടില്‍ താന്‍ സുരക്ഷിതനായിരുന്നു എന്നും അവന് മനസ്സിലായി. അങ്ങനെ അവന്‍ വീട്ടിലേക്ക് തിരിച്ചു. രാത്രി ഏറെ വൈകിയാണ് എത്തിയത്. അപ്പോഴും വീടിന്റെ വാതില്‍ തുറന്നിട്ട് അച്ഛന്‍ വരാന്തയില്‍ കിടക്കുന്നുണ്ട്. അവന്‍ നിറകണ്ണുകളോടെ ചോദിച്ചു: “എന്തിനാണ് വാതില്‍ തുറന്നിട്ടിരിക്കുന്നത്? ഇന്ന് ഞാന്‍ വരുമെന്ന് അച്ഛനറിയാമായിരുന്നോ?” അച്ഛന്‍ പറഞ്ഞു: “നീ പോയതിന് ശേഷം ഈ വാതില്‍ ഞാന്‍ അടച്ചിട്ടേയില്ല. എന്നെങ്കിലും മടങ്ങിവന്നാല്‍ അടഞ്ഞവാതില്‍ കണ്ട് നീ തിരിച്ചുപോകേണ്ടല്ലോ എന്ന് കരുതി.” പല കാരണങ്ങളുടെ പേരില്‍ ബന്ധങ്ങള്‍ രൂപപ്പെടും. ചിലര്‍ ഇടയ്ക്ക് വന്ന് കണ്ട് മടങ്ങും. ചിലര്‍ സ്ഥലത്തിന്റെയോ സമയത്തിന്റെയോ പരിമിതിക്കുള്ളില്‍ ഒപ്പം നില്‍ക്കും. ചിലര്‍ ഹൃദയങ്ങളില്‍ ചേക്കേറും. ഏത് അകലത്തിനും അതര്‍ഹിക്കുന്ന ദൂരപരിധിയും സമയപരിധിയുമുണ്ട്. അതിനപ്പുറത്തേക്ക്…

    Read More »
  • Kerala

    ബ്രിട്ടാനിയ ബിസ്ക്കറ്റ് പാക്കറ്റിൽ തൂക്കം കുറവ്, നഷ്ടപരിഹാരം നൽകാർ നിർദ്ദേശിച്ച് കോടതി; പരാതി തൃശൂർ സ്വദേശിയുടേത്

       കവറിൽ അവകാശപ്പെടുന്ന തൂക്കം ബിസ്കറ്റിൽ കുറവ് വന്നതിന് പിന്നാലെ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ബ്രിട്ടാനിയയ്ക്ക് നിർദ്ദേശം നൽകി ഉപഭോക്തൃ തർക്ക പരിഹാര കോടതി.  തൃശൂർ സ്വദേശിയുടെ പരാതിയിലാണ് പ്രമുഖ ബിസ്കറ്റ് കമ്പനിയായ ബ്രിട്ടാനിയയ്ക്ക്, 50000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകിയത്. 300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം ബിസ്കറ്റിന്റെ കുറവാണ് ഉണ്ടായിരുന്നത്. ബ്രിട്ടാനിയയും ബിസ്കറ്റ് വിറ്റ കടയുടമയും ചേർന്ന് ഉപഭോക്താവിന് 50000 രൂപ നഷ്ടപരിഹാരം നൽകണം. കേസിനും മറ്റ് ചെലവുകൾക്കുമായി 10000 രൂപയും നൽകണമെന്ന് കോടതി വിശദമാക്കിയത്. തൃശൂർ വരക്കര സ്വദേശിയായ ജോർജ്ജ് തട്ടിൽ എന്നയാളുടെ പരാതിയിലാണ് നടപടി. 2019 ഡിസംബർ ആദ്യ വാരത്തിലാണ് പരാതിക്കാരൻ ബേക്കറിയിൽ നിന്ന് ന്യൂട്രിചോയ്സ് ബിസ്കറ്റ് വാങ്ങിയത്. നാൽപത് രൂപ വില നൽകി രണ്ട് ബിസ്കറ്റ് പാക്കറ്റാണ് വാങ്ങിയത്. 300 ഗ്രാം ബിസ്കറ്റ് എന്ന് വ്യക്തമാക്കിയ കവർ തൂക്കി നോക്കിയപ്പോൾ 52 ഗ്രാമിന്റെ കുറവ് കണ്ടതിനേ തുടർന്നാണ് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ…

    Read More »
  • Kerala

    കാമുകന്റെ വീടിനും ബൈക്കിനും യുവതി തീയിട്ടു, ഭാര്യയുമായി പിരിഞ്ഞിട്ടും കാമുകിയായ തന്നെ സ്വീകരിച്ചില്ലെന്ന് യുവതിയുടെ പരാതി

       പത്തനംതിട്ട പേഴുംപാറയിൽ കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട യുവതി അറസ്റ്റിൽ. പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനും ബൈക്കിനും തീവെച്ച  കേസിൽ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. മുൻ കാമുകനായ സതീഷ് ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ ജീവിതപങ്കാളിയാക്കിയില്ല എന്നതാണ് ഈ അതിക്രമത്തിനു കാരണം. രാജ്കുമാറും സുനിതയും അടുപ്പത്തിലായിരുന്നു. ഇതേത്തുടർന്ന് സുനിതയുടെ ഭർത്താവും രാജ്കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷിച്ചു. ഒറ്റക്കായതിനുശേഷവും രാജ്കുമാർ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് വീടിനും വാഹനത്തിനും തീയിട്ടത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണച്ചു. സംഭവത്തിൽ രാജ്കുമാറിന് പരാതി ഇല്ലാതിരുന്നിട്ടും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പെരുനാട് പൊലീസ് പ്രതികളെ പിടികൂടി. ഇതിനു മുൻപു മന്ത്രവാദത്തിലൂടെ രാജ്കുമാറിനെ അപായപ്പെടുത്താനും സുനിത ശ്രമം നടത്തിയിരുന്നു. ഒരു മാസം മുൻപ് രാജ്കുമാറിന്റെ കാറും കത്തിനശിച്ചിരുന്നു. പക്ഷേ ഈ കേസിലും പൊലീസിൽ ഇയാൾ പരാതി നൽകിയില്ല.

    Read More »
  • Kerala

    നുണ പറഞ്ഞത് ജോൺ മുണ്ടക്കയമോ ജോൺ ബ്രിട്ടാസോ: സോളാര്‍ സമരം   അവസാനിച്ചതിൻ്റെ പിന്നാമ്പുറ കഥകൾ എന്താണ്, ബ്രിട്ടാസിൻ്റെ മറുപടി (വീഡിയോ കാണാം)

         മലയാള മനോരമ മുൻ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം കഴിഞ്ഞ ദിവസം ഒരു  നുണബോംബുമായി അരങ്ങിലെത്തി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മഹത്വവൽക്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. കേരളത്തെ സ്തംഭിപ്പിച്ച സോളാര്‍ സമരം പെട്ടെന്ന്  അവസാനിപ്പിക്കാനുള്ള വഴികള്‍ തേടി പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനല്‍ എം.ഡിയുമായ ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചെന്നും  താൻ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടാണ് സമരം അവസാനിപ്പിച്ചതെന്നുമാണ് സമകാലിക മലയാളം വാരികയില്‍  ജോൺ മുണ്ടക്കയം  എഴുതിയത്. https://www.facebook.com/share/v/jJUnR6guTCrGfr9R/?mibextid=oFDknk മുണ്ടക്കയത്തിന്റെ ലേഖനത്തില്‍ നിന്ന്: ”സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരുന്ന എനിക്ക് 11 മണിയോടെ ഒരു ഫോണ്‍ കോള്‍ വന്നു. സുഹൃത്തും പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവിയുമായ ജോണ്‍ ബ്രിട്ടാസിന്റേതായിരുന്നു ഫോണ്‍ കോള്‍: ”സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?” ബ്രിട്ടാസ് ചോദിച്ചു. ‘എന്താ അവസാനിപ്പിക്കണം എന്നു തോന്നിത്തുടങ്ങിയോ’ എന്നു ഞാൻ തിരിച്ചു ചോദിച്ചു. മുകളില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ കോള്‍ എന്നു മനസ്സിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍…

    Read More »
  • NEWS

    ഡോണയുടെ മരണം  കൊലപാതകം, കാനഡ പൊലീസ് ഊർജിത അന്വേഷണത്തിൽ, ഒളിവിൽ പോയ  ചാലക്കുടി സ്വദേശിനിയുടെ ഭർത്താവ് ഉടൻ പിടിയിലായേക്കും 

        തൃശൂർ: കാനഡയിൽ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്നാണ് കാനഡ പൊലീസിൻ്റെ നിഗമനം. പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണ സാജ (34)നെ മേയ് 7നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ കെ പൗലോസിനായി അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം തന്നെ ലാൽ ഇന്ത്യയിലേക്ക് പോന്നതായാണ് കാനഡാ പൊലീസിനു വിവരം ലഭിച്ചിട്ടുള്ളത്. എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നു വർഷം മുൻപായിരുന്നു വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എത്തി വീട് കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്.

    Read More »
  • Kerala

    കള്ളം പറഞ്ഞത് ജോൺ മുണ്ടക്കയമോ ജോൺ ബ്രിട്ടാസോ: സോളാര്‍ സമരം   അവസാനിച്ചതിൻ്റെ പിന്നാമ്പുറ കഥകൾ എന്താണ്, ബ്രിട്ടാസിൻ്റെ മറുപടി (വീഡിയോ)

        മലയാള മനോരമ മുൻ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം കഴിഞ്ഞ ദിവസം ഒരു  നുണബോംബുമായി അരങ്ങിലെത്തി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മഹത്വവൽക്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. കേരളത്തെ സ്തംഭിപ്പിച്ച സോളാര്‍ സമരം പെട്ടെന്ന്  അവസാനിപ്പിക്കാനുള്ള വഴികള്‍ തേടി പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനല്‍ എംഡിയുമായ ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചെന്നും  താൻ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടാണ് സമരം അവസാനിപ്പിച്ചതെന്നുമാണ് സമകാലിക മലയാളം വാരികയില്‍ അദ്ദേഹം എഴുതിയത്. https://www.facebook.com/share/v/jJUnR6guTCrGfr9R/?mibextid=oFDknk മുണ്ടക്കയത്തിന്റെ ലേഖനത്തില്‍ നിന്ന്: ”സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരുന്ന എനിക്ക് 11 മണിയോടെ ഒരു ഫോണ്‍ കോള്‍ വന്നു. സുഹൃത്തും പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവിയുമായ ജോണ്‍ ബ്രിട്ടാസിന്റേതായിരുന്നു ഫോണ്‍ കോള്‍: ”സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?” ബ്രിട്ടാസ് ചോദിച്ചു. ‘എന്താ അവസാനിപ്പിക്കണം എന്നു തോന്നിത്തുടങ്ങിയോ’ എന്നു ഞാൻ തിരിച്ചു ചോദിച്ചു. മുകളില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ കോള്‍ എന്നു മനസ്സിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം…

    Read More »
  • Kerala

    വിമാനം തകരാറിലായി, കുഞ്ഞുങ്ങള്‍ക്ക് പോലും ഭക്ഷണവും വെള്ളവുമില്ല; ലക്ഷദ്വീപില്‍ കുടുങ്ങിയത് നൂറുകണക്കിന് മലയാളികള്‍

    അഗത്തി: വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലം ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരുടെ യാത്ര പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം. രണ്ട് ദിവസമായി ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദുരിതത്തിലാണ് യാത്രക്കാര്‍. വിമാനത്താവളത്തിലെ പാര്‍ക്കിംഗ് മേഖലയിലാണ് അലയന്‍സ് എയറിന്റെ വിമാനം കുടുങ്ങിയത്. ഇതോടെ മറ്റ് വിമാന സര്‍വീസുകളും മുടങ്ങി. നൂറുകണക്കിന് മലയാളികളാണ് നാട്ടിലെത്താന്‍ കഴിയാതെ വലയുന്നത്. കുട്ടികളും വയോധികരും ഇതിലുണ്ട്. ഇന്നലെ തകരാറായ വിമാനം ഇന്ന് ഉച്ച കഴിഞ്ഞിട്ടും ശരിയാക്കിയിട്ടില്ല. ഇന്നലെ രാവിലെ 11 മണിയോടെ ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് പോകേണ്ടതായിരുന്നു വിമാനം. യാത്രക്കാരെ കയറ്റിയെങ്കിലും അല്‍പ്പസമയത്തിനുള്ളില്‍ എല്ലാവരോടും ഇറങ്ങാന്‍ പറഞ്ഞു. വിമാനത്തിന് തകരാറുണ്ടെന്ന് അറിയിച്ച ശേഷം യാത്രക്കാരെ തിരിച്ച് പവലിയനിലെത്തിച്ചു. അഗത്തി വിമാനത്താവളത്തില്‍ ഒരു ചായ പോലും ലഭിക്കില്ല. അടുത്തൊന്നും കടകളുമില്ല. വിശന്ന് വലയുകയാണ് യാത്രക്കാര്‍. ഇതിനിടെ കുറച്ച് ഉണക്കിയ പഴങ്ങളും ബിസ്‌കറ്റുമടങ്ങിയ പാക്കറ്റ് ചില എയര്‍ലൈന്‍സ് കമ്പനികള്‍ വിതരണം ചെയ്തിരുന്നു. തങ്ങളുടെ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് അധികൃതര്‍ വഹിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. സാമ്പത്തിക നഷ്ടത്തിനേക്കാള്‍…

    Read More »
  • Kerala

    അഞ്ചുവയസുകാരന് മരുന്ന് മാറി നല്‍കി; ഫാര്‍മസിസ്റ്റിനെതിരെ അന്വേഷണം

    തൃശൂര്‍: അഞ്ച് വയസുകാരന് മരുന്ന് മാറിനല്‍കിയെന്ന പരാതിയില്‍ ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റിനെതിരെയാണ് അന്വേഷണം. ഡോക്ടര്‍ എഴുതി നല്‍കിയ ഗുളിക ഫാര്‍മസിസ്റ്റ് തെറ്റി നല്‍കിയതായാണ് പരാതി. ഈ മാസം മൂന്നിന് ആയിരുന്നു സംഭവം. കുട്ടിയുടെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിലാണ് അന്വേഷണം. മരുന്ന് കഴിച്ചതിനു പിന്നാലെ കടുത്ത തലവേദനയും ഛര്‍ദിയും ഉണ്ടായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടി വിദഗ്ദ ചികില്‍സ തേടിയിരുന്നു. പിന്നാലെയാണ് കുറിപ്പടിയിലെ മരുന്നും ഫാര്‍മസിസ്റ്റ് നല്‍കിയ മരുന്നും വേറെയാണെന്ന് കണ്ടെത്തിയത്. അതേസമയം ലിസ്റ്റിലുണ്ടായിരുന്ന മരുന്ന് സ്റ്റോക്കുണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.  

    Read More »
  • Kerala

    ക്നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്പെന്‍ഷന്‍

    തിരുവനന്തപുരം: ക്നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെന്‍ഡ് ചെയ്തു. ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അന്തോക്യ പാത്രിയാര്‍ക്കീസിന്റേതാണ് ഉത്തരവ്. അന്തോക്യ പാത്രിയാര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. സസ്പെന്‍ഷന്‍ നടപടിക്കെതിരെ ഒരു വിഭാഗം വിശ്വാസികള്‍ കോട്ടയം ചിങ്ങവനത്ത് പ്രതിഷേധിച്ചു. കഴിഞ്ഞ കുറേകാലമായി അന്തോക്യാ ബന്ധം വിടുവിച്ച് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുമായി ഇദ്ദേഹം അടുക്കുന്നതായി സഭയ്ക്ക് സംശയം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. നേരത്തെ ആര്‍ച്ച് ബിഷപ്പ് എന്ന പദവിയില്‍ നിന്നും കുര്യാക്കോസ് മാര്‍ സേവേറിയോസിനെ നീക്കിയിരുന്നു.  

    Read More »
Back to top button
error: