Month: April 2024
-
Kerala
”ഇ.പി-ജാവഡേക്കര്‍ ചര്‍ച്ചയില്‍ ശോഭ പങ്കാളിയല്ല; വലിഞ്ഞുകയറി വന്ന് പരാജയപ്പെട്ടു”
തിരുവനന്തപുരം: എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനും ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പങ്കില്ലെന്ന് ടി.ജി നന്ദകുമാര്‍. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ആക്കുളം ഫ്ളാറ്റിലുള്ള ജാവഡേക്കറുമായുള്ള കണ്ടുമുട്ടലിലും ശോഭാ സുരേന്ദ്രന്‍ ഇല്ലായിരിന്നുവെന്ന് ടി.ജി നന്ദകുമാര്‍ പറഞ്ഞു. ശോഭാ സുരേന്ദ്രനും ഇ.പി ജയരാജനും താനുമായി ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്നും ടി.ജി. നന്ദകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ഡല്‍ഹിയിലും വെണ്ണലയിലെ തന്റെ വീട്ടിലും ഇ.പി ജയരാജന്‍ ശോഭയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ശോഭാ സുരേന്ദ്രന്‍ വലിഞ്ഞു കയറി ആളാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ്. പ്രകാശ് ജാവഡേക്കറും താനും ഇ.പി. യെ ഫ്ളാറ്റില്‍ പോയി കണ്ടു. ആക്കുളത്തെ ഫ്ളാറ്റില്‍ വെച്ച് ഇ.പി ജയരാജനെ കണ്ടപ്പോള്‍ രാഷ്ട്രീയം ചര്‍ച്ചയായില്ല. തൃശ്ശൂരില്‍ നടത്തിയ തിരഞ്ഞെടുപ്പ് ജാഥക്കു ശേഷം ഇ.പി ജയരാജന്‍ രാമനിലയം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോള്‍ കെ.രാധാകൃഷണനും എം.വി ഗോവിന്ദനും രാമനിലയത്തിലുണ്ടായിരുന്നു. അന്ന് പ്രകാശ് ജാവഡേക്കര്‍ ജയരാജനെ കാണാനായെത്തി. ജാവഡേക്കര്‍…
Read More » -
Kerala
വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്ത്; ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയറുടെ വാദം പൊളിയുന്നു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു. പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നിലാണ് ബസ് തടഞ്ഞത്. കാര്‍ നിര്‍ത്തിയിട്ടത് സീബ്ര ലൈനിലാണ്. സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്ന മേയറുടെ വാദം പൊളിയുന്നതായി തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന ദൃശ്യം തെളിയിക്കുന്നത്. ഡ്രൈവര്‍ അസഭ്യമായി ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചെന്ന് മേയര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നു. ഒരു കാര്യവും സംസാരിക്കാന്‍ അയാള് തയ്യാറായില്ല. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ മാന്യമായി സംസാരിച്ചത്. വാഹനത്തിന് സൈഡ് തരാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമായി മാത്രം ഇതിനെ കാണരുത്. പ്രൈവറ്റ് വാഹനം അമിതവേഗതയില്‍ ഓടിച്ചതിന് 2022 ല്‍ കേസുണ്ട്. പേരൂര്‍ക്കട സ്റ്റേഷനിലും 2017 ല്‍ ഇയാള്‍ക്കെതിരെ മറ്റൊരു കേസ് ഉണ്ടെന്നും ആര്യാ പറഞ്ഞു. ബസിന് മുന്നില്‍ കാര്‍ കൊണ്ടിട്ടു.…
Read More » -
Crime
വിവാഹാഭ്യര്‍ഥന നിരസിച്ച 17 കാരിയെ മൂന്ന് ദിവസം ബന്ദിയാക്കി പീഡിപ്പിച്ചു; ഇരുമ്പ് ദണ്ഡ് ചൂടാക്കി മുഖത്ത് പേരെഴുതി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തായി പരാതി.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുഖത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ 19 ന് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 21 കാരനായ യുവാവ് നിര്‍ബന്ധിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തോളം ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിത്തുടര്‍ന്ന് ഇരുമ്പ് കമ്പി ചൂടാക്കി മുഖത്ത് അയാളുടെ പേര് എഴുതിയെന്നും പ്രതിയുടെ അമ്മയും സഹോദരിയും ഇതിന് കൂട്ടുനിന്നെന്നും പരാതിക്കാരിയായ പെണ്‍കുട്ടി ഇന്ത്യടുഡേയോട് പറഞ്ഞു. താന്‍ നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. മൂന്ന് ദിവസത്തിന് ശേഷം ഒരുവിധത്തിലാണ് അവിടെ നിന്നും ഓടി രക്ഷപ്പെട്ട് വീട്ടിലെത്തിയതെന്നും പെണ്‍കുട്ടി പറയുന്നു. വീട്ടിലെത്തിയ ഉടനെ നടന്ന കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്തെന്നും പൊലീസ് വാര്‍ത്താ…
Read More » -
Crime
കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍
കണ്ണൂര്‍: അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ കൊറ്റാളിക്കാവിനു സമീപം സുവിഷത്തില്‍ സുനന്ദ ഷേണായി (78), മകള്‍ ദീപ ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. മൂന്നു ദിവസം മുന്‍പ് ഇവര്‍ വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്നു രാവിലെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ അയല്‍വാസികളില്‍ ചിലര്‍ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഫാനും ലൈറ്റുകളും ഓണ്‍ ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭര്‍ത്താവ്. ദീപ അവിവാഹിതയാണ്. മരിച്ചവര്‍ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാര്‍ പറയുന്നു. പത്തു വര്‍ഷത്തോളമായി ഇവിടെയാണ് താമസം. നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.
Read More » -
Kerala
മേയര്‍-എം.എല്‍.എ ദമ്പതികളുമായി വാക്‌പോര്, കെഎസ്ആര്‍ടിസി ഡ്രൈവരെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തി
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്രൈവര്‍ യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഡിടിഒയ്ക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ടും കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ലഭിക്കുന്നതു വരെ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍ അറിയിച്ചിരുന്നു. മേയര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടുറോഡിലെ വാക്കേറ്റത്തില്‍ കലാശിച്ചത്. പാളയത്ത് ബസ് നിര്‍ത്തിയപ്പോള്‍ മേയര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസിനു കുറുകെ നിര്‍ത്തി. സൈഡ് നല്‍കാത്തതിനെ മേയര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്തു. ഇത് വലിയ തര്‍ക്കമായി. മേയറിനൊപ്പം ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും ഉണ്ടായിരുന്നു. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് കാണിച്ച് മേയര്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Read More » -
Kerala
മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ പരിശോധന; പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൂട്ട അവധി
കൊല്ലം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കൂട്ടഅവധി. പത്തനാപുരം ഡിപ്പോയില്‍ 15 സര്‍വീസുകള്‍ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം ഡിപ്പോയില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് 12 ജീവനക്കാര്‍ അവധിയെടുത്തത്. മുന്നറിയിപ്പില്ലാതെയാണ് ജീവനക്കാര്‍ കൂട്ടഅവധി എടുത്തത്. സംഭവത്തില്‍ പ്രതികരിക്കാന്‍ ഡിപ്പോയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മൂന്നുപേരെ പിടികൂടിയിരുന്നു. ഇതറിഞ്ഞാണ് 12 പേര്‍ അവധിയെടുത്തത്. ജീവനക്കാര്‍ കൂട്ടഅവധി എടുത്തതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. മലയോരമേഖലയിലേക്കുള്ള സര്‍വീസുകളാണ് മുടങ്ങിയത്. അകാരണമായാണ് ജീവനക്കാര്‍ അവധിയെടുത്തതെന്നും ഇവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിശദീകരണം തേടിയശേഷം സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികളുണ്ടാവും.
Read More » -
Life Style
പാട്ടിയല്ല ഇത് ബ്യൂട്ടി! അറുപതിന്റെ നിറവിലും അഴകിന്‍ റാണിയായി അലക്സാന്ദ്ര!
ലോകത്തിലെ ഏറ്റവും സുന്ദരിമാരായ സ്ത്രീകളെ കണ്ടെത്താന്‍ നിരവധി സൗന്ദര്യ മത്സരങ്ങള്‍ അരങ്ങേറാറുണ്ട്. ഇപ്പോഴിതാ ‘ മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍’ കിരീടം ചൂടിയ അലക്സാന്ദ്ര റോഡ്രിഗസാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. അതിന് കാരണം അവരുടെ സൗന്ദര്യം മാത്രമല്ല. അവരുടെ പ്രായവും കൂടിയാണ്. അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയുമായ അലക്സാന്ദ്രയ്ക്ക് 60 വയസ്സാണ്് പ്രായം. സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാവും ഒരു 60 കാരി ഒരു സൗന്ദര്യമത്സരത്തില്‍ കിരീടമണിയുന്നത്. സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ പ്രായത്തെക്കുറിച്ചുള്ള എല്ലാ സാമ്പ്രദായിക സങ്കല്‍പ്പങ്ങളെയും വെല്ലുവിളിച്ചിരിക്കുകയാണ് ഈ നേട്ടത്തിലൂടെ അലക്സാന്ദ്ര. ‘ സൗന്ദര്യ മത്സരങ്ങളില്‍ ഒരു പുതിയ മാതൃകയാകുന്നതില്‍ താന്‍ സന്തുഷ്ടയാണ്. കാരണം സൗന്ദര്യമത്സരങ്ങളില്‍ ശാരീരിക സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളും അതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ തലമുറയെ പ്രതിനീധീകരിക്കുന്ന ആദ്യത്തെ ആളെന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ട് ‘ എന്നാണ് അലക്സാന്ദ്ര പറയുന്നത്. ‘ തന്റെ തലമുറയിലെ സ്ത്രീകളെ പ്രതിനീധീകരിക്കുന്നതിന് വേണ്ടിയുള്ള തന്റെ ആത്മവിശ്വാസവും അഭിനിവേശവും വിധികര്‍ത്താക്കള്‍ മനസിലാക്കിയതായി കരുതുന്നു. മിസ് യൂണിവേഴ്സ്…
Read More » -
Kerala
”ഇ.പി ഡല്‍ഹിക്ക് വണ്ടികയറിയത് ബി.ജെ.പിയില്‍ ചേരാന്‍; പ്രമുഖന്റെ കോള്‍ വന്നതോടെ മുട്ടിടിച്ചു”
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഇ.പി. ജയരാജന്‍ ബി.ജെ.പിയിലേക്ക് വരാന്‍ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി മാറാന്‍ തയ്യാറായിക്കൊണ്ടാണ് ഇ.പി. ജയരാജന്‍ ഡല്‍ഹിയില്‍ എത്തിയതെന്നും എന്നാല്‍ കേരളത്തില്‍ നിന്ന് ഒരു പ്രമുഖ നേതാവിന്റെ ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ അദ്ദേഹം തീരുമാനത്തില്‍ മാറ്റം വരുത്തുകയുമായിരുന്നുവെന്ന് ശോഭ മാധ്യമങ്ങളോടു പറഞ്ഞു. ഫോണ്‍ കോള്‍ ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് സംശയമുണ്ടെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 2023 ജനുവരിയിലാണ് ഇ.പി. ജയരാജനുമായി കൂടിക്കാഴ്ചകള്‍ ഉണ്ടായതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിന്റെ വെണ്ണലയിലെ വസതിയില്‍ വെച്ചാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. രണ്ടാമത് ദല്‍ഹിയിലെ ദളിത് ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നതെന്നും നന്ദകുമാറും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. തന്നേക്കാള്‍ ജൂനിയറായ എം.വി. ഗോവിന്ദന് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം നല്‍കിയതില്‍ ഇ.പി. ജയരാജന് അതൃപ്തി ഉണ്ടായിരുന്നുവെന്നും അക്കാരണം കൊണ്ടാണ് പാര്‍ട്ടി…
Read More » -
Crime
ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റു; കൊടുംക്രിമിനല്‍ മരണത്തിനു കീഴടങ്ങി
മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിച്ചതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ ലഹരി ഉപയോഗിച്ച് അക്രമാസക്തനായ നിസാമുദ്ദീന്‍, സെയ്തലവി എന്നയാളെ കുത്തി പരിക്കേല്‍പ്പിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹം. പിന്നാലെ നിസാമുദ്ദീനെ നാട്ടുകാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ക്ക് മര്‍ദ്ദനമേറ്റതായി വിവരമുണ്ട്. തുടര്‍ന്ന് ഗുരുതര പരിക്കോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് നിസാമുദ്ദീന്‍ മരിച്ചത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. അതിനിടെ, കഴിഞ്ഞദിവസം കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. പണിക്കര്‍ റോഡില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ശ്രീകാന്ത് നേരത്തെ എലത്തൂര്‍ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രതി ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നു. ഓട്ടോയില്‍ കയറിയ ഒരാളാണ് കൊലപാതകം നടത്തിയത് എന്നാണ് സൂചന. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ…
Read More » -
Kerala
സഹ്യപുത്രനെ നാടു കടത്തിയിട്ട് ഒരു വര്‍ഷം; അരിക്കൊമ്പനെ ഓര്‍ത്ത് ഫാന്‍സുകാര്‍
ഇടുക്കി: ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തിയിരുന്ന അരിക്കൊമ്പനെ നാട് കടത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ ഏപ്രില്‍ 29 ന് ചിന്നക്കനാലില്‍ വെച്ചും ജൂണ്‍ 5 ന് തമിഴ്‌നാട് കമ്പത്തു വെച്ചും ആനയെ മയക്ക് വെടിവെച്ചു. കേരളത്തില്‍ ഒട്ടേറെ ഫാന്‍സുള്ള അരിക്കൊമ്പനെന്ന ഒറ്റയാന്‍ തമിഴ് നാട്ടുകാര്‍ക്ക് അരസിക്കൊമ്പനാണ്. അരി തേടിയെത്തി അക്രമം കാണിക്കുന്ന ആനക്ക് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പന്‍. തിരുനെല്‍വേലി കളക്കാട് മുണ്ടന്‍ തുറൈ കടുവാ സങ്കേതത്തിലാണ് അരിക്കൊമ്പന്‍ ഉള്ളത്. അരിക്കൊമ്പന്‍, ചക്ക കൊമ്പന്‍ മൊട്ടവാലന്‍ മൂന്ന് ഒറ്റയാന്‍മാര്‍ ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളിലുള്ളവരുടെ ഉറക്കം കെടുത്തിയതോടെയാണ് വനം വകുപ്പ് ഇടപ്പെട്ടത്. നൂറിലധികം വീടുകളും റേഷന്‍ കടകളും തകര്‍ത്ത, നിരവധി പേരെ കൊലപ്പെടുത്തിയ അരിക്കൊമ്പനെ നാട് കടത്താനായിരുന്നു തീരുമാനം. കോടതി നിര്‍ദേശ പ്രകാരം വനം വകുപ്പ് അത് നടപ്പാക്കുകയും ചെയ്തു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തെ പല തവണ വട്ടം ചുറ്റിച്ച അരിക്കൊമ്പനെ ചിന്നക്കനാല്‍ സിമന്റ് പാലത്ത് വെച്ചാണ് തളച്ചത്.…
Read More »