CrimeNEWS

തമിഴ്‌നാട്ടിലെ പോക്‌സോ കേസ് പ്രതിയെ അഞ്ചുതെങ്ങില്‍ നിന്ന് കോസ്റ്റല്‍ പോലീസ് പിടികൂടി

തിരുവനന്തപുരം: തമിഴ്നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ അഞ്ചുതെങ്ങില്‍ നിന്ന് കോസ്റ്റല്‍ പോലീസ് പിടികൂടി. തമിഴ്‌നാട് ക്യൂബ്രാഞ്ചിനെ വെട്ടിച്ച് കടല്‍ വഴി രക്ഷപ്പെട്ട വില്‍സന്‍ (22) ആണ് അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പിടിയിലായത്.

തമിഴ്നാട് വളളവിള പോലീസ് പരിധിയില്‍ എട്ടുമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളിവില്‍പോയ ഇയാള്‍ കൊച്ചി ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചിരുന്നു. ഇയാളെ പിന്തുടര്‍ന്ന തമിഴ്നാട് പോലീസ് വിവരം കോസ്റ്റല്‍ പോലീസിനെ അറിയിക്കുകയും, കോസ്റ്റല്‍ പോലീസ് പ്രതിയെ പിടികൂടുവാനായി വല വിരിക്കുകയുമായിരുന്നു. കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ കടലില്‍ മത്സ്യബന്ധന യാനങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

Signature-ad

പ്രതി സഞ്ചരിച്ചിരുന്ന വള്ളം വിഴിഞ്ഞത്തു നിന്നും കണ്ടെത്തിയതോടെ വള്ള ഉടമയേയും, തൊഴിലാളികളേയും ചോദ്യംചെയ്തു. പ്രതി അഞ്ചുതെങ്ങ് ഭാഗത്ത് വച്ച് മറ്റൊരു വള്ളത്തില്‍ കരയിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ അഞ്ചുതെങ്ങില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തമിഴ്നാട് പോലീസിന് കൈമാറി.

 

Back to top button
error: