IndiaNEWS

കേന്ദ്രത്തിന്റെ എതിര്‍പ്പ് തള്ളി; ശ്രീജയെ ജഡ്ജിയാക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ

ന്യൂഡൽഹി: അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം കേന്ദ്രസർക്കാരിനോട് ശുപാർശചെയ്തു.

കേന്ദ്ര  മന്ത്രാലയം ശ്രീജയെ ജഡ്ജിയായി ഉയർത്തുന്നതില്‍ അറിയിച്ചിരുന്ന എതിർപ്പ് തള്ളിയാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം. കേരള ഹൈക്കോടതിയിലെ സീനിയർ ഗവണ്‍മെന്റ് പ്ലീഡറാണ് ശ്രീജ വിജയലക്ഷ്മി.

Signature-ad

2023 ഡിസംബർ അഞ്ചിനാണ് ശ്രീജ വിജയലക്ഷ്മി ഉള്‍പ്പടെ ഏഴ് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താനുള്ള ശുപാർശ കേരള ഹൈക്കോടതി കേന്ദ്രത്തിന് കൈമാറിയത്. 2024 മാർച്ച്‌ 12-ന് ചേർന്ന സുപ്രീം കോടതി കൊളീജിയം ഇതില്‍ ശ്രീജ ഒഴികെ മറ്റ് ആറുപേരെയും ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ ശുപാർശ ചെയ്തിരുന്നു. ശ്രീജയെ ജഡ്ജിയായി ഉയർത്തുന്നതിനെ കേന്ദ്ര ജസ്റ്റിസ് മന്ത്രാലയം എതിർത്തിരുന്നു.

ജസ്റ്റിസ് മന്ത്രാലയത്തിന്റെ എതിർപ്പിനെ സംബന്ധിച്ച്‌ സുപ്രീം കോടതി കൊളീജിയം കേരള ഹൈക്കോടതി കൊളീജിയത്തിന്റെ അഭിപ്രായം തേടിയിരുന്നു. കേന്ദ്ര ജസ്റ്റിസ് മന്ത്രാലയത്തിന്റെ എതിർപ്പ് പരിഗണിച്ച ഹൈക്കോടതി കൊളീജിയം ശ്രീജയെ ജഡ്ജിയായി ഉയർത്തണം എന്ന മുൻ നിലപാട് ആവർത്തിക്കുകയായിരുന്നു.

Back to top button
error: