Month: May 2024

  • Kerala

    ജിഷ കൊലപാതകം: വധശിക്ഷ നടപ്പാക്കാനുള്ള അനുമതി തേടി സർക്കാർ, കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് പ്രതി; ഹൈക്കോടതിയുടെ നിർണായക വിധി ഇന്ന്

    പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. നിരപരാധിയാണെന്നും തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും, കേസില്‍ നിന്നും കുറ്റവിമുക്തനാക്കണം എന്നുമാണ് അമീറുള്‍ അപ്പീലില്‍ ആവശ്യപ്പെടുന്നത്. പ്രതി അമീറുല്‍ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവിക്കുക. അമീറുള്‍ ഇസ്‌ലാമിന്റെ അപ്പീലായിരിക്കും കോടതി ആദ്യം പരിഗണിയ്ക്കുക. നിലവിലെ നിയമം അനുസരിച്ച്‌ വിചാരണക്കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇതനുസരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പ്രതിയുടെ അപ്പീലിന് ശേഷം പരിഗണിക്കും. 2016 ഏപ്രില്‍ 28-നാണ് പെരുമ്പാവൂർ ഇരിങ്ങോള്‍ സ്വദേശിനിയും നിയമവിദ്യാർത്ഥിനിയുമായ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജിഷ പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു.…

    Read More »
  • LIFE

    ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം

    റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷ്യല്‍ കാര്‍ ആയ ‘ബുജി’ യുടെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ കല്‍ക്കിയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ഈ സ്പെഷ്യല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. ഭൈരവയുടെ ഒരു കൂട്ടുകാരനെപ്പോലെയാണ് ബുജിയെ അവതരിപ്പിക്കുന്നത്. ഈ പ്രത്യേക ഉപകരണം നിര്‍മ്മിക്കുന്നതിന്‍റെ വിവിധ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ബുജിയുടെ സമയം ആരംഭിക്കുന്നു എന്ന് ഭൈരവ പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. മെയ് 22 ന് ബുജിയെ പൂര്‍ണ്ണമായും പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കും. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.   ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ…

    Read More »
  • NEWS

    റെയ്സിക്കായി തിരച്ചിൽ ശക്തമാക്കി ഇറാൻ‌,രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം

    ഇറാൻ–അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററിൽ മടങ്ങുന്നതിനിടെ വിദൂര വനമേഖലയിൽപ്പെട്ട് കാണാതായ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്കായി തിരച്ചിൽ ശക്തമാക്കി ഇറാൻ‌. പ്രസിഡന്റ് റെയ്സിക്കൊപ്പം വിദേശകാര്യ മന്ത്രി അമീർഅബ്ദുല്ലാഹിയാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്. രാജ്യമാകെ ഇബ്രാഹിം റെയ്സിക്കായി പ്രാർഥനയിലാണ്. ഇതിന്റെ വിവിധ ദൃശ്യങ്ങൾ പുറത്തുവന്നു. 12 മണിക്കൂർ പിന്നിട്ടിട്ടും റെയ്സിയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിലായി നാൽപതിലേറെ സംഘങ്ങളാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. അതേസമയം, അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയതെന്നും വിവരങ്ങളുണ്ട്. കാൽനടയായി മാത്രമേ ഇവിടേക്ക് എത്താൻ സാധിക്കുകയുള്ളൂ. കനത്തമഴയിലാണ് രക്ഷാപ്രവർത്തകർ അങ്ങോട്ടേക്ക് സഞ്ചരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല.

    Read More »
  • Kerala

    അതിതീവ്ര മഴ:ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്

    അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ടും 23 വരെ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ 22 വരെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലും 22ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 23 വരെ യെലോ അലർട്ടാണ്. തെക്കു പടിഞ്ഞാറൻ കാലവർഷം ആൻഡമാൻ, നിക്കോബാർ ദ്വീപുകളിൽ എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 31നു കേരളത്തിൽ എത്തുമെന്നാണു പ്രതീക്ഷ. ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ മഴ.

    Read More »
  • Crime

    2000 ത്തില്‍ അധികം കഞ്ചാവ്‌ മിഠായികളും,കഞ്ചാവുമായി ഉത്തര്‍പ്രദേശ്‌ സ്വദേശികൾ പിടിയിൽ

    ആലപ്പുഴ: സ്‌ക്കൂള്‍ തുറക്കുന്നതിന്‌ മുന്നോടിയായി ചേര്‍ത്തല എക്‌സൈസ്‌   അരൂര്‍ ഭാഗത്തുനടത്തിയ പരിശോധനയില്‍ സ്‌ക്കൂള്‍ കുട്ടികളെ ലക്ഷ്യംവച്ച്‌ വില്‌പനക്കായി സൂക്ഷിച്ചുവച്ച 2000 ത്തില്‍ അധികം കഞ്ചാവ്‌ മിഠായികളും കഞ്ചാവും 10 കിലോയോളം ഹാന്‍സ്‌ ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഉത്തര്‍പ്രദേശ്‌ സ്വദേശികളെ പിടികൂടി. ശാന്ത്‌ രവീന്ദ്രദാസ്‌ നഗര്‍ ജില്ലയില്‍ ബദോഹി താലൂക്കില്‍ സായര്‍ വില്ലേജില്‍ രാഹുല്‍ സരോജ്‌ , ബന്ധുവും സുഹൃത്ത്‌ മായ സന്തോഷ്‌ കുമാര്‍ എന്നിവരെ അറസ്‌റ്റ് ചെയ്‌ത് കേസെടുത്തു. ചേര്‍ത്തല എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.പി സജീവ്‌കുമാര്‍ പ്രിവന്റീവ്‌ ഓഫീസര്‍ പി.ടി ഷാജി പ്രിവന്റീവ്‌ ഓഫീസര്‍ ഗ്രേഡ്‌ പി. അനിലാല്‍, സി.ഇ.ഒ മാരായ സാജന്‍ ജോസഫ്‌, മോബി വര്‍ഗീസ്‌, കെ.യു മഹേഷ്‌ ഡ്രൈവര്‍ രജിത്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.  

    Read More »
  • Crime

    ഭാര്യയെ നടുറോഡില്‍ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍

    ചേര്‍ത്തല: ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ പിന്തുടര്‍ന്നെത്തി നടുറോഡില്‍ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത്‌ 16-ാം വാര്‍ഡില്‍ വല്ല്യാറവെളി രാജേഷി (42) നെയാണ്‌ ചേര്‍ത്തല പോലീസ്‌ പിടികൂടിയത്‌. ഭാര്യ അമ്പിളി (36) യെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഇയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ പള്ളിപ്പുറം പള്ളിച്ചന്തയില്‍ 18 ന്‌ വൈകിട്ട്‌ 6.30 നായിരുന്നു സംഭവം. പ്രദേശത്തെ സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ അമ്പിളി ജോലിക്കുശേഷം ഇരുചക്ര വാഹനത്തില്‍ മടങ്ങുമ്പോള്‍ പിന്നിലൂടെ ബൈക്കില്‍ എത്തിയ രാജേഷ്‌ ഇടിച്ചുവീഴ്‌ത്തിയശേഷം കുത്തുകയായിരുന്നു. സംഭവ ശേഷം അമ്പിളിയുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗും കളക്ഷന്‍ മെഷീനുമായി കടന്ന രാജേഷിനെ രാത്രി പതിനൊന്നോടെ ദേശീയപാതയില്‍ കഞ്ഞിക്കുഴിയില്‍ നിന്നാണ്‌ പിടികൂടിയത്‌. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എസ്‌.ഐ: കെ.പി. അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്. ഇയാളുടെ പക്കല്‍ നിന്ന്‌ 11,000 രൂപ കണ്ടെടുത്തു. പണം അമ്പിളിയുടെ ബാഗില്‍നിന്ന്‌ നഷ്‌ടപ്പെട്ടതാണോയെന്നു പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. ക്യാഷ്‌ ബാഗ്‌ രാജേഷിന്റെ വീടിനു…

    Read More »
  • Kerala

    ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്

    തിരുവനന്തപുരം: മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശിച്ചു. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് കനത്ത മഴയില്‍ ടയര്‍ മണ്ണിലേക്ക് താഴ്ന്ന് പാചക പാതക സിലിണ്ടര്‍ കയറ്റി വന്ന ലോറി മറിഞ്ഞത്. ശക്തമായ മഴയായതിനാല്‍ മണ്ണില്‍ താഴ്ന്ന ടാങ്കര്‍ മറിയുകയായിരുന്നു. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വഴിതെറ്റി സര്‍വ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തില്‍ ഡ്രൈവര്‍ നാമക്കല്‍ സ്വദേശി എറ്റിക്കണ്‍ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്നും ഗ്യാസ് മറ്റ് ലോറികളിലക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് പളളിപ്പുറം സിആര്‍പിഎഫ് മുതല്‍ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതം നിര്‍ത്തി വച്ച്, വാഹനങ്ങള്‍ മറ്റൊരു വഴിയിലൂടെ തിരിച്ചുവിടുകയാണ്.  

    Read More »
  • Crime

    വിദേശത്തേക്ക് ആളുകളെ കടത്തി അവയവ വില്‍പന; അന്താരാഷ്ട്ര സംഘത്തിന്റെ ഏജന്റ് കൊച്ചിയില്‍ പിടിയില്‍

    കൊച്ചി: വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വില്‍പന നടത്തുന്ന സംഘത്തിന്റെ ഏജന്റ് പിടിയില്‍. തൃശ്ശൂര്‍ സ്വദേശി സബിത്താണ് കൊച്ചിയില്‍ പിടിയിലായത്. ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. വിദേശത്തുനിന്ന് മടങ്ങുംവഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണില്‍നിന്ന് അവയവക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവക്കച്ചവട റാക്കറ്റിന്റെ ഏജന്റാണ് സബിത്ത്. സാധാരണക്കാരെ സമീപിച്ച് ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് അവരെ വിദേശത്ത് കൊണ്ടുപോകുകയാണ് ആദ്യം ചെയ്യുന്നത്. കുവൈത്തിലും പിന്നീട് ഇറാനിലും കൊണ്ടുപോകും. അവിടെവെച്ച് ഒരു ആശുപത്രിയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്തുന്നതെന്നാണ് വിവരം. പോലീസ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടന്നിട്ടുണ്ട്.

    Read More »
  • Movie

    വലിയൊരു തുക അഡ്വാന്‍സ് വാങ്ങി, ഷൂട്ടിംഗിന് ആറ് ദിവസം മുമ്പ് പിന്മാറി; വഞ്ചിച്ച പ്രമുഖ നടിയെപ്പറ്റി വെളിപ്പെടുത്തി കമല്‍

    ‘വിദ്യ ബാലന്‍ എന്ന സിനിമാ നടിയെ നമുക്കെല്ലാവര്‍ക്കും അറിയാം. രണ്ട് മൂന്ന് ദശകങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാരാണെന്ന് ചോദിച്ചാല്‍, ഒരുപക്ഷേ എല്ലാവരും പറയുക വിദ്യ ബാലന്‍ എന്നായിരിക്കും. അത്രമാത്രം ശക്തമായ കഥാപാത്രങ്ങളിലൂടെ ഹിന്ദി സിനിമയില്‍ നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള വിദ്യ ബാലന്‍ ആദ്യമായി ക്യാമറയുടെ മുന്നില്‍ വരുന്നത് എന്റെ സിനിമയിലൂടെയാണെന്നത് യാദൃശ്ചികമായിരിക്കാം. ചക്രം എന്ന സിനിമയായിരുന്നു അതെന്ന് പലര്‍ക്കും അറിയാം. മോഹന്‍ലാലും ദിലീപും വിദ്യ ബാലനുമൊക്കെ അഭിനയിച്ച, ലോഹിതദാസ് തിരക്കഥയെഴുതി, ഞാന്‍ സംവിധാനം ചെയ്ത, പകുതിയില്‍ നിന്നുപോയ സിനിമയാണത്. അതെന്തുകൊണ്ട് നിന്നുപോയെന്നൊന്നും ഞാന്‍ പറയുന്നില്ല. വിദ്യ ബാലനിലേക്കാണ് വരുന്നത്. മഴയെത്തും മുമ്പ് എന്ന സിനിമയുടെ ഹിന്ദി റിമേക്ക് ചെയ്തിരുന്നു. ബോംബെയിലെ സ്റ്റുഡിയോയില്‍ ചിത്രീകരിക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവുമായി എന്റെയടുത്ത് വന്നയാളാണ് വിദ്യ ബാലന്‍. അച്ഛനൊപ്പമാണ് വന്നത്. അദ്ദേഹം മലയാളിയാണ്, തൃശൂര്‍ക്കാരന്‍. വിദ്യ അന്ന് പരസ്യ ചിത്രങ്ങളിലൊക്കെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ലോഹിതദാസിന്റെയടുത്ത് വിദ്യയുടെ ഫോട്ടോ…

    Read More »
Back to top button
error: