തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസെടുത്തു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസില്‍ ഒന്നാംപ്രതി തമിഴ്‌നാട് റാണിപ്പേട്ട് സ്വദേശി എം സൗക്കത്തിനെ റിമാന്‍ഡ് ചെയ്തു. ഇവര്‍ പ്രകോപിപ്പിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു.ഇത് കണ്ടുനിന്ന മറ്റൊരു സംഘമാണ് വനംവകുപ്പിന് വിവരം കൈമാറിയത്
സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷമായിരുന്നു ആനയെ ഇവര്‍ പ്രകോപിപ്പിച്ചത്. ആനയ്ക്ക് മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്താണ് വിനോദസഞ്ചാരികളുടെ സാഹസം അരങ്ങേറിയത്. ഇവരെടുത്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
ഏപ്രിലില്‍ അതിരപ്പള്ളി മലക്കപ്പാറ റോഡില്‍ കാട്ടാനകള്‍ ആംബുലന്‍സ് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ഡ്രൈവറുടെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്നാണ് അപകടം ഒഴിവായത്. ഒരു പിടിയാനയും കുട്ടിയാനയും ആണ് ആംബുലന്‍സ് തടഞ്ഞത്. രോഗിയെ ആശുപത്രിയിലാക്കി തിരിച്ചു വരികയായിരുന്ന ആംബുലന്‍സിന് നേരെയാണ് ആനകള്‍ പാഞ്ഞടുത്തത്.