Month: May 2024

  • Crime

    മകള്‍ പ്രണയവിവാഹം കഴിച്ചു; യുവാവിന്റെ മൂക്കറുത്ത് മാതാപിതാക്കള്‍

    ജയ്പുര്‍: മകള്‍ പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവാവിന്റെ മൂക്കറത്തു. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവാവിന്റെ സഹോദരന്റെ പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ചേലാറാം എന്ന യുവാവ് തന്റെ ഗ്രാമത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. എന്നാല്‍, മാര്‍ച്ച് 30ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കോടതിയില്‍ വച്ച് വിവാഹം കഴിച്ചതായി സമ്മതിച്ചു. ഇരുവരും പ്രായപൂര്‍ത്തിയായതിനാല്‍ പിന്നീട് അവരെ വിട്ടയച്ചു. പിന്നീട് ചേലാറാം പാലിയില്‍ ഭാര്യയോടൊപ്പം വാടകവീട്ടില്‍ താമസം തുടങ്ങി. സഹോദരന്‍ സുജാറാം സമീപത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച യുവതിയുടെ കുടുംബം ചേലാറാമിനെ കാണുകയും മകള്‍ക്കൊപ്പം വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്, പാലി-ജോധ്പൂര്‍ ഹൈവേയില്‍ വെച്ച് യുവതിയുടെ മാതാപിതാക്കള്‍ ചേലാറാമിനെ ആക്രമിക്കുകയും ഝാന്‍വാറിലെത്തുന്നതുവരെ ആക്രമണം തുടരുകയും ചെയ്തു. കയ്യും കാലും തല്ലിയൊടിക്കുകയും മൂക്ക് മുറിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം…

    Read More »
  • Crime

    മുന്‍കാമുകിയുടെ കുടുംബത്തോട് പ്രതികാരത്തിനായി പാര്‍സല്‍ ബോംബ്; ഭര്‍ത്താവിനും മകള്‍ക്കും ദാരുണാന്ത്യം

    അഹമ്മദാബാദ്: മുന്‍ കാമുകിയുടെ വീട്ടിലേക്ക് യുവാവയച്ച പാര്‍സലിലെ ബോംബ് പൊട്ടിത്തെറിച്ച് യുവതിയുടെ ഭര്‍ത്താവിനും മകള്‍ക്കും ദാരുണാന്ത്യം. ജീതുഭായ് ഹീരാഭായ് വഞ്ജരയും (32), മകള്‍ ഭൂമികയുമാണ് (12) കൊല്ലപ്പെട്ടത്. ഗുജറാത്തിലെ വദാലിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ജയന്തിഭായ് ബാലുസിംഗ് വഞ്ജര (31) എന്ന വ്യക്തിയാണ് വീട്ടിലേക്ക് പാഴ്സലയച്ചതെന്ന് പോലീസ് അറിയിച്ചു. പാഴ്സലിലുണ്ടായിരുന്ന ടേപ്പ് റെക്കോര്‍ഡററിന് സമാനമായിരുന്നു ഇലക്ട്രോണിക് ഉപകരണം പ്ലഗ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ജീതുഭായ് കൊല്ലപ്പെട്ടു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ഭൂമികയുടെ മരണം. സ്‌ഫോടനം നടക്കുമ്പോള്‍ ജീത്തുവിന്റെ ഭാര്യ സ്ഥലത്തില്ലായിരുന്നു. തന്റെ മുന്‍ കാമുകിയുമായുള്ള ജീത്തുവിന്റെ വിവാഹത്തിലുണ്ടായ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ബോംബ് നിര്‍മിക്കാനുള്ള സാമഗ്രികള്‍ തേടി ജയന്തിഭായ് രാജസ്ഥാനില്‍ പോയിരുന്നു. പ്ലഗ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ബോംബിലെ ജെലാറ്റില്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററും പൊട്ടിത്തെറിക്കുകയായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി. ഓട്ടോറിക്ഷയിലായിരുന്നു വീട്ടിലേക്ക് പാഴ്സലെത്തിയത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓട്ടോഡ്രൈവറെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളുടെ മൊഴിയിലൂടെയാണ് ജയന്തി ഭായിലേക്കെത്തിയത്.…

    Read More »
  • Crime

    രാത്രി വൈദ്യുതി നിലച്ചു; പന്തീരാങ്കാവില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ച് നാട്ടുകാര്‍

    കോഴിക്കോട്: വൈദ്യുതി നിലച്ചതില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍ കോഴിക്കോട് പന്തീരാങ്കാവിലുള്ള കെഎസ്ഇബി ഓഫിസ് ആക്രമിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് അക്രമം ഉണ്ടായത്. സംഘടിച്ചെത്തിയ നാട്ടുകാര്‍ ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു. ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. ഓഫീസിന്റെ ബോര്‍ഡും അക്രമികള്‍ അടിച്ചുതകര്‍ത്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരുടെ അനാസ്ഥയാണ് വൈദ്യുതി നിലയ്ക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുകളില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ ട്രാന്‍സ്ഫോമറുകള്‍ ഓഫാക്കിയതെന്നാണ് ജീവനക്കാരുടെ വാദം. സംഭവസമയത്ത് ഒരു ഓവര്‍സീര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത് അകത്ത് നിന്ന് ഗ്രില്‍ പൂട്ടിയതിനാലാണ് ജീവനക്കാരന്‍ രക്ഷപ്പെട്ടതെന്നണ് മറ്റ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

    Read More »
  • Crime

    ദുര്‍മന്ത്രവാദികളെന്ന് ആരേപിച്ച് സ്ത്രീയെയും പുരുഷനെയും ചുട്ടുകൊന്നു; 15 പേര്‍ അറസ്റ്റില്‍

    മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ ജീവനോടെ ചുട്ടുകൊന്നു. ജമ്നി ദേവാജി തെലാമി (52), ദേശു കാട്ടിയ അത്ലമി (57) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേയ് ഒന്നിന് ഗ്രാമത്തിലെ ചിലര്‍ ഒത്തുചേര്‍ന്ന് പഞ്ചായത്ത് വിളിക്കുകയും കൊല്ലപ്പെട്ട സ്ത്രീയും പുരുഷനും മന്ത്രവാദികളാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. മൂന്നര വയസ്സുള്ള ആരോഹി ബന്ദു തെലാമി എന്ന കുട്ടി മന്ത്രവാദം മൂലമാണ് മരിച്ചതെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. കുട്ടിയുടെ മരണത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍ ഇവരെ പിടികൂടുകയും മര്‍ദിക്കുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. സംഭവത്തിന്റെ ഗൗരവവും തീവ്രതയും കണക്കിലെടുത്ത് ഗഡ്ചിരോളി പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ എല്ലാവരും ബര്‍സെവാഡ ഗ്രാമത്തിലെ താമസക്കാരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

    Read More »
  • Kerala

    ക്ഷേത്രങ്ങളില്‍ അരളിപ്പൂ വേണോ? ദേവസ്വം ബോര്‍ഡ് തീരുമാനം ഇന്ന്

    തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് തീരുമാനമെടുക്കും. ഇന്നലെ ബോര്‍ഡ് പ്രാഥമിക ചര്‍ച്ച നടത്തി. അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു. ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ബോര്‍ഡ് യോഗം ചേരുന്നത്. ഇതുസംബന്ധിച്ചു അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിര്‍ദ്ദേശം നല്‍കി. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അരളിപ്പൂ ഉപയോ?ഗിക്കുന്നുണ്ട്. ക്ഷേത്ര വളപ്പില്‍ അരളി നട്ടു വളര്‍ത്തേണ്ടെന്നും അഭിപ്രായമുണ്ട്. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അര്‍പ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു പ്രാഥമിക നിഗമനം. വന…

    Read More »
  • Crime

    ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; കുഞ്ഞിന്റെ കൊലപാതകത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

    കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതക കേസില്‍ പ്രതിയായ അമ്മയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തി. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുഞ്ഞ് ജനിച്ചാല്‍ എങ്ങനെ ഒഴിവാക്കണമെന്ന് ഇന്റര്‍നെറ്റില്‍നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചുവെന്നും മൊഴി നല്‍കി. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കൊലപാതകം നടത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. പീഡനത്തിന് ഇരയായെന്ന യുവതിയുടെ കഴിഞ്ഞദിവസത്തെ മൊഴിയുടെ അടിസ്ഥാനത്തില്‍, അവര്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട നര്‍ത്തകനായ യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും പിന്നീട് നടന്ന സംഭവങ്ങളില്‍ തനിക്ക് പങ്കൊന്നുമില്ലെനാണ് യുവാവിന്റെ മൊഴി. യുവതി പ്രാഥമികമായി നല്‍കിയ വിവരങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകേണ്ടതിനാല്‍ യുവാവിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതിലേക്ക് പോലീസ് കടന്നിട്ടില്ല. കൊലപാതകത്തെ സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ യുവതി പോലീസിനോട് തുറന്നുപറഞ്ഞു. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് പ്രസവം നടന്നത്. പരിഭ്രാന്തയായതിനെത്തുടര്‍ന്ന് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ശബ്ദം പുറത്തേക്ക് വരാതിരിക്കാനായി വായില്‍ തുണിതിരുകി. കൈയില്‍ക്കിട്ടിയ…

    Read More »
  • NEWS

    കള്ളന്മാരെ ചെയ്‌സ് ചെയ്യുന്നതിനിടെ പോലീസ് വാഹനം അപകടത്തില്‍പ്പെട്ടു; കാനഡയില്‍ ഇന്ത്യന്‍ ദമ്പതികളും പേരക്കുട്ടിയും മരിച്ചു

    ഒട്ടാവ: കാനഡയിലെ ഒന്റേറിയോയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികളും പേരക്കുട്ടിയും മരിച്ചു. മണിവണ്ണന്‍, ഭാര്യ മഹാലക്ഷ്മി, ഇവരുടെ മൂന്നുമാസം പ്രായമായ പേരക്കുട്ടി എന്നിവരാണു മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. കാനഡ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മണിവണ്ണനും ഭാര്യ മഹാലക്ഷ്മിയും. വിറ്റ്ബിയിലെ ഹൈവേ 401ല്‍ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന വാന്‍ ഇടിക്കുകയായിരുന്നു. മദ്യ വില്പനശാലയില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പൊലീസ് പിന്തുടര്‍ന്നു പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആറോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ ദമ്പതികളും കുഞ്ഞും കവര്‍ച്ചക്കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആളും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വാന്‍ ഓടിച്ചിരുന്ന 21കാരനായ ഡ്രൈവര്‍ക്കും വാനിലെ മറ്റൊരു യാത്രക്കാരനും പരുക്കുണ്ട്.

    Read More »
  • Kerala

    വാക്‌സിനുകള്‍ സുരക്ഷിതം, ആശങ്കകള്‍ അനാവശ്യം

    തിരുവനന്തപുരം: കൊവീഷീല്‍ഡ് വാക്‌സിന്‍ ഉപയോഗിച്ചവര്‍ക്ക് രക്തം കട്ടപിടിക്കുന്നത് ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന മരുന്ന് കമ്പനിയായ ആസ്ട്രാസെനെകയുടെ വെളിപ്പെടുത്തല്‍ സൃഷ്ടിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യവിദഗ്ദ്ധനായ ഡോ.ബി.ഇക്ബാല്‍ പറഞ്ഞു. ആസ്ട്രാസെനെക വിപണനം ചെയ്യുന്ന കൊവിഷീല്‍ഡ്, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയാണ് വികസിപ്പിച്ചത്. ഓക്‌സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിനോളജി പ്രൊഫസര്‍ സാറാ കാതറിന്‍ ഗില്‍ബെര്‍ട്ടിന്റെ നേതൃത്വത്തിലാണ് വാക്സിന്റെ അടിസ്ഥാനഗവേഷണം നടത്തിയത്. അതിനാല്‍, വാക്സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാന്‍ ആസ്ട്രാസെനെകയ്ക്ക് യോഗ്യത ഇല്ലെന്നും ഫീല്‍ഡ് ട്രയലിനായി ഫണ്ടിംഗ് നടത്തുക മാത്രമാണ് കമ്പനി ചെയ്തിട്ടുള്ളതെന്നും ഡോ.ബി.ഇക്ബാല്‍ പറഞ്ഞു. വാക്‌സിനേഷനിലൂടെ രക്തം കട്ടപിടിക്കാന്‍ അപൂര്‍വമായ സാദ്ധ്യതയാണുള്ളത്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യയും ലോകാരോഗ്യ സംഘടനയും കൊവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ അപൂര്‍വമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മരുന്നുകള്‍ക്കും അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം. കൊവിഡനന്തര അവസ്ഥയുടെ (പോസ്റ്റ് കൊവിഡ് കണ്ടിഷന്‍) ഭാഗമായി രക്തക്കട്ടകള്‍ ഉണ്ടാകാം (ത്രോംബോ എംബോളിസം). പ്രമേഹം,രക്തസമ്മര്‍ദ്ദം എന്നിവയുള്ള പ്രായമായവരിലാണ് ഇത് കൂടുതലും കാണുന്നത്. വാക്‌സിന്‍ സ്വീകരിച്ച പലര്‍ക്കും നേരത്തെ കൊവിഡ്…

    Read More »
  • Crime

    തോക്ക് ചൂണ്ടി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; പ്രജ്വലിനെതിരെ പരാതിയുമായി ജെ.ഡി.എസ് വനിതാ നേതാവ്

    ബംഗളൂരു: ലൈംഗികാരോപണം നേരിടുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥിയും നിലവിലെ സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ പരാതികള്‍.ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യം പകര്‍ത്തിയെന്നാണ് വനിതാ നേതാവിന്റെ പരാതി. മൂന്നുവര്‍ഷത്തോളം പീഡനം തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു. 2021 ല്‍ ഹാസന്‍ നഗരത്തിലെ തന്റെ ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് തന്നെ പ്രജ്വല്‍ ബലാത്സംഗം ചെയ്തതായാണ് 44 കാരിയുടെ പരാതി. സഹകരിച്ചില്ലെങ്കില്‍ തന്നെയും ഭര്‍ത്താവിനെയും കൊന്നുകളയുമെന്ന് പ്രജ്വല്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി പറഞ്ഞു. ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയും 2021 ജനുവരി 1 നും 2024 ഏപ്രില്‍ 25 നും ഇടയില്‍ നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തതായി പരാതിലുണ്ട്. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായവരില്‍ ഒരാളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ മുന്‍ മന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി രേവണ്ണക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇരയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എച്ച്.ഡി രേവണ്ണക്കെതിരെ…

    Read More »
  • Kerala

    എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട…

    തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശിക തലത്തില്‍ പലേടത്തും നിയന്ത്രണം തുടങ്ങി. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കില്‍ വിതരണം നിയന്ത്രിക്കാന്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വന്‍കിട വ്യവസായങ്ങളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. രാത്രി 9 ന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര ദീപങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ അണക്കണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. 2 ദിവസം ഇത് വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. രാത്രിയില്‍ ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെ വിതരണം തടസ്സപ്പെടും. രാത്രി ഏഴിനും ഒന്നിനും ഇടയ്ക്കുള്ള സമയത്ത് വൈദ്യുതി ഉപയോഗം ക്രമാതീതമായാല്‍ വൈദ്യുതി വിതരണ ലൈനുകള്‍ ഓഫ് ചെയ്യുമെന്നുള്ള അറിയിപ്പാണ് കെഎസ്ഇബി പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പുറത്തിറക്കിയത്. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ നിജപെടുത്തണമെന്നും നിര്‍ദേശമുണ്ട്. പീക് ലോഡ്…

    Read More »
Back to top button
error: