NEWSSocial Media

കളിക്കുന്നത് ജിന്റോയും ഗബ്രിയും ജാസ്മിനും മാത്രം; ബാക്കിയുള്ളവര്‍ സുഖവാസത്തിന് വന്നതോ?

ബിഗ് ബോസ് സീസണ്‍ 6 ആവേശത്തോടെ മുന്നേറുകയാണ്. എന്നാല്‍ ഷോ അന്‍പത് ദിവസം പിന്നിടുന്നതിന്റെ ആഘോഷത്തിലാണ് ബിഗ് ബോസ്സ് മത്സരാര്‍ത്ഥികള്‍. എന്നാല്‍ ബിഗ് ബോസില്‍ ഇപ്പോഴും മത്സരം നടക്കുന്നത് ജിന്റോ, ഗബ്രി, ജാസ്മിന്‍ എന്നിവരെ ചുറ്റിപ്പറ്റിയാണെന്ന് പറയുകയാണ് യൂട്യൂബറും ബിഗ് ബോസ് റിവ്യൂവറുമായ രേവതി പറയുന്നത്. ബാക്കി ഉള്ളവര്‍ സുഖവാസത്തിന് വന്നതാണോ എന്നും രേവതി ചോദിക്കുന്നു.

ബിഗ് ബോസ് സീസണ്‍ 6 എന്ന് പറയുന്നത്, ജിന്റോ ജാസ്മിന്‍ ഗബ്രി, ഈ മൂന്ന് പേരെയും ചുറ്റിപ്പറ്റി മാത്രമാണ് നടക്കുന്നത്. ഇവര് ചെയ്യുന്ന കുറ്റങ്ങളും മറ്റും വീട്ടിലെ ആള്‍ക്കാര്‍ എടുത്ത് പറയും. ബാക്കി ഉള്ളവര്‍ തമ്മില്‍ ഒരു എതിര്‍പ്പോ ടാര്‍ഗറ്റിംഗോ ഇല്ല. സത്യം പറഞ്ഞാല്‍ ഇതില്‍ വിജയിച്ച് നില്‍ക്കുന്നത് ഇവര്‍ മൂന്ന് പേരുമാണെന്നാണ് രേവതി പറയുന്നത്.

ശ്രീതുവിന് പകരം ഇവര്‍ മൂന്ന് പേരില്‍ ആരെങ്കിലും ഒരാള്‍ ക്യാപ്റ്റനായിരുന്നെങ്കില്‍ ഓരോ കുറ്റങ്ങള്‍ വന്നേനെ, അത് ശരിയായില്ല, ഇത് ശരിയായില്ല എന്നൊക്കെ പറഞ്ഞ്, പക്ഷെ ശ്രീതു ആയതുകൊണ്ട് എല്ലാം സൂപ്പര്‍. ബാക്കിയുള്ളവര്‍ ഗെയിം കളിക്കുന്നില്ല. എല്ലാവര്‍ക്കും വേണ്ടത്, ജിന്റോയും ജാസ്മിനും ഗബ്രിയും മാത്രമാണെന്നും രേവതി അഭിപ്രായപ്പെടുന്നു.

ജാസ്മിന്റെയും ഗബ്രിയുടേയും ലവ് കോംബോ നെഗറ്റീവ് ആണ്. പക്ഷെ ബാക്കിയുള്ളവര്‍ കളിക്കാത്തതെന്താണ്? ജാസ്മിന്റെ നെഗറ്റീവ് കാരണം അന്‍സിബ പോസിറ്റീവ് ആയി വരുന്നുണ്ട്. അന്‍സിബ പക്ഷെ ഒന്നും കളിക്കുന്നില്ല. അന്‍സിബയ്ക്ക് പുറത്ത് ഇത്രയും പോസിറ്റീവ് ഉണ്ടെന്ന് അന്‍സിബ അറിയുന്നു കൂടിയുണ്ടാവില്ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന സിബിന്‍ നല്ല മത്സരാര്‍ത്ഥിയായിരുന്നെങ്കിലും മെന്റലി ഫിറ്റ് ആയിട്ട് തോന്നിയില്ല.

പൂജ ഭാഗ്യക്കേടുകൊണ്ട് പുറത്തേക്ക് പോയി. പിന്നെ അതില്‍ ആകെ ബെസ്റ്റ് ആയിട്ടുള്ളത് നന്ദനയും അഭിഷേക് കെയുമാണ്. അതില്‍ അഭിയുടെ കാര്യം തീരുമാനമായി. നന്ദന ഭാവിയില്‍ ജിന്റോയ്ക്കൊപ്പം ഉണ്ടാവാനാണ് സാധ്യത. ബാക്കിയുള്ള സായി, അഭിഷേക് എസ് ഇവരുടെ സ്ഥിതിയെന്താണെന്ന് ഒരുപിടിയുമില്ല. സായിയുടെ കാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ല.

രതീഷിനെ ഒന്നും മിണ്ടരുതെന്ന രീതിയില്‍ കൂച്ചുവിലങ്ങ് ഇട്ടാണ് കൊണ്ടു വന്നിരിക്കുന്നത്. സിജോ ഓവര്‍ റേറ്റഡ് മത്സരാര്‍ത്ഥിയാണ്. സിജോ സംസാരം മാറ്റി കളിച്ചാല്‍ മെച്ചമുണ്ടാകും. ചെയ്ത് കാണിച്ചില്ലെങ്കില്‍ ഭയങ്കരമായി നെഗറ്റീവ് അടിക്കാന്‍ സാധ്യതയുണ്ട്. ജാസ്മിനും ഗബ്രിയും ആണെങ്കിലും കളിക്കുന്നുണ്ട്. ജിന്റോയും നല്ല മൈന്‍ഡ് ഗെയിം ആണ്.

അപ്സര, അര്‍ജുന്‍, ശ്രീതു, ശരണ്യ തുടങ്ങിയവരൊക്കെ ഏതോ ഗ്രഹത്തില്‍ താമസിക്കുന്ന പോലെയാണ്. ചിലപ്പോള്‍ ഇവര്‍ കാണിക്കുന്നതൊക്കെ ക്രിഞ്ച് ആയി തോന്നും. പ്രത്യേകിച്ച് അര്‍ജുന്‍- ശ്രീതു കോമ്പോ ഒക്കെ. അര്‍ജുന്റെ ഹൈറ്റ് തുടങ്ങി മറ്റു ക്വാളിറ്റികള്‍ ഒക്കെ ഓക്കെയാണ് പക്ഷെ ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങി കുറച്ചു കഴിയുമ്പോള്‍ ആള്‍ക്കാര്‍ പറയണം നിങ്ങള്‍ ഡിസര്‍വിംഗ് ആണ് എന്ന്.

അതുപോലെ അന്‍സിബയും ജിന്റോയും സിജോയെ പറ്റി പറഞ്ഞത് കേട്ടില്ലേ, കൃത്യമായി പ്രേക്ഷകര്‍ പറഞ്ഞതുപോലെയാണ് അവരും പറഞ്ഞത്. സിജോ തീപ്പൊരിയല്ല എന്നത്. ഒരു തീപ്പെട്ടിക്കൊള്ളിയുടെ അത്രയേ ഉള്ളു എന്നും പറഞ്ഞു. പവര്‍ ടീമിന്റെ കാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ല. റെസ്മിനാണ് കാപ്റ്റന്‍. റെസ്മിനും ജിന്റോയും തമ്മില്‍ വലിയ അടി ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും രേവതി പറയുന്നു.

പവര്‍ ടീം മൊത്തം നെഗറ്റീവ് ആകാന്‍ ഉള്ള സാധ്യത കാണുന്നുണ്ട്. ജിന്റോയ്ക്ക് പണിഷ്മെന്റ് കൊടുക്കാനും സാധ്യതയുണ്ട്. അടി പൊളിയായി പോയിക്കൊണ്ടിരിക്കുയായിരുന്നു പക്ഷെ, കഴിഞ്ഞ ആഴ്ച ഏറ്റവും മോശം ആഴ്ചയാണെന്നും പറയുകയാണ് രേവതി.

 

Back to top button
error: