KeralaNEWS

കള്ളക്കടല്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്തു കള്ളക്കടല്‍ പ്രതിഭാസവുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന റെഡ് അലര്‍ട്ട് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിനു വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതീവജാഗ്രത തുടരണമെന്നുമാണു നിര്‍ദേശം. ഇന്നു രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണം. മീന്‍പിടിത്ത ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്

Signature-ad

അതേസമയം, സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരും. സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

Back to top button
error: