Month: May 2024

  • Kerala

    മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്ത് കാട്ടാനയെ പ്രകോപിപ്പിച്ചു; വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

    തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസെടുത്തു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസില്‍ ഒന്നാംപ്രതി തമിഴ്‌നാട് റാണിപ്പേട്ട് സ്വദേശി എം സൗക്കത്തിനെ റിമാന്‍ഡ് ചെയ്തു. ഇവര്‍ പ്രകോപിപ്പിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു.ഇത് കണ്ടുനിന്ന മറ്റൊരു സംഘമാണ് വനംവകുപ്പിന് വിവരം കൈമാറിയത് സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷമായിരുന്നു ആനയെ ഇവര്‍ പ്രകോപിപ്പിച്ചത്. ആനയ്ക്ക് മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്താണ് വിനോദസഞ്ചാരികളുടെ സാഹസം അരങ്ങേറിയത്. ഇവരെടുത്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഏപ്രിലില്‍ അതിരപ്പള്ളി മലക്കപ്പാറ റോഡില്‍ കാട്ടാനകള്‍ ആംബുലന്‍സ് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ഡ്രൈവറുടെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്നാണ് അപകടം ഒഴിവായത്. ഒരു പിടിയാനയും കുട്ടിയാനയും ആണ് ആംബുലന്‍സ് തടഞ്ഞത്. രോഗിയെ ആശുപത്രിയിലാക്കി തിരിച്ചു വരികയായിരുന്ന ആംബുലന്‍സിന് നേരെയാണ് ആനകള്‍ പാഞ്ഞടുത്തത്.  

    Read More »
  • Kerala

    മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടെന്ന ആരോപണം അടിസ്ഥാനരഹിതം: അസ്ഥിരോഗവിഭാഗം മേധാവി

    കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ കയ്യില്‍ കമ്പി മാറിയിട്ടെന്ന പരാതി തെറ്റിദ്ധാരണ മൂലമെന്ന് ഡോക്ടര്‍മാര്‍. ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ലെന്ന് ഓര്‍ത്തോ വിഭാഗം മേധാവി ജേക്കബ് മാത്യു പറഞ്ഞു. കമ്പി പുറത്തേക്ക് വന്നതല്ല, അത് അങ്ങനെ പുറത്തേക്ക് തന്നെ വെക്കേണ്ട കമ്പിയാണ്. അത് നാലാഴ്ചത്തേക്ക് മാത്രമായാണ് വെക്കുന്നത്. അതിന് ശേഷം എടുക്കാന്‍ വേണ്ടിയാണ് പുറത്തേക്ക് വെക്കുന്നതെന്നും ജേക്കബ് മാത്യു പറഞ്ഞു. 1.8 മില്ലീ മീറ്റര്‍ കമ്പിയാണ് ഇടാന്‍ നിര്‍ദേശിച്ചത്. അതേ അളവിലുള്ള കമ്പി തന്നെയാണ് ഇട്ടതെന്നാണ് കരുതുന്നത്. ആരോഗ്യമന്ത്രി വിളിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ചിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മാധ്യമങ്ങളെ കാണുന്നത്. യൂണിറ്റ് ചീഫ് ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വീണ്ടും ശസ്ത്രക്രിയ നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ജേക്കബ് മാത്യു പറഞ്ഞു. അതിനിടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. ചികിത്സാ പിഴവ് അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. കോതിപ്പാലം…

    Read More »
  • Crime

    ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

    പത്തനംതിട്ട: പോക്സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് പ്രതിയാണ് ഇയാള്‍. വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.    

    Read More »
  • Kerala

    സര്‍ക്കാരിന് 32.21 ലക്ഷത്തിന്റെ നഷ്ടമുണ്ടാക്കി; ചേര്‍ത്തല മുന്‍ ജോയിന്റ് ആര്‍.ടി.ഒയ്‌ക്കെതിരേ കേസ്

    ആലപ്പുഴ: മോട്ടോര്‍ വാഹന വകുപ്പില്‍ സര്‍ക്കാരിന് നികുതിയായും ഫീസായും ലഭിക്കേണ്ട 32.21 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ ചേര്‍ത്തല ജോയിന്റ് ആര്‍.ടി.ഒ ആയിരുന്ന ജെബി ചെറിയാനെതിരെ കേസെടുത്തു. ആലപ്പുഴ ആര്‍.ടി.ഒ എ.കെ. ദിലു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്ത് ചേര്‍ത്തല പോലീസ് കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥ തലത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് റിപ്പോര്‍ട്ടും നടപടികളുമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ തൃശൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ആണ് ജെബി.ഐ. ചെറിയാന്‍. വകുപ്പിലെ ഉദ്യോഗസ്ഥ സംഘടനയുടെ പ്രധാന ഭാരവാഹിയായിരുന്നു. 2021 ഫെബ്രുവരി 15 മുതല്‍ 2023 നവംബര്‍ 25 വരെയുള്ള കാലയളവില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമങ്ങളും ചട്ടങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ലംഘിച്ച് പ്രവര്‍ത്തിച്ചെന്നു കാട്ടിയായിരുന്നു റിപ്പോര്‍ട്ട്. വാഹനങ്ങളുടെ നികുതി ഇളവുകള്‍, നികുതി ഒഴിവാക്കല്‍, പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍, കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ വീണ്ടും ടെസ്റ്റ് നടത്താതെ പുതുക്കിനല്‍കല്‍, റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്…

    Read More »
  • NEWS

    കിര്‍ഗിസ്ഥാനില്‍ ഇന്ത്യ, പാക്ക് വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ആശങ്കയില്‍ 15,000 പേര്‍

    ന്യൂഡല്‍ഹി: മുന്‍ സോവിയറ്റ് റപ്പബ്‌ളിക്കായ കിര്‍ഗിസ്ഥാനില്‍ ഇന്ത്യ, ബംഗ്ലദേശ്, പാക്കിസ്ഥാന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വന്‍ പ്രതിഷേധം നടക്കുകയാണ്. മൂന്നു പാക്കിസ്ഥാനി വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. കിര്‍ഗിസ്ഥാനില്‍ താമസിക്കുന്ന പൗരന്മാര്‍ക്ക് ഇന്ത്യയും പാക്കിസ്ഥാനും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതിനിടെ, കിര്‍ഗിസ്ഥാനില്‍നിന്നു ലഹോറിലെ അല്ലാമ ഇഖ്ബാല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 180 പാക്ക് വിദ്യാര്‍ഥികളുമായി വിമാനം പറന്നിറങ്ങിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. പാക്കിസ്ഥാന്‍, ഈജിപ്ത് രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും തദ്ദേശീയരും തമ്മിലുണ്ടായ തര്‍ക്കം കൈവിട്ടു പോകുകയായിരുന്നുവെന്നാണു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് 13നുണ്ടായ കയ്യാങ്കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഈജിപ്തില്‍നിന്നുള്ള വിദ്യാര്‍ഥിനികളുടെ നേര്‍ക്കുണ്ടായ അതിക്രമമാണ് കാരണമെന്നു പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിര്‍ഗിസ്ഥാനിലെ വിദ്യാര്‍ഥികളും ഈജിപ്ഷ്യന്‍ വിദ്യാര്‍ഥികളും തമ്മിലുണ്ടായ തര്‍ക്കമാണു വലിയ സംഘര്‍ഷമായത്. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലെ തെരുവുകളിലേക്കു വിദേശ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ആക്രമണം വ്യാപിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ഹോസ്റ്റലുകളാണ് അക്രമികള്‍ തിരഞ്ഞെടുക്കുന്നതെന്നാണു റിപ്പോര്‍ട്ട്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ ഇന്ത്യയില്‍നിന്നുള്‍പ്പെടെ ഒട്ടേറെ വിദ്യാര്‍ഥികള്‍ കിര്‍ഗിസ്ഥാനിലുണ്ട്. നിലവില്‍…

    Read More »
  • Kerala

    കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

    പത്തനംതിട്ട: കനത്ത മഴയ്ക്കിടെ പത്തനംതിട്ടയില്‍ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. എന്നാല്‍, കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍ സമ്മതിച്ചെങ്കിലും ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.  

    Read More »
  • Crime

    തമിഴ്‌നാട്ടിലെ പോക്‌സോ കേസ് പ്രതിയെ അഞ്ചുതെങ്ങില്‍ നിന്ന് കോസ്റ്റല്‍ പോലീസ് പിടികൂടി

    തിരുവനന്തപുരം: തമിഴ്നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ അഞ്ചുതെങ്ങില്‍ നിന്ന് കോസ്റ്റല്‍ പോലീസ് പിടികൂടി. തമിഴ്‌നാട് ക്യൂബ്രാഞ്ചിനെ വെട്ടിച്ച് കടല്‍ വഴി രക്ഷപ്പെട്ട വില്‍സന്‍ (22) ആണ് അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പിടിയിലായത്. തമിഴ്നാട് വളളവിള പോലീസ് പരിധിയില്‍ എട്ടുമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളിവില്‍പോയ ഇയാള്‍ കൊച്ചി ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചിരുന്നു. ഇയാളെ പിന്തുടര്‍ന്ന തമിഴ്നാട് പോലീസ് വിവരം കോസ്റ്റല്‍ പോലീസിനെ അറിയിക്കുകയും, കോസ്റ്റല്‍ പോലീസ് പ്രതിയെ പിടികൂടുവാനായി വല വിരിക്കുകയുമായിരുന്നു. കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ കടലില്‍ മത്സ്യബന്ധന യാനങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതി സഞ്ചരിച്ചിരുന്ന വള്ളം വിഴിഞ്ഞത്തു നിന്നും കണ്ടെത്തിയതോടെ വള്ള ഉടമയേയും, തൊഴിലാളികളേയും ചോദ്യംചെയ്തു. പ്രതി അഞ്ചുതെങ്ങ് ഭാഗത്ത് വച്ച് മറ്റൊരു വള്ളത്തില്‍ കരയിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ അഞ്ചുതെങ്ങില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ…

    Read More »
  • Kerala

    സിദ്ധാര്‍ത്ഥ് കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് പ്രമോഷന്‍; തുറമുഖ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം

    തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജില്‍ റാംഗിഗിന് ഇരയായി മരിച്ച വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നല്‍കിയത്. തുറമുഖ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തിലായിരുന്നു ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായത്. സെക്ഷനില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത മൂന്ന് പേരില്‍ ഒരാളായിരുന്നു ബിന്ദു. സാങ്കേതികമായി ഫയലുകളില്‍ വകുപ്പുതല നടപടിയില്ലെന്ന് എഴുതിച്ചേര്‍ത്താണ് സ്ഥാനക്കയറ്റം നല്‍കിയത്. അതേസമയം, സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേരാന്‍ അമ്മ എം.ആര്‍. ഷീബയെ ഹൈക്കോടതി അനുവദിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ അമ്മ കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യഹര്‍ജികള്‍ക്കൊപ്പം ഷീബയുടെ അപേക്ഷയും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് 22ന് പരിഗണിക്കാന്‍ മാറ്റി. കേസില്‍ സി.ബി.ഐ അറസ്റ്റുചെയ്ത എസ്.ഡി. ആകാശ്,ബില്‍ഗേറ്റ് ജോഷ്വ,വി. നസീഫ്,റെയ്ഹാന്‍ ബിനോയ്,എന്‍. അസിഫ്ഖാന്‍,അഭിഷേക്, ആര്‍.ഡി. ശ്രീഹരി,കെ. അഖില്‍,അല്‍താഫ്,കെ. അരുണ്‍,അമീന്‍ അക്ബര്‍ അലി എന്നിവരാണ് ജാമ്യഹര്‍ജി നല്‍കിയത്. കേസില്‍ ഇതുവരെ…

    Read More »
  • Crime

    അമിത മദ്യപാനവും ശാരീരിക പീഡനവും സഹിക്കാനാവുന്നില്ല; ഭര്‍ത്താവിനെ കൊന്ന് കത്തിച്ച് ഭാര്യ

    ഗുവാഹത്തി: ശാരീരിക പീഡനം സഹിക്കാനാവാതെ ഭര്‍ത്താവിനെ കൊന്ന് മൃതദേഹം കത്തിച്ച യുവതി അറസ്റ്റില്‍. അസമിലെ ജോര്‍ഹട്ട് ജില്ലയിലാണ് കൊലപാതകം നടന്നത്. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്ന സോറന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ജോര്‍ഹട്ടിലെ മരിയാനി ഏരിയയിലെ മുര്‍മുരിയ ടീ എസ്റ്റേറ്റിലാണ് കൊലപാതകം നടന്നത്.ഇവരുടെ വീടിന് സമീപം എന്തോ കത്തുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പാതി കത്തിയ സോറന്റെ മൃതദേഹം കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഭര്‍ത്താവ് മദ്യപിച്ച് എല്ലാ ദിവസവും തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും മകനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെ കൊല്ലേണ്ടി വന്നതെന്നും യുവതിയുടെ കുറ്റസമ്മതത്തില്‍ പറയുന്നു. യുവതിയുടെ മകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 2015 ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ ചൈല്‍ഡ് ഇന്‍ കോണ്‍ഫ്ലിക്റ്റ് വിത്ത് ലോ (സിസിഎല്‍) പ്രകാരം അന്വേഷണം നടത്തുമെന്ന് ജോര്‍ഹട്ട് ജില്ലാ…

    Read More »
  • Kerala

    കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും മരിച്ചു

    കാസര്‍കോട്: കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്‍(71), ഭാര്യ ചിത്രകല (58) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കയറ്റത്ത് വച്ച് എതിരെ വരികയായിരുന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കാസര്‍കോട് ഭാഗത്ത് നിന്നാണ് കാര്‍ വന്നത്. കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ മലയോര മേഖലയില്‍ അടക്കം ശക്തമായ മഴ ലഭിച്ചിരുന്നു. മഴയെ തുടര്‍ന്ന് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് രാധാകൃഷ്ണന്‍. ഇരുവരുടെയും മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.    

    Read More »
Back to top button
error: