IndiaNEWS

പാലിൽ വിഷാംശം! ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

      പാൽ ആരോഗ്യദായകമാണ്, പോഷക സമ്പന്നമാണ്, രുചികരമാണ്. അതുകൊണ്ടു തന്നെ പ്രായഭേദമന്യേ പ്രതിദിനം നാം പാൽ  ഉപയോഗിക്കുന്നു. പക്ഷേ ഈ പാൽ എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ…?

ഈ വിഷയത്തിൽ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച  റിപ്പോർട്ട് ആരെയും അമ്പരപ്പിക്കുന്നതാണ്. ഡൽഹിയിൽ വിതരണം ചെയ്യുന്ന പാലിൽ ഓക്‌സിടോസിൻ ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസാണ് ഞെട്ടിക്കുന്ന ഈ വസ്തുത റിപ്പോർട്ട് ചെയ്‌തത്.

ഓക്സിടോസിൻ കന്നുകാലികളിൽ, പ്രത്യേകിച്ച് പശുക്കളിൽ പാൽ ഉത്പാദനം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന  ഹോർമോണ്‍ ആണ്. എന്നാൽ, ഇത് പല ദോഷഫലങ്ങളും ഉണ്ടാക്കുന്നു. കറവയുള്ള കന്നുകാലികളിൽ പാൽ അളവ് വർധിപ്പിക്കുന്നതിനായി ഇത് ദുരുപയോഗം ചെയ്യുന്നുവെന്നും കന്നുകാലികളുടെ ആരോഗ്യത്തെ മാത്രമല്ല, പാൽ കഴിക്കുന്ന മനുഷ്യരെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2018 ഏപ്രിലിൽ കേന്ദ്ര സർക്കാർ ഈ മരുന്ന് നിരോധിച്ചിരുന്നു.

ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലു കന്നുകാലികളെ വളർത്തുന്ന ഡെയറികളിൽ ഓക്‌സിടോസിൻ ദുരുപയോഗം ചെയ്യുന്നുവെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെ അതിന്റെ വ്യാജ ഉപയോഗത്തിനെതിരെ നടപടിയെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. മാത്രമല്ല ഹോർമോണുമായി ബന്ധപ്പെട്ട മരുന്നുകൾ നൽകുന്നത് മൃഗങ്ങളോടുള്ള ക്രൂരതയും കുറ്റവുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഡൽഹി സർക്കാരിൻ്റെ ഡ്രഗ് കൺട്രോൾ വകുപ്പിനോട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് ആഴ്ചയിൽ ഒരിക്കൽ പരിശോധന നടത്തി കേസെടുക്കാൻ ആവശ്യപ്പെട്ടു.

ഓക്‌സിടോസിൻ ഉൽപ്പാദനം, പാക്കേജിംഗ്, വിതരണം എന്നിവയുടെ ഉറവിടങ്ങൾ കണ്ടെത്താൻ ഡൽഹി പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. രാജ്യതലസ്ഥാനത്തെ ക്ഷീരസംഘങ്ങളുടെ അവസ്ഥയുമായി ബന്ധപ്പെട്ട് സുനൈന സിബൽ ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. കന്നുകാലികളിൽ കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്നതിനുമായി വിവേചനരഹിതമായി ഓക്‌സിടോസിൻ ഉപയോഗിക്കുന്നുണ്ടെന്ന് കോടതി കമ്മീഷണർ ഉന്നയിച്ച കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഓക്‌സിടോസിൻ മൂലമുള്ള ദോഷഫലങ്ങൾ:

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഓക്സിടോസിന്റെ ദോഷഫലങ്ങൾ

★ ഓക്സിടോസിൻ ഉപയോഗം പാലിന്റെ ഗുണനിലവാരം കുറയ്ക്കുകയും ആന്റിബയോട്ടിക്കുകളുടെ അവശിഷ്ടങ്ങൾ അടങ്ങിയിരിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
★ തടർച്ചയായ ഓക്സിടോസിൻ ഉപയോഗം കന്നുകാലികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ, വൃക്ക തകരാറുകൾ എന്നിവയ്ക്ക് ഇത് കാരണമാകാം.
★ ഓക്സിടോസിൻ അടങ്ങിയ പാൽ കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിനും ദോഷം ചെയ്യും. ഹോർമോൺ വ്യതിയാനങ്ങൾക്കും കാൻസറിനും വഴിവച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: