KeralaNEWS

നിയമ നടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു; കോടതിയില്‍ നാളെ കേസ് ഫയല്‍ ചെയ്യും

തിരുവനന്തപുരം: നടുറോഡില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ നിയമനടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു. മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് യദുവിന്റെ ആവശ്യം. നാളെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.

അതേസമയം, ഡ്രൈവര്‍ യദുവിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. യദുവിന്റെ പരാതിയില്‍ പൊലീസ് പ്രാഥമിക അന്വേഷണവും നടത്തും. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ഡിസിപിക്ക് കൈമാറും. കെഎസ്ആര്‍ടിസി ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ കാണാതായ സംഭവത്തില്‍ പൊലീസിന് ഇതുവരെ ഒരു തുമ്പും കിട്ടിയില്ല.

Signature-ad

തമ്പാനൂരില്‍ ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്ത് സിസിടിവി ഇല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്ന ദിവസം മുതലുളള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ രാത്രികാല ദൃശ്യങ്ങള്‍ക്ക് തെളിച്ചമില്ലെന്നതും പൊലീസിനു തലവേദനയാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: