KeralaNEWS

തനിക്കും കുടുംബത്തിനും നേരെ സൈബര്‍ ആക്രമണം; കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍

തിരുവനന്തപുരം:  മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ട തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം പാസാക്കി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുകൃഷ്ണയെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയത്.

യോഗത്തില്‍ വൈകാരികമായി മറുപടി നല്‍കിയ മേയര്‍ ആര്യ രാജേന്ദ്രന്‍, ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഇനിയും പ്രതികരിക്കുമെന്ന് വ്യക്തമാക്കി.ബിജെപി അംഗം അനില്‍ കുമാറാണ് മേയറുടെ റോഡിലെ തര്‍ക്കം ഉന്നയിച്ചത്. തുടര്‍ന്ന് സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മേയര്‍ക്കെതിരായ മുന്‍കാല ആരോപണങ്ങളും ബിജെപി കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തി. പ്രതിരോധവുമായി ഭരണപക്ഷം കൂടി രംഗത്ത് എത്തിയതോടെ ചേരി തിരിഞ്ഞുള്ള വാക്കേറ്റമായി. വാക്‌പോരിനിടെ ആര്യയും പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞു.

കൗണ്‍സില്‍ ഹാളിലെ മൈക്ക് ഓഫ് ചെയ്തതോടെ ബിജെപി അംഗങ്ങള്‍, യോഗം ബഹിഷ്‌കരിച്ചു. എങ്കിലും മേയര്‍ യോഗ നടപടികളുമായി മുന്നോട്ട് പോയി. വിവാദങ്ങളില്‍ മേയര്‍ നിലപാട് വിശദീകരിക്കുകയും ചെയ്തു. ഒരു സ്ത്രീയെന്ന നിലയില്‍ വസ്തുത അറിയാന്‍ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നു ഫോണ്‍ വിളിക്കുക പോലും ചെയ്തില്ലെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍, മേയര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ മറുപടി നല്‍കി.

താന്‍ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണ്. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് താനും കുടുംബവും നേരിടുന്നത്. ഒരു മാധ്യമങ്ങളും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ല. മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മേയര്‍ പറഞ്ഞു. സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗികമായി അധിഷേധിപിച്ചതിനാണ് പ്രതികരിച്ചത്. നിയമപരമായി മുന്നോട്ട് പോകുമെന്നും മേയര്‍ വ്യക്തമാക്കി.

 

Back to top button
error: