IndiaNEWS

ഗുരുവായൂർ സ്വദേശി ബഹിയക്ക് ‘നാഷണൽ ലിറ്ററേച്ചർ ബുക്ക് പ്രൈസ്’ പുരസ്‌കാരം

    ലോകമലയാളികൾക്കായി മലയാളം ലിറ്ററേച്ചർ ഫോറം ന്യൂ ഡൽഹി സംഘടിപ്പിച്ച ആദ്യ ഗോൾഡൻ പീക്കോക്ക് മലയാളം ലിറ്ററേച്ചർ ബുക്ക് പ്രൈസിന് അനുഭവക്കുറിപ്പ്/ ഓർമ്മക്കുറിപ്പ് വിഭാഗത്തിൽ ഗുരുവായൂർ സ്വദേശി ബഹിയയുടെ ‘ഹേ വേശ്യാസ്ത്രീയേ, എനിക്കും നിനക്കും തമ്മിലെന്ത്?’ എന്ന കൃതി അർഹമായി. വിവിധ സാഹിത്യ വിഭാഗങ്ങളിൽ നിന്നുള്ള പ്രസിദ്ധീകരിക്കാത്ത കൃതികളാണ് അവാർഡിനായി പരിഗണിച്ചത്. ഇരുപത്തി അയ്യായിരം രൂപയും  പ്രശസ്തിപത്രവും ഗോൾഡൻ പീക്കോക്ക് ശില്‌പവും അടങ്ങുന്നതാണ് അവാർഡ്. മെയ് 26ന് ഡൽഹിയിൽ ഡോ.അബേദ്കർ ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

ആനുകാലികങ്ങളിലും സോഷ്യൽ മീഡിയ യിലും സജീവമായ ബഹിയയുടേതായി കഥ, കവിത, നോവൽ തുടങ്ങി പതിനൊന്നോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഹിയയുടെ കഥാസമാഹാരം ഉൾപ്പെടെ പല രചനകളും ഇംഗ്ലീഷിലും അറബിയിലും തമിഴിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Signature-ad

തൃശ്ശൂർ ജില്ലയിലെ വെന്മേനാട് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയായ ബഹിയ സോഷ്യോളജി, സൈക്കോളജി, മലയാളം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരിയും കൃഷി, കന്നുകാലി വളർത്തൽ, തുടങ്ങി പ്രകൃതി സൗഹൃദ മേഖലയിൽ സജീവമാണ്. ഗുരുവായൂർ പൂക്കില്ലത്ത് മുഹമ്മദുണ്ണിയുടേയും ഖദീജയുടെയും മകളാണ്. വെളിയങ്കോട് സ്വദേശിയായ ഫായിസ് ആണ് ഭർത്താവ്. വിദ്യാർത്ഥികളായ ഫൈഹ, ഫത്ഹ, ഫഹ്മി, ഫിൽസ എന്നിവർ മക്കളാണ്

Back to top button
error: