Month: April 2024

  • India

    400 സീറ്റെന്ന അവകാശവാദം വിട്ടു; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി

    ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.നേരത്തെ ഈ‌ തെരഞ്ഞെടുപ്പിൽ 400 ന് മുകളിൽ സീറ്റെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്. രാജ്യത്തെ എസ് സി, എസ്ടി, ഒബിസി വിഭാഗതതിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് നാനൂറ് സീറ്റിലേറെയുള്ള വിജയം ഉദ്ദേശിക്കാനുള്ള കാരണം.എങ്ങനെപോയാലും എൻഡിഎ 350 സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. സംവരണവും അവകാശങ്ങളും പിടിച്ചെടുക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിന് തടയിടാനും രാജ്യത്തിന്റെ വികസനത്തിനും ബിജെപി അധികാരത്തിൽ വരണം.ബിജെപിയെന്നാല്‍ വികസനത്തിന്റെ വണ്ടിയാണെന്ന് ജനം മനസിലാക്കി കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു

    Read More »
  • Kerala

    ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ ഡൽഹിയിൽ മലയാളിയായ എസ്‌ഐ മരിച്ചു

    ന്യൂഡൽഹി:ഡല്‍ഹിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ എസ്‌ഐ മരിച്ചു. നടക്കാവ് സ്വദേശിയും ഡല്‍ഹി പൊലീസ് മൊബൈല്‍ ക്രൈം ടീം സബ് ഇൻസ്‌പെക്ടറുമായ എൻ.കെ.പവിത്രൻ (58) ആണ് മരിച്ചത്. ഡല്‍ഹി പ്രഗതി മൈതാനിലായിരുന്നു സംഭവം.ബൈക്ക് ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. തൃക്കരിപ്പൂർ നടക്കാവിലെ പരേതരായ കെ.കുഞ്ഞമ്ബുവിന്റെയും എൻ.കെ.ദേവകിയുടെയും മകനാണ്.

    Read More »
  • Kerala

    തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

    തൃശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയില്‍. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി എന്നിവരാണ് മരിച്ചത്. കാര്‍ഷിക സര്‍വകലാശാല ക്യാമ്ബസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്ബ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്.ഇവർ  മാനേജറെ വിവരമറിയിക്കുകയായിരുന്നു. മാനേജരാണ് പൊലീസിന് വിവരം നല്‍കിയത്. ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടെ മൃതദഹം സമീപത്തൊരു ചാലില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

    Read More »
  • Kerala

    ശോഭ സുരേന്ദ്രൻ  വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ

    തിരുവനന്തപുരം:ശോഭ സുരേന്ദ്രൻ ഇടക്കാലത്ത് ബിജെപി വിടാൻ തീരുമാനിച്ചിരുന്നവെന്ന്  ടി.ജി.നന്ദകുമാർ. നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശോഭ ശ്രമം നടത്തിയിരുന്നതായും നന്ദകുമാർ ആരോപിച്ചു.  എന്നാൽ എൽഡിഎഫ് ഇത് മുഖവിലയ്ക്കുപോലും എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.ഇ പി ജയരാജനായിരുന്നു ഇതിന് ഏറ്റവും കൂടുതൽ തടസ്സം നിന്നത്.വർഗ്ഗീയ പാർട്ടിയുടെ ഭാഗമായിരുന്ന ആളെ സ്ഥാനാർത്ഥിയാക്കിയാൽ അത് സിപിഐഎം പോലുള്ള പാർട്ടിക്ക് ക്ഷീണമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.തരം കിട്ടിയപ്പോൾ ശോഭ അതിന്റെ ചൊരുക്ക് തീർത്തന്നേയുള്ളൂ – നന്ദകുമാർ പറഞ്ഞു. അതേസമയം, സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്നും നന്ദകുമാർ  പറഞ്ഞു. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കൂടിക്കാഴ്ചയില്‍ ഇ.പി. ജയരാജന് ഒരു റോളുമില്ല. ജയരാജന്റെ മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തി എന്നതു സത്യമാണ്. ആ കൂടിക്കാഴ്ചയിൽ ശോഭ സുരേന്ദ്രൻ ഇല്ലായിരുന്നു. അവര്‍ക്ക് ആരോ പറഞ്ഞുകേട്ടിട്ടുള്ള അറിവ് മാത്രമാണിത് നന്ദകുമാർ പറഞ്ഞു.

    Read More »
  • Kerala

    കോണ്‍ഗ്രസ് ഗ്രൂപ്പ് തർക്കം ; വടക്കഞ്ചേരിയിൽ ബൂത്ത് പ്രസിഡന്റിന്റെ കാല്‍ തല്ലിയൊടിച്ചു

    വടക്കഞ്ചേരി: മംഗലംഡാമില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് തർക്കത്തെ തുടർന്ന് ബൂത്ത് പ്രസിഡന്റിന്റെ കാല്‍ തല്ലിയൊടിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് എ-ഐ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഐ ഗ്രൂപ്പിന്റെ നേതാവും 102ാം ബൂത്ത് പ്രസിഡന്റുമായ പൂതംകോട് ചിറവയല്‍ ബെന്നിയുടെ (57) കാലാണ് തല്ലിയൊടിച്ചത്. ബെന്നിയെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം മംഗലംഡാം പൊലീസ് കേസെടുത്തു.

    Read More »
  • Kerala

    പാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

    പാലക്കാട്ട്: സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്.  വൈകിട്ട് ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണ കാരണമെന്ന് വ്യക്തമായത്. സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പാലക്കാട്ട് 42 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയ താപനില.

    Read More »
  • Kerala

    പാലക്കാട് അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് ജയിലില്‍ മരിച്ച നിലയില്‍

    പാലക്കാട്: മലമ്ബുഴ ജില്ലാ ജയിലില്‍ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റൻ്റ് ജയിൽ സൂപ്രണ്ട് മുരളീധരനാണ് മരിച്ചത്. 55 വയസായിരുന്നു. ഓഫിസിലെ മുറിയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം.

    Read More »
  • Kerala

    അടൂരിന്റെ അഴകായി സൂര്യകാന്തിപ്പാടം !

    അടൂർ : തമിഴ്‌നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തും ഗുണ്ടല്‍ പേട്ടിലും ചെങ്കോട്ടയിലെ തിരുമലൈ കോവില്‍ പരിസരത്തുമൊക്കെ കണ്ടിരുന്ന സൂര്യകാന്തി ശോഭ ഇതാ പത്തനംതിട്ടയിലും! എം.സി റോഡിലെ അടൂർ ഏനാത്ത് പാലത്തിന് സമീപമാണ് സൂര്യകാന്തി പാടം.പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് നിരവധി ആളുകള്‍ സൂര്യകാന്തിപ്പാടം കാണാൻ ഇവിടേക്ക് എത്തുന്നുണ്ട്. കാഴ്ചക്കാർ ഏറിയതോടെ 20 രൂപ ടിക്കറ്റ് നിരക്കും ഏർപ്പെടുത്തി. ഫോട്ടോ ഷൂട്ടും മ്യൂസിക് ആല്‍ബങ്ങളും ഷോർട്ട് ഫിലിം ഷൂട്ടിംഗുകളുമൊക്കെയായി നല്ല തിരക്കാണ് ഇപ്പോള്‍ പാടത്ത്. ഉടൻ മലയാള സിനിമയിലെ ഗാനരംഗത്തിനും ഇവിടം ലോക്കേഷനാകും. വിഷരഹിത പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്ന ധരണി ഫാംസ് ഉടമകളായ മനു തേവലപ്രം, അനില്‍ മംഗല്യം എന്നിവരുടെ മോഹമാണ് സൂര്യകാന്തി പാടത്ത് പൂവിട്ടത്. കനത്തച്ചൂട് സൂര്യകാന്തിച്ചെടികള്‍ക്ക് ദോഷകരമായതിനാല്‍ പാടം നനയ്ക്കാനായി മൂന്ന് തൊഴിലാളികളുണ്ട്. കോഴിവളം, കമ്ബോസ്റ്റ്, ചാണകം എന്നിവ വളമായി ഉപയോഗിക്കുന്നു.

    Read More »
  • Kerala

    ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

    തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. മന്ത്രി വീണ ജോര്‍ജാണ് ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്.ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും.

    Read More »
  • Kerala

    തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും: വെള്ളാപ്പള്ളി നടേശൻ

    ആലപ്പുഴ: തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് വെള്ളാപ്പള്ളി നടേശൻ. ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിലും ശക്തമായ മത്സരമാണുള്ളതെന്നും, ശോഭ സുരേന്ദ്രൻ നേടുന്ന വോട്ടുകള്‍ ആരിഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ പി വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് വിലയിരുത്തിയ വെള്ളാപ്പള്ളി ഇ പി ജാവദേക്കരിനെ കണ്ടതില്‍ തെറ്റില്ലെന്നും, എന്നാല്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്നും പറഞ്ഞു. ഇ പി ബിജെപിയിലേക്ക് പോകുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

    Read More »
Back to top button
error: