Month: April 2024
-
India
കുടകിലും കോലാറിലും കാട്ടാന ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
മംഗളൂരു: കുടകിലും കോലാറിലുമുണ്ടായ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടു. കുടക് ജില്ലയില്‍ ഗോണിക്കുപ്പക്കടുത്ത് പൊന്നാംപേട്ടില്‍ റോഡിലൂടെ നടന്നുപോകുന്ന യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കുടക് ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഈവർഷം ഇതുവരെയായി ആറുപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കോലാറിലെ ബംഗാരപ്പേട്ടില്‍ ഈ ആഴ്ചയിലിത് രണ്ടാം തവണയാണ് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. യുവാവ് മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാർ വനംവകുപ്പ് ഓഫിസ് ഉപരോധിച്ചു.
Read More » -
Kerala
പിണറായി വിജയന്‍ പ്രസംഗിക്കാന്‍ എവിടെ ചെന്നാലും മൈക്ക് തന്നെ പ്രതിഷേധിക്കുന്ന അവസ്ഥ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാന്‍ എവിടെ ചെന്നാലും മൈക്ക് തന്നെ പ്രതിഷേധിക്കുന്ന അവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മൈക്കിനുപോലും മുഖ്യമന്ത്രിയോടുള്ള പ്രതിഷേധം ശക്തമാണ്.അപ്പോൾ സാധാരണക്കാരന്റെ കാര്യം പറയാനുണ്ടോന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം വിമര്‍ശിക്കുന്നതു മുഴുവന്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ്. അത് നരേന്ദ്രമോദിയെ തൃപ്തിപ്പെടുത്താനാണ്. എന്നാല്‍ ധീരമായി മോദിക്കും ആര്‍എസ്‌എസിനും ബിജെപിക്കുമെതിരെ പോരാടുന്ന രാഹുല്‍ ഗാന്ധിക്ക് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി ദേശീയ പതാക ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തിൽ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
‘അരനാഴികനേര’ത്തിലെ ‘സമയമാം രഥത്തിൽ’ രചിച്ചത് മലയാളിയല്ല! നാം നെഞ്ചേറ്റിയ ഈ ഗാനത്തിൻ്റെ പിറവിക്കു പിന്നിലെ കഥ ഇതാണ്
ഇന്ന് ജാതി മത ഭേദമെന്യേ എല്ലാവരുടെയും നാവിലെത്തുന്ന ഒരു ക്രിസ്ത്യൻ ഗാനമാണ് ‘സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു’എന്ന പാട്ട്. ഈ വരികൾ മലയാളികൾ ആദ്യം കേൾക്കുന്നത് 1970ൽ പുറത്തിറങ്ങിയ മഞ്ഞിലാസിന്റെ ‘അരനാഴികനേരം’ എന്ന സിനിമയിലാണ്. ആ ഗാനം പോപ്പുലറായത് സിനിമയിൽ വന്നതുകൊണ്ടാണ്. ഭാവ സാന്ദ്രമായ അന്തരീക്ഷത്തിൽ കത്തുന്ന മെഴുകുതിരികൾക്കു മുൻപിൽ കൈകൾ കൂപ്പി കഥാപാത്രങ്ങളായ ദീനാമ്മയും, കുട്ടിയമ്മയും പാടി അവതരിപ്പിക്കുമ്പോൾ പ്രേക്ഷകർ അന്നത് ഏറ്റു പാടിയിരുന്നു. ഇന്നും ഈ ഗാനം ജനലക്ഷങ്ങളിൽ ജീവിക്കുന്നു. ഈ ഗാനത്തിൻ്റെ പിറവിയെക്കുറിച്ചുള്ള കഥ അറിയാം. കഥ നടക്കുന്നത് 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ്. മലബാറിലെ വാണിയംങ്കുളത്തു നിന്നും കുന്നംകുളം ലക്ഷ്യമാക്കി ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഒരു കാളവണ്ടിയിൽ ഒരാൾ തനിച്ച് യാത്ര ചെയ്യുകയാണ്. യാത്രയുടെ വിരസതയകറ്റാൻ താൻ എഴുതിയ പാട്ട് ഉച്ചത്തിൽ ആലപിച്ചു കൊണ്ടിരിക്കുന്നു: ‘സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു…’ ഗാനത്തിനൊത്ത് താളം പിടിക്കാൻ കാളകളുടെ കഴുത്തിലെ മണിനാദം…
Read More » -
Kerala
മദ്യമില്ലാതെ പറ്റുകയില്ല;100 കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി
തിരുവനന്തപുരം: മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. 2024 ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ കെ.എസ്.ആർ.ടി.സി വിജിലന്റ്സ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. കെ.എസ്.ആർ.ടി.സിയുടെ 60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിള്‍ സൂപ്പർവൈസർ, ഒരു സെക്യൂരിറ്റി സർജന്റ്, 9 സ്ഥിരം മെക്കാനിക്ക്, ഒരു ബദല്‍ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർമാർ, 9 ബദല്‍ കണ്ടക്ടർ, ഒരു കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദല്‍ ഡ്രൈവർമാർ, അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവരെയാണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയതായി കണ്ടെത്തിയത്. 60 യൂണിറ്റുകളിലായി കെ.എസ്.ആർ.ടി.സി.യിലെ 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്യുകയും സ്വിഫ്റ്റിലെ താത്ക്കാലിക ജീവനക്കാരും കെ.എസ്.ആർ.ടി.സി.യിലെ ബദല്‍ ജീവനക്കാരും അടങ്ങുന്ന 26 പേരെ സർവീസില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡ്യൂട്ടിക്കെത്തുന്നു വനിതകള്‍ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാർ…
Read More » -
Kerala
അപകടത്തിൽപ്പെട്ട പെൺകുട്ടിയെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുമ്പോഴും ആ മനുഷ്യൻ അറിഞ്ഞില്ല, അത് സ്വന്തം മകളാണെന്ന്
ചെങ്ങന്നൂർ: അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ഓടിയെത്തി പെട്ടെന്ന് ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിക്കുമ്പോഴും ആ മനുഷ്യൻ അറിഞ്ഞില്ല അത് സ്വന്തം മകളാണെന്ന്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വെണ്‍മണി ചെറിയാലുംമൂട്ടിലാണ് സ്‌കൂട്ടര്‍ വീടിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ വെണ്‍മണി പഞ്ചായത്ത് 12-ാം വാര്‍ഡ് പുതുശ്ശേരി മുറിയില്‍ സജിമോന്റെ മകള്‍ സിംനാ സജി (15) മരിച്ചത്. ബന്ധു ഓടിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. സിംന അപകടത്തില്‍ പെടുമ്ബോള്‍ മരംവെട്ടു തൊഴിലാളിയായ അച്ഛന്‍ സജിമോന്‍ 200 മീറ്റര്‍ മാറി സ്വകാര്യ പുരയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. സംഭവം കണ്ട് അവിടെ ഓടിയെത്തിയെങ്കിലും കഴുത്തിനും മുഖത്തുമേറ്റ പരിക്കുമൂലം രക്തം വാര്‍ന്നൊഴുകിയിരുന്നതിനാല്‍ മകളാണെന്ന് ആദ്യം മനസ്സിലായില്ല.മറ്റുള്ളവര്‍ക്കൊപ്പം ഓട്ടോയില്‍ കയറ്റാനും സഹായിച്ചു. അതിനു ശേഷം അവിടെനിന്ന് മടങ്ങിയ സജിയെ, സിംനയെ ആശുപത്രിയില്‍ എത്തിച്ചവരാണ് അപകടത്തില്‍പ്പെട്ടത് മകളാണെന്ന് അറിയിച്ചത്. കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിംന മരിച്ചിരുന്നു. വെണ്‍മണി ലോഹ്യ മെമ്മോറിയല്‍ എച്ച്.എസില്‍ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു സിംന.അപകടത്തില്‍ ബന്ധുവിന് കാര്യമായ പരിക്കില്ല. അമ്മ:…
Read More » -
India
ലഡാക്കില്‍ 4,065 ചതുരശ്ര കി.മീറ്റര്‍ ഭൂമി നഷ്ടപ്പെട്ടു; മോദി ബി.ജെ.പിക്ക് ബാധ്യത-സുബ്രമണ്യൻ സ്വാമി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യൻ സ്വാമി. ചൈനയുടെ അതിർത്തി കൈയേറ്റത്തില്‍ മോദിയുടേത് അയഞ്ഞ സമീപനമാണെന്നും അദ്ദേഹം ഭാരത മാതാവിനെ വഞ്ചിച്ചെന്നും സുബ്രമണ്യൻ സ്വാമി വിമർശിച്ചു. മോദി ബി.ജെ.പിയുടെ വിശ്വാസ്യതയ്ക്ക് ബാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു. ”ചൈനയ്ക്കുമുന്നില്‍ മുട്ടിലിഴഞ്ഞ് മോദി ഭാരത മാതാവിനെ വഞ്ചിച്ചിരിക്കുകയാണ്. 2020നുശേഷം 4,065 ചതുരശ്ര കി.മീറ്റർ ഭൂമിയാണ് ലഡാക്കില്‍ നഷ്ടപ്പെട്ടത്. ബി.ജെ.പി മോദിയെ മാറ്റിനിർത്തി ഭൂരിപക്ഷം നേടാൻ നോക്കണം. പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് മോദിയൊരു ബാധ്യതയാണ്.”-സുബ്രമണ്യൻ സ്വാമി എക്‌സില്‍ വിമർശിച്ചു. ബി.ജെ.പി എം.പിയായിരിക്കെ തന്നെ പലതവണ നരേന്ദ്ര മോദിയെ വിമർശിച്ച ആളാണ് സുബ്രമണ്യൻ സ്വാമി. അതിനാൽ തന്നെ ബിജെപി അടുത്തിടെയായി അകറ്റി നിർത്തിയിരിക്കുന്ന ഒരാളുമാണ് സുബ്രഹ്മണ്യൻ സ്വാമി.ഇത്തവണ ബി.ജെ.പി വമ്ബൻ വിജയം നേടുമെങ്കിലും മോദി മാജിക്കൊന്നും നിലവിലില്ലെന്നുമാണ് അടുത്തിടെ അദ്ദേഹം വിമർശിച്ചത്.
Read More » -
India
മോദിയെ വിമർശിച്ച് നിർമ്മലാ സീതാരാമന്റെ ഭർത്താവ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഭർത്താവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. പരകാല പ്രഭാകർ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഭാരതീയ ജനതാ പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ഭരണഘടന മാറുമെന്നും പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ലഡാക്ക് – മണിപ്പൂർ പോലെയുള്ള ഒരു സാഹചര്യം രാജ്യത്ത് ഉടനീളം ഉടലെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2024ൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ഇന്ത്യയിൽ ഇനി ഒരിക്കലും മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് പ്രഭാകർ പറഞ്ഞു. ചെങ്കോട്ടയിൽ നിന്ന് മോദി തന്നെ വിദ്വേഷ പ്രസംഗം നടത്തുമെന്നും അത് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ദോഷകരമാകുമെന്നും പ്രഭാകർ വിമർശിച്ചു. ഭരണനിര്‍വഹണത്തില്‍ മോദിയ്ക്ക് കാര്യക്ഷമതയില്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും മോദി വിദഗ്ധനാണെന്നും പ്രഭാകര്‍ നേരത്തെയും പറഞ്ഞിരുന്നു. മോദി ഭരണകൂടത്തെ നിരൂപണം ചെയ്യുന്ന ‘ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓണ്‍ എ റിപ്പബ്ലിക് ഇന്‍…
Read More » -
Kerala
ബിജെപിയെ പിന്തുണയ്ക്കുമെന്ന് എക്യൂമെനിക്കല്‍ കാത്തലിക് ചർച്ച് ഓഫ് ക്രൈസ്റ്റ് സഭ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയേയും എൻഡിഎ സർക്കാരിനേയും പിന്തുണയ്‌ക്കണമെന്ന ആഹ്വാനവുമായി എക്യൂമെനിക്കല്‍ കാത്തലിക് ചർച്ച് ഓഫ് ക്രൈസ്റ്റ് സഭ. കേരളത്തില്‍ നിന്നടക്കമുള്ള നഴ്സുമാരെ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍ തടവിലാക്കപ്പെട്ടപ്പോള്‍ കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്ന് സഭയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. സണ്ണി ആലപ്പാട്ട് ഓർമിപ്പിച്ചു. ക്രൈസ്തവമത പുരോഹിതരുടെ അടക്കം വിഷയങ്ങളില്‍ കേന്ദ്രസർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചത്. യുവതയുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമടക്കം മോദി സർക്കാർ കാഴ്ചവച്ച പ്രവർത്തനങ്ങള്‍ പ്രശംസനീയമാണ്. ലോകം ഭാരതത്തിന്റെ വളർച്ചയെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും എക്യൂമെനിക്കല്‍ കാത്തലിക് ചർച്ച് ഓഫ് ക്രൈസ്റ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ നിന്നുള്ള 46 നഴ്സുമാരെ ഇറാഖില്‍ ഐസിസ് ബന്ദികളാക്കിയപ്പോള്‍ ബിജെപി സർക്കാർ എങ്ങനെ പ്രവർത്തിച്ചുവെന്ന് നിങ്ങള്‍ക്കറിയാമോ ? അഫ്ഗാനി സ്ഥാനില്‍ സമാധാനവും ദൈവത്തിന്റെ സന്ദേശവും പ്രസംഗിച്ചിരുന്ന ഫാദർ അലക്സിസ് പ്രേംകുമാറിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. 18 മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ബിജെപി സർക്കാരിന് കഴിഞ്ഞു. അഫ്ഗാനിലെ പള്ളിയില്‍ ജോലി…
Read More » -
Kerala
കൊച്ചിയില്‍ ഫലസ്തീൻ ഐക്യദാര്‍ഢ്യ ബോര്‍ഡുകള്‍ നശിപ്പിച്ച് ഇസ്രായേലി വനിതകള്‍; അറസ്റ്റ്
കൊച്ചി: ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ പരിസരത്ത് സ്ഥാപിച്ച ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകള്‍ നശിപ്പിച്ച് വിദേശ വനിതകള്‍. വിനോദ സഞ്ചാരത്തിനെത്തിയ ഇസ്രായേല്‍ അനൂകൂലികളായ രണ്ട് വനിതകളാണ് റോഡരികിലുണ്ടായിരുന്ന ബോര്‍ഡുകള്‍ നശിപ്പിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒ സ്ഥാപിച്ച രണ്ട് ബോര്‍ഡുകളാണ് ഇവര്‍ നശിപ്പിച്ചത്. നാട്ടുകാര്‍ ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി. തുടർന്ന് വനിതകളുടെ നടപടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയെത്തി.പിന്നാലെയാണ് പോലീസ് ഇടപെടലുണ്ടായത്.
Read More » -
India
രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദില്‍ പള്ളി തുണികൊണ്ട് മൂടി
ഹൈദരാബാദ്: രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദില്‍ പള്ളി തുണികൊണ്ട് മറയ്ക്കുന്നു. സിദ്ദ്യാംബർ ബസാർ പള്ളിയാണ് തുണികൊണ്ട് മൂടിയത്. വിദ്വേഷ പ്രസംഗങ്ങള്‍കൊണ്ട് കുപ്രസിദ്ധി നേടിയ ബി.ജെ.പി നേതാവ് രാജാ സിങ് ആണ് രാമനവമി ഘോഷയാത്ര നയിക്കുന്നത്. യാത്രയുടെ ഒരുക്കങ്ങള്‍ക്കായി അടുത്തിടെ അദ്ദേഹം വളണ്ടിയർ മീറ്റിങ് വിളിച്ചിരുന്നു. ഘോഷയാത്ര കടന്നുപോകുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പള്ളികളും ദർഗകളും തുണികൊണ്ട് മറച്ചേക്കുമെന്നാണ് സൂചന. രാവിലെ ഒമ്ബതിന് സീതാരാംബാഗ് ക്ഷേത്രത്തില്‍നിന്ന് തുടങ്ങുന്ന ഘോഷയാത്ര വൈകീട്ട് ഏഴിന് ഹനുമാൻ വ്യാംശാലയില്‍ സമാപിക്കും.ഈ റൂട്ടിലുള്ള പള്ളിയാണ് നിലവിൽ തുണി കൊണ്ട് മറയ്ക്കുന്നത്. മംഗല്‍ഹാത്, ധൂല്‍പേട്ട്, ബീഗം ബസാർ, സിദ്ധ്യംബർ ബസാർ, ഗൗളിഗുഡ, പുട്‌ലി ബൗളി, കൊട്ടി എന്നിവിടങ്ങളിലൂടെയാണ് ഘോഷയാത്ര കടന്നുപോകുന്നത്.റാലിക്കിടെയുള്ള അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാൻ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെട്ടുത്തിയിട്ടുള്ളത്. കമ്മീഷണറുടെ ടാസ്‌ക് ഫോഴ്‌സ്, റാപിഡ് ആക്ഷൻ ഫോഴ്‌സ്, സിറ്റി ആംഡ് റിസർവ് പൊലീസ്, ടിയർ ഗ്യാസ് യൂണിറ്റ്, അശ്വാരൂഢസേന, ലോക്കല്‍ പോലീസ് അടക്കം 1800 ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമെ…
Read More »