മാധ്യമങ്ങളെ പങ്കെടുപ്പിക്കാത്ത ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ് സ്ഥാനാർത്ഥി മോദി തരംഗമില്ലെന്ന് തുറന്നടിച്ചത്. പരിപാടിയുടെ വീഡിയോ വൈറലായി.
‘ ഒരു ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോരാടുന്ന പോലെ നമ്മള്‍ പ്രവർത്തിക്കണം. ഉച്ചയ്ക്ക് 12 മണിയോടെ വോട്ടർമാരെയെല്ലാം ബൂത്തുകളില്‍ എത്തിച്ച് വോട്ടു ചെയ്യാൻ പറയണം. മോദി തരംഗമുണ്ടെന്ന മിഥ്യാബോധത്തില്‍ കഴിയരുത്’, റാണ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടായിട്ടും, അന്ന് സ്വതന്ത്ര സ്ഥാനാർത്ഥി ആയിരുന്ന താൻ ജയിച്ചെന്ന് കൂടി നവനീത് റാണ പറഞ്ഞു. 2019 ല്‍ അവിഭക്ത എൻസിപിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് റാണ മത്സരിച്ചത്. ഇത്തവണ ബിജെപിയിലേക്ക് മാറി.
അതേസമയം നവനീത് റാണയുടെ വാക്കുകള്‍ ഏറ്റുുപിടിച്ചിരിക്കുകയാണ് പ്രതിപക്ഷം.നവനീത് റാണ സത്യമാണ് പറയുന്നതെന്ന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും, ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും പ്രതികരിച്ചു.