ജയകുമാർ തിരുനല്‍വേലി ഈസ്റ്റ് കോൺഗ്രസ് ജില്ലാ യൂണിറ്റ് പ്രസിഡന്റായിരുന്നു. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച മുതല്‍ ജയകുമാറിനെ കാണാനുണ്ടായിരുന്നില്ല. ഇതോടെ മകൻ പൊലീസില്‍ പരാതി നല്‍കി. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇത് ജയകുമാറിന്റേതാണോ എന്നതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ആത്മഹത്യാ കുറിപ്പ് ജയകുമാറിന്റേതാണെങ്കില്‍, കത്തില്‍ സൂചിപ്പിച്ചിരിക്കുന്നവരിലേക്ക് അന്വേഷണം നീങ്ങും. ചില പ്രമുഖ കോൺഗ്രസ് ബിജെപി നേതാക്കളുടെ പേരുകള്‍ ആത്മഹത്യാ കുറിപ്പില്‍ ഉണ്ട്. തന്നെ ഭയപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നതാണ് ഇവർക്കെതിരെ കുറിപ്പില്‍ ഉയർത്തിയിരിക്കുന്ന ആരോപണം.
സംഭവം പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് എൻ സിലമ്ബരസൻ വ്യക്തമാക്കി.അതേസമയം ജയകുമാറിന്റെ ദുരൂഹമരണത്തില്‍ ഡിഎംകെ സർക്കാരിനെതിരെ എഐഎഡിഎംകെ രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്നാണ് എഐഎഡിഎംകെയുടെ ആരോപണം. ഉത്തരവാദികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ആവശ്യപ്പെട്ടു.