Month: May 2024
-
Crime
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രക്ഷപ്പെടാന്‍ ശ്രമിച്ച ‘സദ്ദാംഹുസൈനെ’ വെടിവെച്ച് കീഴ്പ്പെടുത്തി
ബംഗളൂരു: പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പോക്സോ കേസ് പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് പോക്സോ കേസ് പ്രതിയായ 19-കാരനെ പോലീസ് സംഘം വെടിവെച്ച് കീഴ്പ്പെടുത്തിയത്. കാലിന് വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് പ്രതി സദ്ദാംഹുസൈനെ പോലീസ് വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഹുബ്ബള്ളി നവനഗര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാള്‍ പോലീസുകാരെ അക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യഗിരി പോലീസ് ഇന്‍സ്പെക്ടര്‍ സംഘമേഷിനെയും മറ്റൊരു കോണ്‍സ്റ്റബിളിനെയുമാണ് പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് സംഘം ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിന്നാലെ പ്രതിയെ കാലിന് വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. വെടിയേറ്റ സദ്ദാംഹുസൈനെ ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റ പോലീസുകാര്‍ ധര്‍വാഡിലെ സിവില്‍ ആശുപത്രിയിലും ചികിത്സയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് സദ്ദാംഹുസൈനെതിരേയുള്ള കേസ്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പലതവണ കുട്ടിയെ ഭീഷണിപ്പെടുത്തി…
Read More » -
Kerala
കള്ളക്കടല്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്തു കള്ളക്കടല്‍ പ്രതിഭാസവുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന റെഡ് അലര്‍ട്ട് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിനു വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതീവജാഗ്രത തുടരണമെന്നുമാണു നിര്‍ദേശം. ഇന്നു രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണം. മീന്‍പിടിത്ത ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട് അതേസമയം, സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരും. സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
Read More » -
LIFE
ബന്ധങ്ങൾ സൂക്ഷിക്കാം, തിരക്കിനിടയിലും..അദ്ധ്യാപകൻ ബുഹാരി കോയാക്കുട്ടിയുടെ ഓർമക്കുറിപ്പ്
“സത്യമാടാ…. ഒട്ടും സമയം കിട്ടുന്നില്ല….. നല്ല തിരക്ക്….. പലപ്പോഴും നിന്നെ വിളിക്കണം എന്നു കരുതിയിട്ടുണ്ട്…. പക്ഷേ…. കഴിഞ്ഞിട്ടില്ല…. അപ്രതീക്ഷിതമായി നിന്റെ വിളി വന്നപ്പോൾ….. വല്ലാത്ത സന്തോഷം തോന്നുന്നു…. നീയും നല്ല തിരക്കിലാണെന്നു അറിയാം…. അതിനിടയിലും…. എന്നെ വിളിക്കാൻ മനസ്സ് കാണിച്ചല്ലോ….. അതിലുള്ള നന്ദിയും പറയുന്നു….” ഇന്നലെ… എന്റെ ഫോണിൽ…. അത്യാവശ്യമായി ഒരു നമ്പർ തിരയുമ്പോൾ… പഴയ ഒരു സുഹൃത്തിന്റെ നമ്പർ കണ്ണിൽ പെട്ടു…. അപ്പോൾ…. അവനെ ഒന്നു വിളിച്ചാലൊ… എന്നു തോന്നി… രണ്ടു വർഷത്തിൽ കൂടുതലാകും തമ്മിൽവിളിച്ചിട്ട്…. പിന്നെ…. ഒന്നും ആലോചിച്ചില്ല… ആ നമ്പരിൽ വിളിച്ചു…. എന്റെ കാൾ…. അവനെ വല്ലാതെ സന്തോഷിപ്പിച്ചു…. എന്നു എനിക്കറിയാം…. അവൻ പറഞ്ഞതെല്ലാം സത്യവുമാണ്…. ഒരു മറയുമില്ലാതെ…. ആത്മാർത്ഥമായി സ്നേഹിക്കുന്നവൻ തന്നെ….. എന്നാൽ…. ജോലിത്തിരക്കിനിടയിൽ അവന്റെ അടുത്ത സുഹൃത്തിനെ പോലും…. ഫോണിൽ ഒന്നു വിളിക്കാനും….. സംസാരിക്കാനും…. സ്നേഹാന്വേഷണം നടത്താനും സമയം കിട്ടുന്നില്ല….. അപ്പോഴാണ്….. ഞാൻ ആലോചിച്ചത്…. നമ്മുടെ പല ബന്ധങ്ങളും അറ്റുപോകുന്നത് എന്തുകൊണ്ടാണെന്നു…. വല്ലപ്പോഴുമെങ്കിലും…
Read More » -
LIFE
”ആദ്യമായി ഭയങ്കര പ്രേമം തോന്നിയത് എട്ടാം ക്ലാസില്‍; 25 വയസിന് ശേഷമാണ് പൊസസ്സീവ്നെസ് മനസിലായത്”
യാഥാസ്ഥിതിക കുടുംബ പശ്ചാത്തലങ്ങളെ തകര്‍ത്തെറിഞ്ഞ മൈത്രേയന്‍ ജയശ്രീ ജോഡികളുടെ മകളാണ് കനി കുസൃതി. നടിയും മോഡലുമായ കനി, ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. അച്ഛനെയും അമ്മയെയും ചെറു പ്രായം തൊട്ട് മൈത്രേയന്‍ എന്നും ജയശ്രീ ചേച്ചിയെന്നുമാണ് കനി വിളിക്കാറുള്ളത്. ഇത് ഒരുകാലത്ത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. തന്റെ റിലേഷന്‍ഷിപ്പുകളെക്കുറിച്ചും കനി എപ്പോഴും തുറന്നു സംസാരിക്കാറുണ്ട്. ഇപ്പോഴിതാ റിലേഷന്‍ഷിപ്പുകളിലെ പൊസസ്സീവ്നെസിനെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തനിക്ക് പൊസസ്സീവ്നെസ് എന്ന അര്‍ത്ഥം തന്നെ മനസിലാവുന്നത് 25 വയസ്സൊക്കെ കഴിഞ്ഞപ്പോഴാണെന്നും നടി വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ഒരാളോട് ഭയങ്കര പ്രേമം, ഒരു ദിവസം തന്നെ മൂന്നും നാലും കത്ത് കൊടുക്കുക, അങ്ങനെ ഒക്കെ ഉണ്ടായിരുന്നത് 13-ാമത്തെ വയസിലായിരുന്നു. അന്ന് അവന്‍ പ്രീ ഡിഗ്രി പഠിക്കുകയാണ്. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയമാണ്. അന്നും എനിക്ക് പൊസസീവ്നെസ് എന്നാല്‍ എന്താണെന്ന് അറിയില്ല. ഒരു പെണ്‍കുട്ടി…
Read More » -
Crime
താനൂര്‍ കസ്റ്റഡി മരണക്കേസ്; നാലു പൊലീസുകാര്‍ അറസ്റ്റില്‍
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികലായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ: ജിനേഷ്, രണ്ടാം പ്രതി സിപിഒ: ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ: അഭിമന്യു, നാലാം പ്രതി സിപിഒ: വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷമാണ് കസ്റ്റഡിയിലിരിക്കെ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി മരിച്ചത്. ലഹരി മരുന്ന് കേസിലാണ് താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പില്‍ വെച്ച് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പുലര്‍ച്ചെ കൂടെ ഉള്ളവര്‍ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമായിരുന്നു. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരില്‍ നിന്ന് എംഡിഎംഎ പിടികൂടി എന്നായിരുന്നു…
Read More » -
Crime
നവജാതശിശുവിന്റെ കൊലപാതകം: യുവതിയുടെ ആണ്‍സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തില്‍ യുവതിയുടെ ആണ്‍ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂര്‍ സ്വദേശിയായ യുവാവിന്റെ മൊഴി പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തി. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നുവെന്നാണ് യുവാവ് നല്‍കിയ മൊഴി. ഇയാള്‍ക്കെതിരെ യുവതി നിലവില്‍ പരാതി നല്‍കിയിട്ടില്ല. ഇക്കാരണത്താല്‍ സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ഇയാളെ ഇന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കവറില്‍ പൊതിഞ്ഞ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാരായ യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അമ്മ കുറ്റം സമ്മതിക്കുകയും ചെയ്തു. താന്‍ പീഡനത്തിനിരയായ കാര്യവും യുവതി പൊലീസിനോട് പറഞ്ഞു. തൃശൂര്‍ സ്വദേശിയായ യുവാവാണ് പീഡനത്തിന് ഇരയാക്കിയതെന്നും യുവതി മൊഴി നല്‍കി.പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.പിന്നീടാണ് ഇയാളെ ചോദ്യം ചെയ്തത്. കൊച്ചിയിലെ നവജാത…
Read More » -
Kerala
അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി
മലപ്പുറം: അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യതയാണെന്ന് ഉപഭോക്തൃ കമ്മീഷന്‍. അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും ഉടമയ്ക്ക് നല്‍കാന്‍ ഇസാഫ് ബാങ്കിന് നിര്‍ദേശം. അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 40,7053 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും നല്‍കാന്‍ ഇസാഫ് ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്റെ വിധി. അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ ബാങ്കിന് ബാധ്യതയുണ്ടെന്നും പണം നഷ്ടമായയുടന്‍ വിവരമറിയിച്ചിട്ടും തിരിച്ചുനല്‍കാന്‍ നടപടിയെടുത്തില്ലെന്നും കണ്ടെത്തിയാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ വിധിച്ചത്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പണം നഷ്ടപ്പെട്ടതില്‍ പരാതിക്കാരന് പങ്കുള്ളതായി തെളിയിക്കേണ്ട ബാധ്യത ബാങ്കിനാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. വെട്ടിക്കാട്ടിരിയിലെ എലംകുളവന്‍ ഉസ്മാന്റെ പരാതിയിലാണ് വിധി. കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒടിപി ആവശ്യപ്പെട്ടുകൊണ്ട് ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാള്‍ പരാതിക്കാരനെ വിളിച്ചു. അതുപ്രകാരം ഒടിപിയും നല്‍കി. എന്നാല്‍ പിറ്റേന്ന് ബാങ്കിലെത്തിയപ്പോഴാണ് വിളിച്ചത് ബാങ്കില്‍ നിന്നല്ലെന്ന കാര്യമറിയുന്നത്. അക്കൗണ്ടില്‍ നിന്ന് 40,7053 രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തി. എന്നാല്‍ തുക തിരിച്ചുപിടിക്കാന്‍ ബാങ്ക്…
Read More » -
India
രോഹിത് വെമുല കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍; കുടുംബവുമായി രേവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തും
ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി പോലീസ് സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ പുനരന്വേഷണത്തിന് തെലങ്കാന സര്‍ക്കാര്‍. ക്ലോഷര്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രോഹിത്തിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തും. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് തെലങ്കാന ഡി.ജി.പി. രവി ഗുപ്ത വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തെലങ്കാന പോലീസിന്റെ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് രോഹിത്തിന്റെ അമ്മ രാധിക വെമുലയടക്കം രംഗത്തെത്തിയിരുന്നു. ശനിയാഴ്ചയാണ് രേവന്ത് റെഡ്ഡി, രോഹിത് വെമുലയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുക. അമ്മ രാധിക വെമുല, സഹോദരന്‍ രാജ വെമുല എന്നിവര്‍ മുഖ്യമന്ത്രിയെ കാണും. രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ തെലങ്കാന പോലീസ് ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല…
Read More » -
LIFE
സാരിയില്‍ അതീവഗ്ലാമറസായി ദീപ്തി സതി; ബ്ലൗസ്ലെസ് ലുക്കിന് വിമര്‍ശനം
നീന എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ നടിയാണ് ദീപ്തി സതി. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയിലും ദീപ്തി സതി സജീവമാണ്. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ബ്ലൗസ്ലെസ് ലുക്കിലാണ് ഫോട്ടോഷൂട്ടില്‍ ദീപ്തി എത്തുന്നത്. ആഭരണങ്ങളും ധരിച്ചിട്ടില്ല. സിമ്പിള്‍ മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് ഫോട്ടോഗ്രാഫര്‍. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചതിന് പിന്നാലെ വന്‍വിമര്‍ശനങ്ങളാണ് നേരിടുന്നത്. അതേസമയം നിരവധി പേര്‍ അഭിനന്ദന കമന്റുകളുമായും രംഗത്തുണ്ട്. വാരണാസിയില്‍ ഗംഗാ നദിയുടെ പരിസര പ്രദേശങ്ങളില്‍ വച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മുംബയ് സ്വഗേശിയായ ദീപ്തി സതി മലയാളത്തിന് പുറനേ കന്നട,? തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പുള്ളിക്കാരന്‍ സ്റ്റാറാ,? സോളോ,? ലവകുശ എന്നീ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ‘താനാരാ’ എന്ന ചിത്രമാണ് ദീപ്തി അഭിനയിക്കുന്ന പുതിയ ചിത്രം. വിഷ്ണു…
Read More » -
Kerala
കേന്ദ്രാനുമതി ലഭിക്കാത്ത സില്‍വര്‍ലൈനിന് പൊടിച്ചത് 70 കോടി
തിരുവനന്തപുരം: പൊതുജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിച്ച സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി കേന്ദ്രാനുമതി ലഭിക്കും മുന്‍പ് സര്‍ക്കാര്‍ പൊടിച്ചത് 70കോടി രൂപ. കഴിഞ്ഞ വര്‍ഷം മാത്രം 22.59കോടി രൂപ ചെലവിട്ടു. പദ്ധതിക്ക് ഭൂമിയേറ്റെടുക്കാന്‍ നാലുവര്‍ഷം മുന്‍പ് വിജ്ഞാപനമിറക്കിയെങ്കിലും ഒരു സെന്റുപോലും ഏറ്റെടുക്കാനായിട്ടില്ല. ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തില്‍ 9.27കോടി ചെലവിട്ടു. സ്വകാര്യഭൂമിയില്‍ മഞ്ഞക്കുറ്റിയിടാനുള്ള ശ്രമം ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 955.13 ഹെക്ടര്‍ ഭൂമിയേറ്റെടുക്കാന്‍ 11 ജില്ലകളില്‍ നിയോഗിച്ചിരുന്ന 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഓഫീസുകള്‍ പൂട്ടിക്കെട്ടുകയും ചെയ്തു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അനുമതിക്കായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം തുടരുകയാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പദ്ധതിക്ക് റെയില്‍വേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് ദക്ഷിണറെയില്‍വേ വ്യക്തമാക്കിയതോടെ സില്‍വര്‍ലൈനിന്റെ വഴിയടഞ്ഞ മട്ടാണ്. ഒമ്പത് ജില്ലകളിലെ 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭാവിവികസനത്തിന് തടസമാകുമെന്നും നിലവിലെ ലൈനുകളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് റെയില്‍വേയുടെ എതിര്‍പ്പ്. നേരത്തേ തത്വത്തിലുള്ള അനുമതി നല്‍കിയിരുന്നെങ്കിലും, സാമ്പത്തികസാങ്കേതിക സാദ്ധ്യതകള്‍ പരിഗണിച്ചായിരിക്കും അന്തിമാനുമതിയെന്നാണ് കേന്ദ്രനിലപാട്. പദ്ധതിരേഖയില്‍ 63,940 കോടിയാണെങ്കിലും ചെലവ് 1.26 ലക്ഷം…
Read More »