തിരുവനന്തപുരം: മാന്നാർ കടലിടുക്കിനു സമീപം സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വ്യാഴം മുതൽ കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ ഉണ്ടായേക്കുമെന്നതിനാൽ മഞ്ഞ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപിലെ ചില സ്ഥലങ്ങളിലും തെക്കൻ കേരളത്തിലും 20 വരെ മഴയ്ക്കു സാധ്യതയെന്നാണ് അറിയിപ്പ്.
അതേസമയം മേയ് പകുതിയോടെ കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും മണ്‍സൂണില്‍ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണ്‍സൂണ്‍ മഴയുടെ ദീര്‍ഘകാല ശരാശരി ഇത്തവണ 106 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.