SportsTRENDING

ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി 

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു.
കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം.
ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി ഹോർഹെ പെപെരേര ഡയസ് (53), ബിപിൻ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകൾ നേടിയത്. 44–ാം മിനിറ്റിൽ ജേസൺ കമ്മിൻസാണ് ബഗാന്റെ ഗോളടിച്ചത്.

മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്.മുൻപ് 2020–21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട നേട്ടം.അതേസമയം ഇത്തവണത്തെ ഐഎസ്‌എൽ ഷീൽഡ് ജേതാക്കളാണ് മോഹൻ ബഗാൻ.

Back to top button
error: