Month: May 2024
-
Crime
രാഹുലിന്റെ കാറില്‍ രക്തക്കറ; വീട്ടിലെ പരിശോധനയില്‍ ചാര്‍ജര്‍ കേബിളും കണ്ടെടുത്തു
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയെ മര്‍ദിച്ച ശേഷം ആശുപത്രിയിലെത്തിച്ച കാറില്‍നിന്ന് രക്തക്കറ കണ്ടെത്തി. ഇതിന്റെ സാമ്പിള്‍ ശേഖരിച്ച് പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. യുവതിയുടെ രക്തക്കറയാണിതെന്നാണ് പോലീസ് പ്രാഥമികമായി കരുതുന്നത്. ഇത് പരിശോധനയില്‍ തെളിയിക്കപ്പെട്ടാല്‍ കേസിലെ സുപ്രധാനതെളിവാകും. അന്വേഷണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘവും ഫൊറന്‍സിക് വിഭാഗവും ശനിയാഴ്ച ഉച്ചയോടെയാണ് രാഹുലിന്റെ വീട്ടിലും കാറിലും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചത്. രാഹുലിന്റെ സ്‌നേഹതീരം എന്ന വീട്ടിലെ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ കേബിളും പോലീസ് കണ്ടെടുത്തു. ചാര്‍ജിങ് കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കിയിയിരുന്നു. മേയ് 12 പുലര്‍ച്ചെയാണ് യുവതിക്ക് മര്‍ദനമേറ്റത്. തുടര്‍ന്ന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് യുവതിക്ക് ചികിത്സലഭ്യമാക്കിയിരുന്നു. അവശയായ യുവതിയെ രാഹുലും സുഹൃത്ത് രാജേഷും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. രാഹുലിനെ രാജ്യംവിടാന്‍ സഹായമൊരുക്കിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാലിനെ…
Read More » -
Crime
കശ്മീരില്‍ ബിജെപി മുന്‍ സര്‍പഞ്ച് കൊല്ലപ്പെട്ടു; ദമ്പതികള്‍ക്ക് നേരെയും വെടിവയ്പ്പ്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തില്‍ ബിജെപി മുന്‍ സര്‍പഞ്ച് കൊല്ലപ്പെട്ടു. അനന്ത്‌നാഗില്‍ ജയ്പുര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് നേരെയും വെടിവയ്പ്പുണ്ടായി. ഷോപ്പിയാനിലെ ഹിര്‍പോറയില്‍ രാത്രി പത്തരയോടെയാണ് ഐജാസ് ഷെയ്ഖ് എന്ന മുന്‍ ബിജെപി സര്‍പഞ്ചിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരുക്കേറ്റ ദമ്പതികളായ തബ്രേസിന്റെയും ഫര്‍ഹയുടെയും ആരോഗ്യനില ഗുരുതരമാണ്. അനന്ത്‌നാഗിലെ യന്നാറില്‍ വച്ചാണ് ഇവര്‍ക്ക് വെടിയേറ്റത്. പ്രദേശം കശ്മീര്‍ പൊലീസ് വളഞ്ഞിരിക്കുകയാണ്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ആക്രമണങ്ങളെ അപലപിച്ചു. ആക്രമണങ്ങള്‍ ആശങ്കാജനകമാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനന്ത്നാഗ്-രജൗരി സീറ്റില്‍ മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി പറഞ്ഞു. ”ക്രൂരമായ സംഭവങ്ങള്‍ ജമ്മു കശ്മീരില്‍ ദീര്‍ഘകാല സമാധാനം കൈവരിക്കുന്നതിന് തടസമായി വരുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഒരുമിച്ച് നില്‍ക്കാനും ശാശ്വതമായ ഐക്യത്തിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും എല്ലാവരും തയാറാകണം. ചിന്തകളും പ്രാര്‍ഥനകളും ഇരകള്‍ക്കൊപ്പമാണ്” നാഷണല്‍ കോണ്‍ഫറന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ജമ്മു…
Read More » -
Crime
ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിയാനാവാതെ പൊലീസ്
കാസര്‍കോട്: കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ തിരിച്ചറിയാനാവാതെ പൊലീസ്. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും പൊലീസിന് കേസില്‍ തുമ്പുണ്ടാക്കാനായിട്ടില്ല. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി, നേരത്തേ ലഹരി മരുന്ന് കേസുകളില്‍ പ്രതിയായവരെ ചോദ്യം ചെയ്തു, മനോവൈകല്യമുള്ളവരെക്കുറിച്ചും പരിശോധിച്ചു, ജയില്‍ മോചിതരായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. എന്നിട്ടും, പൊലീസിന് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ തിരിച്ചറിയാനായില്ല. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ സംശയം തോന്നിയവരുടെ വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനക്കയച്ചിട്ടുണ്ട്. ഇതില്‍ നിന്നും തുമ്പു കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ശാസ്ത്രീയ തെളിവുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. 4 ഡിവൈഎസ് പിമാര്‍ ഉള്‍പ്പെടെ 26 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 4 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് പ്രതിയെ കുറിച്ച് സൂചന പോലും ലഭിക്കാത്തതില്‍ നാട് ആശങ്കയിലാണ്.
Read More » -
Kerala
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു. വാഹനാപകടത്തെത്തുടര്‍ന്നാണ് 24 വയസുകാരനായ അജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു വേണ്ടി ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞു. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ അജിത്തിന്റെ കയ്യിലിട്ടത്. തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്ന് അജിത്തിന്റെ അമ്മ പറഞ്ഞു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്തേഷ്യ നല്‍കി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തങ്ങള്‍ വാങ്ങി നല്‍കിയെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ പറയുന്നു.
Read More » -
Crime
മൂന്ന് ദിവസത്തിനിടെ 5,000 പേര്‍ അറസ്റ്റില്‍; പരിശോധനകള്‍ 25 വരെ തുടരും
തിരുവനന്തപുരം: ഗുണ്ടകള്‍ക്കെതിരേ മൂന്നുദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയില്‍ 5,000 പേര്‍ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങള്‍ പെരുകുന്നെന്ന വിമര്‍ശനങ്ങള്‍ക്കുപിന്നാലെ തുടങ്ങിയ പരിശോധന ഈ മാസം 25 വരെ തുടരും. ഓരോ ജില്ലയിലെയും സാഹചര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹേബ് വിലയിരുത്തി. ഗുണ്ടകള്‍ക്കെതിരേയുള്ള നടപടിയായ ഓപ്പറേഷന്‍ ആഗ്, ലഹരിമാഫിയകള്‍ക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട് എന്നിവ യോജിപ്പിച്ചാണ് മൂന്നുദിവസമായി സംസ്ഥാനത്താകെ പരിശോധന. ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍, വാറന്റ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. ഒട്ടേറെപ്പേരെ കരുതല്‍ തടങ്കലിലുമാക്കി. അറസ്റ്റിലായ പ്രതികളുടെ വിരലടയാളമടക്കം ശേഖരിക്കുന്നുണ്ട്. സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ വിവരസഞ്ചയം സൃഷ്ടിക്കാനായാണ് വിരലടയാളവും വിവരങ്ങളും ശേഖരിക്കുന്നത്. ഗുണ്ടാവേട്ട തുടരുന്നതിന്റെ ഭാഗമായി അതത് ദിവസങ്ങളിലെ നടപടികള്‍ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരത്തിലെ ഗുണ്ടാ അക്രമങ്ങള്‍ അമര്‍ച്ചചെയ്യുന്നതിന് കൂടുതല്‍ ജാഗ്രതപാലിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ പോലീസ് മേധാവി നിര്‍ദേശിച്ചു. സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നത് തടയുന്നത് സംബന്ധിച്ച് സൈബര്‍വിഭാഗം…
Read More » -
Kerala
മലബാർ ദേവസ്വം ബോർഡ് പ്രഥമ ചെയർമാനും തലശ്ശേരി നഗരസഭ ചെയർമായിരുന്ന അഡ്വ. കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു, സംസ്കാരം ഇന്ന് 4ന്
തലശ്ശേരിയിലെ പൊതുജീവിതത്തിൽ നിറഞ്ഞു നിന്ന മഞ്ഞോടി വാത്സല്യത്തിൽ അഡ്വ. കെ ഗോപാലകൃഷ്ണൻ (85) വിട വാങ്ങി. മലബാർ ദേവസ്വം ബോർഡ് പ്രഥമ ചെയർമാൻ, തലശ്ശേരി നഗരസഭ ചെയർമാൻ, സംസ്ഥാന ഹോസ്പിറ്റൽ ഫെഡറേഷൻ ചെയർമാൻ, തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡൻ്റ്, ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് തലശ്ശേരി ഓഫീസേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചു. കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 1969ൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടന കോൺഗ്രസിൽ എത്തി. തുടർന്ന് കോൺഗ്രസ് എസ് ൽ വന്ന കെ ഗോപാലകൃഷ്ണൻ പിന്നീട് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിച്ചു. ഭാര്യ: വേങ്ങയിൽ വത്സലകുമാരി. മക്കൾ: വി. രാംമോഹൻ (ഡെപ്യൂട്ടി ജനറൽ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശ്ശൂർ), വി. രാകേഷ് (ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, പി.എൻ.ബി പരിബാസ് ലണ്ടൻ). മരുമക്കൾ: കെ.ടി. രൂപ, സോണി. സംസ്കാരം ഇന്ന് (ഞായർ ) വൈകിട്ട് 4ന് കണ്ടിക്കൽ…
Read More » -
Kerala
”ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും, ആളുകളെ എണ്ണിവച്ചിട്ടുണ്ട്”
കൊല്ലം: ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും. ഒരു സംശയവും വേണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രസംഗം. ”നല്ല ലൈസന്‍സ് സംവിധാനം കേരളത്തില്‍ വേണം. വണ്ടി ഓടിക്കാനറിയുന്നവര്‍ വാഹനമോടിച്ച് റോഡിലിറങ്ങിയാല്‍ മതിയെന്നായിരുന്നു നിലപാട്. എന്റെ നിലപാടിനൊപ്പം നിന്ന പൊതുജനങ്ങളുണ്ട്. ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ എല്ലാവരെയും കൈകാര്യം ചെയ്യും. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും. അവസാനം ഡ്രൈവിങ് ടെസ്റ്റിനെതിരെ സമരം നടത്തിയ സ്‌കൂള്‍ ഉടമകള്‍ മന്ത്രി പറയുന്നതാണ് ശരിയെന്ന നിലയിലേക്കെത്തി. സമരക്കാരോട് ചര്‍ച്ച ചെയ്ത് സമവായത്തിലെത്തി. ഒരേസമയം കൂടുതല്‍ ഡ്രൈവിങ് ലൈസന്‍സ് പാസാക്കുന്നവരെ സ്‌ക്വാഡ് പരിശോധിക്കും” ഗണേഷ് കുമാര്‍ പറഞ്ഞു. പത്തുലക്ഷം ലൈസന്‍സ് കെട്ടിക്കിടക്കുന്നുവെന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. രണ്ടുലക്ഷത്തി ഇരുപത്തിയാറായിരം ലൈസന്‍സ്…
Read More » -
Kerala
ഡ്യൂട്ടി സമയം കഴിഞ്ഞു; തെറ്റായ ട്രാക്കില്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് സ്ഥലം വിട്ടു
കാസര്‍കോട്: ഡ്യൂട്ടി സമയം കഴിഞ്ഞെന്നുപറഞ്ഞ് തെറ്റായ ട്രാക്കില്‍ ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ വരുന്ന ഒന്നാം പ്‌ളാറ്റ്ഫോമിലാണ് ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്‌ളാറ്റ്ഫോമില്‍ നിര്‍ത്താന്‍ കഴിയാതെ വന്നു. ട്രെയിന്‍ കയറാനെത്തിയ യാത്രക്കാരും വലഞ്ഞു. ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകള്‍ നിര്‍ത്തുന്ന സ്ഥലമാണ് പ്‌ളാറ്റ്ഫോം ഒന്ന്. ഇവിടെ കയറാന്‍ കഴിയാത്തതുമൂലം ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മൂന്നാം പ്ലാറ്റ് ഫോമിലാണ് എത്തുന്നത്. ഇത് യാത്രക്കാര്‍ പലരും അറിയുന്നില്ല. രാവിലെയായിട്ടും ഗുഡ്‌സ് ട്രെയിന്‍ ട്രെയിന്‍ മാറ്റിയിട്ടുമില്ല. . ഗുഡ്‌സ് ട്രെയിലെ ലോക്കോ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞതോടെ പോവുകയായിരുന്നു എന്നാണ് വിവരം. എന്നാല്‍, ട്രാക്ക് മാറി ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ട സംഭവത്തില്‍ അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചോ എന്നും വ്യക്തതയില്ല. പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടി…
Read More » -
Kerala
മേയര്‍ – KSRTC ഡ്രൈവര്‍ തര്‍ക്കം; യദു ലൈംഗിക ചേഷ്ടയ്ക്ക് തെളിവ് കണ്ടെത്താനാകാതെ പൊലീസ്
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു കേസില്‍ നിയമോപദേശം കാത്ത് പൊലീസ്. നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടര്‍നടപടികള്‍ മതിയെന്നാണ് നിലപാട്. എന്നാല്‍, യദു ലൈംഗിക ചേഷ്ട കാണിച്ചതിന് തെളിവ് കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. ഡ്രൈവര്‍ യദു മേയര്‍ ആര്യ രാജേന്ദ്രനെ ലൈംഗിക ചേഷ്ടയുള്ള ആംഗ്യം കാണിച്ചതിനും അമിതവേഗത്തില്‍ വാഹനമോടിച്ചതിനുമുള്ള തെളിവുകളാണ് പൊലീസ് അന്വേഷിച്ചത്. എന്നാല്‍ ബസിലെ സി.സി.ടി.വി ക്യാമറയിലുള്ള മെമ്മറി കാര്‍ഡ് കാണാതായതോടെ ലൈംഗിക ചേഷ്ട കാണിച്ചോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി പൊലീസ്. ബസിന്റെ വേഗപ്പൂട്ട് പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ അമിതവേഗത്തിലായിരുന്നോ ബസ് എന്നും സ്ഥിരീകരിക്കാനായില്ല. ഇതിനിടയിലാണ് മേയര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയുമായി യദു കോടതിയെ സമീപിച്ചതും തുടര്‍ന്ന് പൊലീസ് കേസെടുത്തതും. ലൈംഗിക അധിക്ഷേപക്കേസില്‍ പ്രതിയായ ആള്‍ തന്നെ തനിക്കെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ മറ്റൊരു പരാതി നല്‍കിയത് പൊലീസിനെ കുഴക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച ശേഷം മാത്രം…
Read More »