KeralaNEWS

46 പവൻ കവര്‍ന്ന ജ്വല്ലറി ജീവനക്കാരൻ പിടിയില്‍

കാട്ടാക്കട: പേയാട്ടെ ജ്വല്ലറിയില്‍ നിന്നും 46 പവന്‍റെ സ്വർണാഭരങ്ങള്‍ മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരനെ വീളപ്പില്‍ശാല പോലീസ് പിടികൂടി.നടത്തറ, രുദ്രമാല ഭഗവതികുന്ന് ക്ഷേത്രത്തിന് സമീപം അയണിക്കുന്ന് വീട്ടില്‍ കിരണ്‍ (30 ) ആണ് അറസ്റ്റിലായത്.

ആഭരണ നിർമാണത്തിലും രൂപകല്‍പ്പനയിലും വിദഗ്ധനാണ് ഇയാള്‍ ഇതേ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു.

Signature-ad

സിസിടിവി ദൃശ‍്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. എന്നാല്‍ പ്രതിയില്‍ നിന്നും മോഷ്ടിക്കപ്പെട്ട സ്വർണം കണ്ടെത്തിയിട്ടില്ല. പോലീസ് ഇൻസ്പെക്ടർ പി. രാജേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: