IndiaNEWS

കേരളത്തിന്റെ കടമെടുപ്പ് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പിന്നിൽ: റിസർവ് ബാങ്ക്

ന്യൂഡൽഹി: കേരളത്തിന്റെ കടമെടുപ്പ് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പിന്നിലെന്ന് റിസർവ് ബാങ്ക്.റിസര്‍വ് ബാങ്ക് ഇക്കൊല്ലം മാര്‍ച്ചില്‍ പുറത്തുവിട്ട കണക്കുകള്‍ അവനുസരിച്ച്‌ കേരളത്തിന്റെ കടമെടുപ്പ് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ പിന്നിലാണ്.

തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, ബംഗാള്‍, ബിഹാര്‍, പഞ്ചാബ്, തെലങ്കാന, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ കടമെടുപ്പില്‍ കേരളത്തിനെക്കാള്‍ മുന്നിലാണെന്നും ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

കേരളത്തിന്റെ കടമെടുപ്പ് സംബന്ധിച്ച കേന്ദ്രവുമായുള്ള പോര് സുപ്രീം കോടതി കയറിയിരിക്കെയാണ് റിസർവ് ബാങ്ക് ഈ‌ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.

Signature-ad

ഇതിന് പുറമെ ആന്ധ്ര പ്രദേശ് വിവിധ കാലാവധികളുള്ള കടപ്പത്രങ്ങളിറക്കി 3,000 കോടി രൂപ കടമെടുക്കാനുള്ള ഒരുക്കത്തിലാണ്. പത്ത് വര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങളിലൂടെ ആയിരം കോടി വീതമാണ് അസം, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത്. 10 മുതല്‍ 20 വര്‍ഷ കാലാവധിയില്‍ കടപ്പത്രമിറക്കി രാജസ്ഥാന്‍ 4,000 കോടിയും 20 വര്‍ഷ കാലാവധിയില്‍ തമിഴ്നാട് 1,000 കോടിയും പഞ്ചാബ് 2,700 കോടി രൂപയും കടമെടുക്കും.

ഇത്തരത്തിൽ കടപ്പത്രം ഇറക്കി ഏറ്റവും കൂടുതല്‍ തുക കടമായി എടുക്കുന്നതും കേരളമല്ല. 26 വര്‍ഷത്തെ കാലാവധിയിലാണ് കേരളം കടപ്പത്രം ഇറക്കി പണം വായ്പ എടുക്കുന്നത്.

Back to top button
error: