KeralaNEWS

രക്തസാക്ഷികള്‍ സിന്ദാബാദ്; ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സി.പി.എം

കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂര്‍ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിര്‍മിച്ചത്. ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം.

2015 ജൂണ്‍ ആറിനാണ് ബോംബ് നിര്‍ണാത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രൂട്ട് കുന്നിന്‍മുകളിലായിരുന്നു ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം നടന്നത്. സ്ഫോടനം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Signature-ad

സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ബോംബ് നിര്‍മിച്ചവരെ തള്ളിപ്പറയുകയാണ് ചെയ്തിരുന്നത്. പാര്‍ട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്നും ബോംബ് നിര്‍മിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹം ഏറ്റുവാങ്ങിയത് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു.

2016 മുതല്‍ ഇരുവരുടെയും രക്തസാക്ഷിദിനാചരണം സി.പി.എം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം നിര്‍മിച്ചിരിക്കുന്നത്. സ്മാരകം ഈ മാസം 22ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം.

Back to top button
error: