LIFELife Style

സാരിയില്‍ അതീവഗ്ലാമറസായി ദീപ്തി സതി; ബ്ലൗസ്ലെസ് ലുക്കിന് വിമര്‍ശനം

നീന എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ നടിയാണ് ദീപ്തി സതി. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയിലും ദീപ്തി സതി സജീവമാണ്. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ബ്ലൗസ്ലെസ് ലുക്കിലാണ് ഫോട്ടോഷൂട്ടില്‍ ദീപ്തി എത്തുന്നത്. ആഭരണങ്ങളും ധരിച്ചിട്ടില്ല. സിമ്പിള്‍ മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് ഫോട്ടോഗ്രാഫര്‍. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചതിന് പിന്നാലെ വന്‍വിമര്‍ശനങ്ങളാണ് നേരിടുന്നത്. അതേസമയം നിരവധി പേര്‍ അഭിനന്ദന കമന്റുകളുമായും രംഗത്തുണ്ട്. വാരണാസിയില്‍ ഗംഗാ നദിയുടെ പരിസര പ്രദേശങ്ങളില്‍ വച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Signature-ad

മുംബയ് സ്വഗേശിയായ ദീപ്തി സതി മലയാളത്തിന് പുറനേ കന്നട,? തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പുള്ളിക്കാരന്‍ സ്റ്റാറാ,? സോളോ,? ലവകുശ എന്നീ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ‘താനാരാ’ എന്ന ചിത്രമാണ് ദീപ്തി അഭിനയിക്കുന്ന പുതിയ ചിത്രം. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍,? ഷൈന്‍ ടോം ചാക്കോ,? അജുവര്‍ഗീസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. റാഫി തിരക്കഥ ഒരുക്കുന്ന ചിത്രം ഹരിദാസാണ് സംവിധാനം ചെയ്യുന്നത് .

 

 

Back to top button
error: