NEWSSocial Media

ഒമര്‍ ആരെയാണ് പീഡിപ്പിച്ചതെന്ന് ഇവര്‍ പറയും; ശോഭ വിശ്വനാഥിന്റെയും ദിയ സനയുടെയും പ്രിയപ്പെട്ട ഇക്കയെന്ന് അഖില്‍ മാരാര്‍

യുവനടിയുടെ പീഡനപരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകനും മുന്‍ ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍. ഇരുവരും ബിഗ് ബോസ് സീസണ്‍ 5ലെ മത്സരാര്‍ത്ഥികളായിരുന്നു.

ഒമര്‍ ലുലുവുമായി ബന്ധപ്പെട്ട കേസിലെ യുവനടി ആരാണെന്ന് വ്യക്തമാക്കാത്തതുകൊണ്ട് മലയാള സിനിമയിലെ യുവനടിമാരെല്ലാം സൈബര്‍ ബുള്ളിയിംഗ് കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് അഖില്‍ മാരാര്‍ പറഞ്ഞു.

Signature-ad

”ബിഗ് ബോസിലെ ശോഭാ വിശ്വനാഥിന്റെ ഏറെ പ്രിയപ്പെട്ട ഒമര്‍ ഇക്കയാണ് പീഡനക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കുവേണ്ടി എപ്പോഴും വാദിക്കുന്നയാളാണ് ദിയ സന. ഒമര്‍ ലുലുവിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ദിയ സന ഒമറിനെ ഗുരുവായി കാണുന്നയാളാണ്. കേരളത്തിലെ എല്ലാ പെണ്‍കുട്ടികളെയും രക്ഷിക്കാന്‍ ശ്രമിച്ച ഇവര്‍ രണ്ടുപേരും ഒമര്‍ ലുലു ഏത് യുവനടിയെയാണ് പീഡിപ്പിച്ചതെന്ന് വാര്‍ത്താ മാദ്ധ്യമങ്ങളോട് വ്യക്തമാക്കാന്‍ പറയണമെന്ന് അപേക്ഷിക്കുകയാണ്. ഇരുവരും ബിഗ് ബോസിലെ സ്ത്രീകളെ മാത്രമല്ല, എല്ലാ സ്ത്രീകളെയും രക്ഷപ്പെടുത്തണം”- അഖില്‍ മാരാര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ആവശ്യപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അവസരം കൊടുക്കാന്‍ വേണ്ടി ഒമര്‍ ലുലു ഒരു യുവനടിയെ പീഡിപ്പിച്ചു എന്ന വാര്‍ത്ത കേട്ടു… യുവനടി ആരാണെന്ന് പറയാത്തത് കൊണ്ട് കേരളത്തിലെ എല്ലാ യുവ നടിമാരും സംശയത്തില്‍ നിഴലില്‍ ആവും എന്നാണല്ലോ പുതിയ വാദം…

ബിഗ് ബോസ്സില്‍ ശോഭയുടെ പ്രിയപ്പെട്ട ഇക്ക ആയ ഒമര്‍.. ദിയ സനയുടെ ഗുരു കൂടിയായ ഒമര്‍ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവര്‍ പറയും.. അല്ലെങ്കില്‍ എത്ര കുട്ടികളുടെ ജീവിതം തകരും…

വെളിപ്പെടുത്തു…

 

 

Back to top button
error: