CrimeNEWS

ചോറ്റുപാത്രം തട്ടിപ്പറിച്ചു, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി, 17 തുന്നല്‍

ന്യൂഡല്‍ഹി: ചോറ്റുപാത്രത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മുഖത്ത് ബ്ലെയിഡ് ഉപയോഗിച്ച് വരഞ്ഞ് സഹപാഠി. ഡല്‍ഹിയിലെ ഗുലാബി ബാഗ് ഏരിയയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ക്രൂരമായ ആക്രമണം നടന്നത്. ബ്ലെയിഡ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 14 കാരിയുടെ മുഖത്ത് 17 തുന്നലിടേണ്ടി വന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖത്താകെ മുറിവേറ്റ പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഏപ്രില്‍ 29നാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടി നല്‍കിയ മൊഴിയനുസരിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: വിദ്യാര്‍ഥിനിയും സഹപാഠികളും 11.20 ഓടെ ഉച്ചഭക്ഷണം കഴിക്കുന്നതിനായി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയില്‍ ചില പെണ്‍കുട്ടികള്‍ വന്ന് പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ സുഹൃത്തിന്റെ ഭക്ഷണം തട്ടിയെടുത്ത് ഓടിപ്പോയതായി. ഭക്ഷണപാത്രം തിരികെ ചോദിച്ചെങ്കിലും അവര്‍ കൊടുത്തില്ല, തിരിച്ച് അധിക്ഷേപിക്കാന്‍ തുടങ്ങി. വഴക്ക് കണ്ട് പ്രശ്‌നം പരിഹരിക്കാനെത്തിയപ്പോഴാണ് സഹപാഠികള്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ഥിനി പൊലീസിനോട് പറഞ്ഞു.

Signature-ad

വാക്കേറ്റത്തിനിടെ സഹപാടിയായ ഒരു കുട്ടി പെട്ടന്ന് ബ്ലെയിഡ് ഉപയോഗിച്ച് മുഖത്ത് വരയുകയായിരുന്നു. മുറിവേറ്റ് ചോര വാര്‍ന്നിട്ടും ആരും മകളെ ആശുപത്രിയിലെത്തിക്കാന്‍ ആദ്യം ശ്രമിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. ”മകളുടെ മുഖത്ത് 17 തുന്നലുകള്‍ ഇട്ടിട്ടുണ്ട്. അവളുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. ആക്രമണത്തിന് ശേഷം അവളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ആരും സഹായിച്ചില്ല”- വിദ്യാര്‍ത്ഥിനിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

മകളെ ആക്രമിച്ച വിദ്യാര്‍ഥിനിയെ സംരക്ഷിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചതെന്ന് ആരോപിച്ച അമ്മ കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. വീഡിയോയില്‍ കാണുന്നവരെല്ലാം പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

 

 

Back to top button
error: