ചെന്നൈ: ചെന്നൈയില്‍ മലയാളി ദമ്ബതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു. സിദ്ധ ഡോക്ടർ ആയ ശിവൻ (72) ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്.
ആവടിയിലെ വീട്ടില്‍ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവൻ വീട്ടില്‍ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ചികിത്സയ്ക്കെന്ന പേരില്‍ എത്തിയവർ ആണ് കൊലപാതകം നടത്തിയതെന്നാണ് സംശയം.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.