KeralaNEWS

മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടെന്ന ആരോപണം അടിസ്ഥാനരഹിതം: അസ്ഥിരോഗവിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ കയ്യില്‍ കമ്പി മാറിയിട്ടെന്ന പരാതി തെറ്റിദ്ധാരണ മൂലമെന്ന് ഡോക്ടര്‍മാര്‍. ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ലെന്ന് ഓര്‍ത്തോ വിഭാഗം മേധാവി ജേക്കബ് മാത്യു പറഞ്ഞു. കമ്പി പുറത്തേക്ക് വന്നതല്ല, അത് അങ്ങനെ പുറത്തേക്ക് തന്നെ വെക്കേണ്ട കമ്പിയാണ്. അത് നാലാഴ്ചത്തേക്ക് മാത്രമായാണ് വെക്കുന്നത്. അതിന് ശേഷം എടുക്കാന്‍ വേണ്ടിയാണ് പുറത്തേക്ക് വെക്കുന്നതെന്നും ജേക്കബ് മാത്യു പറഞ്ഞു.

1.8 മില്ലീ മീറ്റര്‍ കമ്പിയാണ് ഇടാന്‍ നിര്‍ദേശിച്ചത്. അതേ അളവിലുള്ള കമ്പി തന്നെയാണ് ഇട്ടതെന്നാണ് കരുതുന്നത്. ആരോഗ്യമന്ത്രി വിളിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ചിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മാധ്യമങ്ങളെ കാണുന്നത്. യൂണിറ്റ് ചീഫ് ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വീണ്ടും ശസ്ത്രക്രിയ നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ജേക്കബ് മാത്യു പറഞ്ഞു.

Signature-ad

അതിനിടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. ചികിത്സാ പിഴവ് അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. കോതിപ്പാലം സ്വദേശി അജിത്തിനാണ് മറ്റൊരു രോഗിക്ക് നിര്‍ദേശിച്ച കമ്പിയിട്ടതായി പരാതി ഉയര്‍ന്നത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് അജിത്തിന്റെ കൈ പൊട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടത്.

 

Back to top button
error: