Month: April 2024

  • Kerala

    ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

    തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡിലെ വാക്കുതര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ആര്യയുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും. മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് പൊലീസ് സൂചിപ്പിച്ചു. ബസ് തടഞ്ഞ് ട്രിപ്പ്മുടക്കിയെന്നും തെറി വിളിച്ചെന്നുമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവര്‍ തന്നെ അസഭ്യം പറഞ്ഞുവെന്നും, സച്ചിന്‍ദേവ് എംഎല്‍എ മോശമായി സംസാരിച്ചതായും യദു പരാതിയില്‍ പറയുന്നുണ്ട്. പാളയത്തുവെച്ച് മേയര്‍ കാര്‍ കുറുകെ കൊണ്ടിട്ടു. അവര്‍തന്നെ വന്ന് ഡോര്‍ വലിച്ച് തുറന്നു വളരെ മോശമായാണ് പ്രതികരിച്ചത്. നിനക്ക് എന്നെ അറിയില്ലേ കൊച്ചുകുട്ടികള്‍ക്ക് വരെ എന്നെ അറിയാമല്ലോ എന്നാണ് മേയര്‍ ചോദിച്ചത്. സച്ചിന്‍ ദേവ് എംഎല്‍എ ബസ്സിനുള്ളില്‍ കയറി വാഹനം എടുക്കാനാകില്ലെന്നും, ബസ് മുന്നോട്ടെടുത്താല്‍ അത് വേറെ വിഷയമാകുമെന്നും പറഞ്ഞു. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തര്‍ക്കിച്ചത്. അവര്‍ ഇടതുവശത്തുകൂടെ ഓവര്‍ടേക്ക്…

    Read More »
  • Crime

    റോഡിന് നടുവില്‍ ബൈക്ക് വെച്ചതിനെച്ചൊല്ലി തര്‍ക്കം; വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊലപാതകം

    കൊച്ചി: വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനൊടുവില്‍ തമ്മനത്ത് വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചയാളെ കുത്തിക്കൊന്നു. കൊല്ലപ്പെട്ടയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തമ്മനം എ.കെ.ജി. കോളനി മാടശ്ശേരിപറമ്പുവീട്ടില്‍ കുമാരന്റെ മകന്‍ മനില്‍ കുമാര്‍ (മനീഷ് – 36) ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത്, ഗാന്ധിനഗര്‍ പൂനത്തില്‍വീട്ടില്‍ അജിത് ആന്റണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എ.കെ.ജി. കോളനി പുത്തന്‍വീട്ടില്‍ ജിതേഷിനെ (34) പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, വീടുകയറി ആക്രമണം തുടങ്ങി വിവിധ കേസുകളില്‍ പ്രതിയും പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍പെട്ട ആളുമാണ് കല്‍പ്പണിക്കാരനായ മനീഷ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച രാത്രി ഒന്‍പതോടെ മദ്യപിച്ചശേഷം ജിതേഷും സുഹൃത്തായ ആഷിക്കും തമ്മനം എ.കെ.ജി. കോളനിക്കു പുറത്തേക്കു പോകുമ്പോള്‍ മനീഷ് റോഡിനു നടുവില്‍ ബൈക്ക് വെച്ചിരിക്കുന്നതു കണ്ട് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മനീഷ് ഇത് നിരസിച്ചതോടെ വാക്കുതര്‍ക്കമായി. ആഷിക് മനീഷിനെ തള്ളിയിട്ടു. കൈയിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് മനീഷ്…

    Read More »
  • NEWS

    കളിക്കുന്നത് ജിന്റോയും ഗബ്രിയും ജാസ്മിനും മാത്രം; ബാക്കിയുള്ളവര്‍ സുഖവാസത്തിന് വന്നതോ?

    ബിഗ് ബോസ് സീസണ്‍ 6 ആവേശത്തോടെ മുന്നേറുകയാണ്. എന്നാല്‍ ഷോ അന്‍പത് ദിവസം പിന്നിടുന്നതിന്റെ ആഘോഷത്തിലാണ് ബിഗ് ബോസ്സ് മത്സരാര്‍ത്ഥികള്‍. എന്നാല്‍ ബിഗ് ബോസില്‍ ഇപ്പോഴും മത്സരം നടക്കുന്നത് ജിന്റോ, ഗബ്രി, ജാസ്മിന്‍ എന്നിവരെ ചുറ്റിപ്പറ്റിയാണെന്ന് പറയുകയാണ് യൂട്യൂബറും ബിഗ് ബോസ് റിവ്യൂവറുമായ രേവതി പറയുന്നത്. ബാക്കി ഉള്ളവര്‍ സുഖവാസത്തിന് വന്നതാണോ എന്നും രേവതി ചോദിക്കുന്നു. ബിഗ് ബോസ് സീസണ്‍ 6 എന്ന് പറയുന്നത്, ജിന്റോ ജാസ്മിന്‍ ഗബ്രി, ഈ മൂന്ന് പേരെയും ചുറ്റിപ്പറ്റി മാത്രമാണ് നടക്കുന്നത്. ഇവര് ചെയ്യുന്ന കുറ്റങ്ങളും മറ്റും വീട്ടിലെ ആള്‍ക്കാര്‍ എടുത്ത് പറയും. ബാക്കി ഉള്ളവര്‍ തമ്മില്‍ ഒരു എതിര്‍പ്പോ ടാര്‍ഗറ്റിംഗോ ഇല്ല. സത്യം പറഞ്ഞാല്‍ ഇതില്‍ വിജയിച്ച് നില്‍ക്കുന്നത് ഇവര്‍ മൂന്ന് പേരുമാണെന്നാണ് രേവതി പറയുന്നത്. ശ്രീതുവിന് പകരം ഇവര്‍ മൂന്ന് പേരില്‍ ആരെങ്കിലും ഒരാള്‍ ക്യാപ്റ്റനായിരുന്നെങ്കില്‍ ഓരോ കുറ്റങ്ങള്‍ വന്നേനെ, അത് ശരിയായില്ല, ഇത് ശരിയായില്ല എന്നൊക്കെ പറഞ്ഞ്, പക്ഷെ ശ്രീതു ആയതുകൊണ്ട്…

    Read More »
  • Crime

    ഇലവുംതിട്ടയിലെ ഗര്‍ഭിണിയായ 16 കാരി പീഡിപ്പിക്കപ്പെട്ടത് ഒരു വര്‍ഷം; അമ്മയുടെ ‘മൂന്നാം സംബന്ധക്കാരന്‍’ പിടിയില്‍

    പത്തനംതിട്ട: ഇലവുംതിട്ടയില്‍ ഗര്‍ഭിണിയായ 16കാരി, ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തല്‍. പിടിയിലായ രണ്ടാനച്ഛന്‍ റിമാന്‍ഡിലാണ്. ഒരാഴ്ച മുന്‍പാണ് ഞെട്ടിക്കുന്ന വിവരം പൊലീസിനു മുന്‍പില്‍ എത്തിയത്. അമ്മയുടെ മൂന്നാമത്തെ ബന്ധത്തിലെ ഭര്‍ത്താവായ 55 കാരനാണ് 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇരുവരും മാത്രം വീട്ടിലുളളപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ആശാപ്രവര്‍ത്തക ഒരാഴ്ച മുന്‍പ് വീട്ടിലെത്തി. ഈ സമയം 16 കാരി മാത്രമാണ് ഉണ്ടായിരുന്നത്. വയറിന്റെ തടിപ്പ് കണ്ട് ആശാപ്രവര്‍ത്തകയ്ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ്, പെണ്‍കുട്ടി 5 മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ആശാപ്രവര്‍ത്തക വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് 16 കാരിയുടെ വിശദമൊഴി രേഖപ്പെടുത്തുകയും രണ്ടാനച്ഛനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പിടിയിലായ 55 കാരന്‍ വിവാഹിതനാണ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന്, ഭാര്യയും മക്കളുമായി അകന്നാണ് കഴിയുന്നത്. ഒന്നര വര്‍ഷം മുന്‍പാണ്, ഇയാള്‍ പെണ്‍കുട്ടിയേയും മാതാവിനെയും ഒപ്പം കൂട്ടുന്നത്. അതേസമയം, വിവരം മാതാവിന് അറിവുണ്ടായിരുന്നു എന്നതിലടക്കം വിശദമായ അന്വേഷണം നടക്കുകയാണ്. 16കാരിയെ അടൂരിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.…

    Read More »
  • Food

    മലയാള മണ്ണില്‍ ചപ്പാത്തിക്ക് ഇത് 100 ാം പിറന്നാള്‍; പഞ്ചാബി രുചി കേരളത്തിലെത്തിയ കഥ

    മലയാളികളുടെ തീന്‍ മേശയിലെ പ്രധാന വിഭവമാണ് ചപ്പാത്തി. നല്ല ചിക്കന്‍ കറിയും ബീഫ് റോസ്റ്റും നാടന്‍ സ്റ്റ്യൂവിനുമെല്ലാം പറ്റിയ കോമ്പിനേഷന്‍. ഡയറ്റിലാണെങ്കില്‍ പിന്നെ പറയേണ്ട. ചപ്പാത്തിക്കു മുന്‍പില്‍ ചോറു പോലും മാറി നില്‍ക്കും. സിഖ് നാട്ടില്‍ നിന്ന് എത്തിയ ചപ്പാത്തി മലയാളികളുടെ നെഞ്ചില്‍ കുടിയേറിയിട്ട് നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അങ്ങനെ വെറുതെ കേരളത്തിലേക്ക് കടന്നുവന്നതല്ല ചപ്പാത്തി. കേരളത്തിന്റെ സമര ചരിത്രം തന്നെ അതിനു പിന്നിലുണ്ട്. വൈക്കം സത്യഗ്രഹത്തിനിടെയാണ് ആദ്യമായി ചപ്പാത്തിയുടെ രുചി മലയാളികള്‍ അറിയുന്നത്. കേരളത്തില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട ചപ്പാത്തിയെ ആഘോഷമാക്കിയിരിക്കുകയാണ് മാവേലിക്കരയിലെ ഒരുകൂട്ടം പേര്‍. കഥാകൃത്ത് കെ.കെ. സുധാകരന്‍ പ്രസിഡന്റും റെജി പാറപ്പുറം സെക്രട്ടറിയുമായ ‘കഥ’ സാഹിത്യസംഘടനയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. ചപ്പാത്തി വന്ന വഴി സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാരകളിലെ പരിഷ്‌കാരങ്ങള്‍ക്കായി പ്രക്ഷോഭം ശക്തമായ കാലമായിരുന്നു അത്. ആ സമയത്താണ് അന്ന് പട്യാല സംസ്ഥാനത്തെ മന്ത്രിയായിരുന്ന മലയാളിയായ സര്‍ദാര്‍ കെ.എം. പണിക്കര്‍ വഴിയാണ് പട്യാല രാജാവും സിഖ് നേതാക്കളും വൈക്കം…

    Read More »
  • India

    കേരളത്തിന്റെ കടമെടുപ്പ് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പിന്നിൽ: റിസർവ് ബാങ്ക്

    ന്യൂഡൽഹി: കേരളത്തിന്റെ കടമെടുപ്പ് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പിന്നിലെന്ന് റിസർവ് ബാങ്ക്.റിസര്‍വ് ബാങ്ക് ഇക്കൊല്ലം മാര്‍ച്ചില്‍ പുറത്തുവിട്ട കണക്കുകള്‍ അവനുസരിച്ച്‌ കേരളത്തിന്റെ കടമെടുപ്പ് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ പിന്നിലാണ്. തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, ബംഗാള്‍, ബിഹാര്‍, പഞ്ചാബ്, തെലങ്കാന, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ കടമെടുപ്പില്‍ കേരളത്തിനെക്കാള്‍ മുന്നിലാണെന്നും ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തിന്റെ കടമെടുപ്പ് സംബന്ധിച്ച കേന്ദ്രവുമായുള്ള പോര് സുപ്രീം കോടതി കയറിയിരിക്കെയാണ് റിസർവ് ബാങ്ക് ഈ‌ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് പുറമെ ആന്ധ്ര പ്രദേശ് വിവിധ കാലാവധികളുള്ള കടപ്പത്രങ്ങളിറക്കി 3,000 കോടി രൂപ കടമെടുക്കാനുള്ള ഒരുക്കത്തിലാണ്. പത്ത് വര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങളിലൂടെ ആയിരം കോടി വീതമാണ് അസം, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത്. 10 മുതല്‍ 20 വര്‍ഷ കാലാവധിയില്‍ കടപ്പത്രമിറക്കി രാജസ്ഥാന്‍ 4,000 കോടിയും 20 വര്‍ഷ കാലാവധിയില്‍ തമിഴ്നാട് 1,000 കോടിയും പഞ്ചാബ് 2,700 കോടി രൂപയും കടമെടുക്കും. ഇത്തരത്തിൽ കടപ്പത്രം…

    Read More »
  • Crime

    നാണംകെട്ട് മുന്‍ പ്രധാനമന്ത്രിയുടെ കുടുംബം; മകനും കെച്ചുമകനും വീട്ടില്‍വെച്ച് വനിതാ ജോലിക്കാരെ ലൈംഗികമായി പീഡിപ്പിച്ചു

    ബംഗളുരു: കര്‍ണാടകയില്‍ ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദം പുകയുന്നതിനിടെ പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ പരാതിയുമായി രംഗത്തെത്തി. പ്രജ്വലിനും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിജീവിതകള്‍ അവര്‍ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ കണ്ടതിന് പിന്നാലെയാണ് താന്‍ പരാതിയുമായി മുന്നോട്ടു വന്ന് അച്ഛന്റെയും മകന്റെയും പേര് വെളിപ്പെടുത്താന്‍ തയ്യാറായതെന്ന് പരാതിക്കാരി പറഞ്ഞു. ജോലിക്ക് ചേര്‍ന്ന് നാലാം മാസംമുതല്‍ പ്രജ്വല്‍ തന്നെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിപ്പിക്കാന്‍ തുടങ്ങിയെന്നും എച്ച്.ഡി രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെവീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവിത ആരോപിച്ചു. ആറ് വനിതാ ജോലിക്കാരാണ് വീട്ടിലുണ്ടായിരുന്നത്. പ്രജ്വല്‍ വീട്ടിലേക്ക് മടങ്ങിവരുമ്പോഴെല്ലാം ഞങ്ങള്‍ ഭീതിയിലായിരുന്നു. ജാഗ്രത പാലിക്കണമെന്ന് പുരുഷ സഹപ്രവര്‍ത്തകര്‍ പോലും ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി- പരാതിക്കാരി പറഞ്ഞു. രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം അയാള്‍ സ്ത്രീകളെ സ്റ്റോര്‍ റൂമിലേക്ക് വിളിപ്പിക്കും.…

    Read More »
  • Kerala

    സി.പി.എം സമ്മര്‍ദത്തിന് വഴങ്ങാതെ ഗണേഷ് കുമാര്‍; മേയറുടെ വാക്കു മാത്രം കേട്ട് നടപടിക്കില്ല, ഡ്രൈവറെ പിന്തുണച്ച് യാത്രക്കാരും

    തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തില്‍ സിപിഎം സമ്മര്‍ദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. പൊലീസ് റിപ്പോര്‍ട്ടും കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ലഭിക്കുന്നതു വരെ ഡ്രൈവര്‍ക്കെതിരെ തല്‍ക്കാലം നടപടിയെടുക്കില്ലെന്ന നിലപാടിലാണ് മന്ത്രി. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറയാത്തതാണ് മന്ത്രിയുടെ ഉറച്ച നിലപാടിനു പിന്നില്‍. ഇതിനു പിന്നാലെ സച്ചിന്‍ ദേവ് എംഎല്‍എ മന്ത്രിക്ക് ഇന്ന് നേരിട്ടു പരാതി നല്‍കും. പൊലീസും വിജിലന്‍സും നല്‍കുന്ന റിപ്പോര്‍ട്ടില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമാകും ഡ്രൈവര്‍ യദുവിനെതിരെ വകുപ്പുതല നടപടി. ന്യായത്തിന്റെ ഭാഗത്തു നില്‍ക്കണമെന്നും മേയറും എംഎല്‍എയുമാണ് എതിര്‍ഭാഗത്തെന്നും കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാനാകില്ലെന്നുമാണ് ഗണേഷ്‌കുമാറിന്റെ നിലപാട്. ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ, മേയര്‍ക്കെതിരായുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്നാണ് സിപിഎം നേതാക്കളുടെ വാദം. സംഭവത്തില്‍ ദൃക്‌സാക്ഷികളാവരോട് ഗണേഷ്…

    Read More »
  • Kerala

    സൂര്യാഘാതം മൂലം പാലക്കാടും കണ്ണൂരും മരണങ്ങൾ; ജാഗ്രതാ നിർദ്ദേശം

    തിരുവനന്തപുരം: സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ഏറെ ജാഗ്രതയോടെ സംസ്ഥാനം. പാലക്കാടും കണ്ണൂരുമാണ് സൂര്യാഘാതം മൂലം മരണമുണ്ടായത്. പാലക്കാട് എലപ്പുള്ളിയില്‍ ലക്ഷ്മിയമ്മ (90), കണ്ണൂര്‍ പന്തക്കല്‍ സ്വദേശി യുഎ വിശ്വനാഥൻ എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി തീവ്രമായ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. സൂര്യാഘാതത്തിനും, സൂര്യതപത്തിനും സാധ്യതയുള്ളതിനാല്‍ ഏവരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുക, അധികനേരം പുറത്ത് തുടരുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വെല്ലുവിളിയാവുക. ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്.

    Read More »
  • India

    ചെന്നൈയില്‍ മലയാളി ഡോക്ടറെയും ഭാര്യയേയും കഴുത്തറുത്ത് കൊന്നു

    ചെന്നൈ: ചെന്നൈയില്‍ മലയാളി ദമ്ബതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു. സിദ്ധ ഡോക്ടർ ആയ ശിവൻ (72) ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്. ആവടിയിലെ വീട്ടില്‍ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവൻ വീട്ടില്‍ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ചികിത്സയ്ക്കെന്ന പേരില്‍ എത്തിയവർ ആണ് കൊലപാതകം നടത്തിയതെന്നാണ് സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
Back to top button
error: