SportsTRENDING

ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസ് ഡയമന്റകോസിന് ഐഎസ്‌എൽ ഗോൾഡൻ ബൂട്ട്

എസ്‌എൽ പത്താം സീസണിലെ കലാശപ്പോരാട്ടത്തിൽ മോഹൻ ബഗാനെ 3-1 ന് തകർത്ത് മുംബൈ സിറ്റി ജേതാക്കളായപ്പോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്റ്റാർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.
ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് കിരീടം നേടാൻ പറ്റിയില്ലെങ്കിലും  ദിമിത്രിയോസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് അവർക്ക് ആശ്വാസത്തിനുള്ള വകയായി.
ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ നിന്ന് പുറത്തായതോടെ ആരാധകർ ഒന്നടങ്കം നിരാശയിൽ തന്നെയായിരുന്നു.പിന്നാലെ അവരുടെ  കോച്ച് ഇവാൻ ആശാൻ ക്ലബ് വിട്ടതും സങ്കടം ഇരട്ടിയാക്കി.
ഇതിനിടെയാണ് അവരുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ദിമി ഇപ്പോൾ ഐഎസ്എൽ പത്താം സീസണിൽ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമനായത്.13 ഗോൾ നേട്ടത്തോടെ യാണ് ദിമിത്രിയോസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ 12 ഗോളുകളുമായി ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററായതും ദിമിത്രിയോസ് ഡയമന്റകോസ് ആയിരുന്നു.എന്നാൽ ഈ‌ സീസണോടെ താരം ക്ലബ് വിടുമെന്നാണ് സൂചന.

Back to top button
error: