CrimeNEWS

കിടപ്പുരോഗിയായ 85കാരിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു; ദാരുണസംഭവം മൂവാറ്റുപുഴയില്‍

എറണാകുളം: കിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പില്‍ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. ഭര്‍ത്താവ് ജോസഫിനെ (88) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി അസുഖബാധിതയായി കിടപ്പിലായിരുന്നു കത്രിക്കുട്ടി.

ഇരുവരും ഒരു മുറിയിലാണ് കിടന്നിരുന്നത്. രാത്രി 11.30 കഴിഞ്ഞ് ജോസഫ് പുറത്തേക്കു പോയി. മുറിയില്‍നിന്നും ഞരക്കം കേട്ട് മക്കള്‍ മുറിയില്‍ എത്തിയപ്പോഴാണ് കത്രികുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ജോസഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: