Month: April 2024
-
Kerala
നൂറുകണക്കിന് തൊഴിലവസരങ്ങൾ; കൊച്ചിയില്‍ ഉയരുന്നു ലുലുവിന്റെ വമ്ബന്‍ ഇരട്ട ഐ.ടി ടവർ
കൊച്ചി: ലുലു ഗ്രൂപ്പ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ടവറുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. 12.74 ഏക്കറില്‍ 33 ലക്ഷം ചതുരശ്ര അടിയില്‍ 30 നിലകളിലായി ഒരുങ്ങുന്ന ഇരട്ട ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 97 ശതമാനവും പൂര്‍ത്തിയായി.ഒക്ടോബര്‍-നവംബറോടെ ഇരട്ട ടവറുകള്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലുലു ഐ.ടി ഇന്‍ഫ്രബില്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സി.ഇ.ഒയുമായ അഭിലാഷ് വലിയവളപ്പില്‍ പറഞ്ഞു. 153 മീറ്ററാണ് ടവറിന്റെ ഉയരം. മുപ്പതിനായിരം ഐ.ടി പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ പറ്റുന്ന സ്‌പേസാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 1,400 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.മള്‍ട്ടിനാഷണല്‍ കമ്ബനികള്‍ പലതും ഇതിനകം തന്നെ ഇവിടെ മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്. 2,000ത്തോളം സീറ്റുകളുള്ള ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കായുള്ള ക്രഷ് സൗകര്യം, ജിം, റീറ്റെയ്ല്‍ സ്‌പേസ്, കഫേ, ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഡേറ്റ സെന്റര്‍ സൗകര്യം, മാലിന്യ സംസ്‌കരണ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയവയെല്ലാം ഇരട്ട ടവറുകളിലുണ്ടാകും. 3000ത്തില്‍ പരം കാറുകള്‍ക്കുള്ള…
Read More » -
Kerala
ഫോർട്ട് കൊച്ചിയിലേക്കും വാട്ടർ മെട്രോ; ഏപ്രില്‍ 21 മുതൽ സർവീസ്
കൊച്ചി: ഫോർട്ട് കൊച്ചിയിലേക്കുള്ള കൊച്ചി വാട്ടർ മെട്രോ സർവീസ് ഏപ്രില്‍ 21ന് ആരംഭിക്കും. പൊതുജനങ്ങൾക്കും വിനോദസഞ്ചാരികള്‍ക്കും ഇനി ഗതാഗതക്കുരുക്കില്‍പ്പെടാതെ അതിവേഗം ഫോർട്ട് കൊച്ചിയിലെത്താം. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലില്‍ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതല്‍ 30 മിനിറ്റ് ഇടവേളകളില്‍ ഹൈക്കോർട്ട് ജംഗ്ഷൻ – ഫോർട്ട് കൊച്ചി റൂട്ടില്‍ സർവ്വീസ് നടത്തുവാനാണ് തീരുമാനം. അവധിക്കാലമാഘോഷിക്കാനൊത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഫോർട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ എത്തിച്ചേരാൻ വാട്ടർ മെട്രോ സർവ്വീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ. കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കുമ്ബാഴാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രില്‍ 25ന് നാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ചത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവ്വീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്ബോള്‍ 13 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 11 മാസത്തിനകം 18,36,390 പേർ കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി.
Read More » -
Crime
അറസ്റ്റിലായാല്‍ താന്‍ അകത്താക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോയെന്ന് ആശങ്ക; മുന്‍ സിഐ ജീവനൊടുക്കിയത് അറസ്റ്റ് ഭയന്ന്
തിരുവനന്തപുരം: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുന്‍ സിഐ ജീവനൊടുക്കിയത് അറസ്റ്റ് ഭയന്ന്. കരകുളം പുരവൂര്‍ക്കോണം ഇ.ആര്‍.ഡബ്ല്യു.എ. ഹൗസ് നമ്പര്‍ 10-ല്‍ എ.വി. സൈജുവാണ് (47) മരിച്ചത്. എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനു സമീപമുള്ള അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പീഡനക്കേസില്‍ ജാമ്യം ലഭിക്കാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ ചൊവ്വാഴ്ച സൈജുവിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചിരുന്നു. കേസിന്റെ വിധിയെക്കുറിച്ച് അറിയാനാണ് ചൊവ്വാഴ്ച സൈജു കൊച്ചിയിലെത്തിയത്. ചില സുഹൃത്തുക്കളെ കാണുകയും ചെയ്തിരുന്നു. അറസ്റ്റ് ഭയന്നാണ് സൈജു ആത്മഹത്യ ചെയ്തതെന്നാണ് സൂചന. അറസ്റ്റിലായാല്‍ താന്‍ മുന്‍പ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക അടുത്ത സുഹൃത്തുക്കളുമായി സൈജു പങ്കുെവച്ചിരുന്നു. എറണാകുളം കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടറായും സൈജു നേരത്തേ ജോലി ചെയ്തിരുന്നു. മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ. ആയിരിക്കുമ്പോഴാണ് സൈജു ലൈംഗിക പീഡനക്കേസില്‍ പ്രതിയായത്. വിദേശത്തായിരുന്ന വനിതാ…
Read More » -
India
കാസര്‍കോട് മോക്ക് പോള്‍; ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍
ന്യൂഡല്‍ഹി: കാസര്‍കോട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധനയില്‍ ബി.ജെ.പിക്ക് അധിക വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍. വിഷയത്തില്‍ ജില്ലാ കലക്ടറും റിട്ടേര്‍ണിങ് ഒഫീസറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് കമ്മിഷന്‍ സുപ്രിംകോടതിയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് സുപ്രിംകോടതിക്ക് നല്‍കാമെന്നും കമ്മിഷന്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്നായിരുന്നു പരാതി. പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. താമരക്ക് ഒരു വോട്ട് ചെയ്താല്‍ വിവിപാറ്റ് എണ്ണുമ്പോള്‍ രണ്ടെണ്ണം ലഭിക്കുകയായിരുന്നു. കാസര്‍കോട് ഗവ.കോളജില്‍ ഇന്നലെ നടന്ന ഇ.വി.എം പരിശോധനയിലാണ് നാല് മെഷീനുകളില്‍ ക്രമക്കേട് കണ്ടെത്തിയത്. വോട്ടിങ് യന്ത്രത്തിലെ വിവി പാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവയാണ് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വിഷയം കോടതിയില്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് സംഭവം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി ആവശ്യപ്പെടുകയായിരുന്നു.
Read More » -
Kerala
പിറവത്ത് റോഡ് നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍; മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി
എറണാകുളം: പിറവം മണീട് വെട്ടിത്തറയില്‍ റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞു വീണ് രണ്ടു തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി. ഏലപ്പാറ സ്വദേശി വേണു, വണ്ണപ്പുറം സ്വദേശി രാജന്‍ എന്നിവരാണ് മണ്ണിനുള്ളില്‍ കുടുങ്ങിയത്. ഇവരെ ഫയര്‍ഫോഴ്സ് സംഘം സുരക്ഷിതമായി പുറത്തെടുത്തു. ഏഴക്കരനാട് പിഎംജിഎസ് വൈ പദ്ധതി പ്രകാരമുള്ള റോഡ് നിര്‍മ്മാണത്തിന് പുഴയുടെ സൈഡ് കെട്ടാന്‍ വാനം താഴ്ത്തുന്നതിനിടെയാണ് അപകടമുണ്ടായത്. പുറത്തെടുത്ത തൊഴിലാളികള്‍ക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം.
Read More » -
Crime
കറിച്ചട്ടി കൊണ്ട് യുവതിയുടെ തലയ്ക്കടിച്ചു; ഭര്‍ത്താവിനെതിരേ വധശ്രമത്തിന് കേസ്
തിരുവനന്തപുരം: പാറശ്ശാലയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പാറശ്ശാലയില്‍ താമസിക്കുന്ന ഷെറീബ എന്ന യുവതിയെയാണ് ഭര്‍ത്താവ് രാമന്‍ കറി ചട്ടി കൊണ്ട് തലയ്ക്കടിച്ചത്. പരിക്കേറ്റ യുവതിയെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് രാമനും ഇയാളുടെ സഹോദരിയും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നും ഇതിനുശേഷം ചട്ടിയെടുത്ത് തലയ്ക്കടിച്ചെന്നുമാണ് ഷറീബ പോലീസിനോട് പറഞ്ഞത്. അടിയേറ്റ ഉടനെ നിലവിളിച്ചുകൊണ്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് ദിവസവും മര്‍ദിക്കാറുണ്ടെന്നും ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നുമാണ് യുവതി പോലീസിന് നല്‍കിയ മൊഴി. യുവതിയുടെ കൈയില്‍ മുറിപ്പാടുകളുമുണ്ട്. അതേസമയം, പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആവശ്യമെങ്കില്‍ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. രാമന്റെ രണ്ടാംഭാര്യയാണ് ഷെറീബ. ആദ്യഭാര്യയെ ഉപേക്ഷിച്ചശേഷമാണ് രാമന്‍ ഷെറീബയ്ക്കൊപ്പം താമസം തുടങ്ങിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയാണ്.
Read More » -
Kerala
”കേരള മുഖ്യമന്ത്രിയെ എന്താണ് ജയിലില്‍ അടയ്ക്കാത്തത്?”
കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. 24 മണിക്കൂറും താന്‍ ബിജെപിയെ ആക്രമിക്കുമ്പോള്‍ കേരള മുഖ്യമന്ത്രി 24 മണിക്കൂറും തന്നെയാണ് ആക്രമിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. കേരളത്തില്‍ നിരവധി അഴിമതിയുണ്ടായിട്ടും അദ്ദേഹത്തിന് ഒന്നും സംഭവിക്കാത്തതെന്നും ഇഡിയും സിബിഐയും ചോദ്യം ചെയ്യാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇത് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണം. ഈ രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുകയാണ്. എന്തുകൊണ്ടാണ് ഇത് കേരള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇത് സാധിക്കാത്തതെന്ന് രാഹുല്‍ ചോദിച്ചു. കണ്ണൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം 24 മണിക്കൂറും തന്നെ ആക്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന് പിണറായി പറയുന്നു. എന്നാല്‍, അദ്ദേഹത്തിനെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ബിജെപിയെ ആക്രമിച്ചാല്‍ ബിജെപി 24 മണിക്കൂറും അവരുടെ പുറകേ ആയിരിക്കും അന്വേഷണ ഏജന്‍സികളെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് താന്‍ ഓരോ ദിവസവും ആലോചിക്കുന്നത്.…
Read More » -
Kerala
പോള്‍ ചെയ്തതിനെക്കാള്‍ വോട്ട് ബിജെപിക്ക്; പരിശോധിക്കാൻ സുപ്രീംകോടതി നിര്‍ദേശം
കാസർകോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബുധനാഴ്ച കാസർകോട് ലോക്സഭാ മണ്ഡലത്തില്‍ നടന്ന മോക് പോളില്‍ പോള്‍ ചെയ്തതിനെക്കാള്‍ വോട്ട് ബിജെപിക്ക് ലഭിച്ചെന്ന് ആരോപണത്തിൽ ഇടപെട്ട് സുപ്രീംകോടതി. വിഷയം സമഗ്രമായി പരിശോധിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശം നല്‍കി. അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് വിഷയം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് സംബന്ധിച്ച് വന്ന മാധ്യമ വാർത്തകളും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ വിഷയം വിശദമായി പരിശോധിക്കുന്നതിക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ മുഴുവൻ വി.വി. പാറ്റ് രസീതുകളും എണ്ണണമെന്ന് ഹർജികള്‍ കോടതി കേള്‍ക്കുന്നതിനിടയിലാണ് പ്രശാന്ത് ഭൂഷണ്‍ വിഷയം ചൂണ്ടിക്കാട്ടിയത്. കൂടാതെ വി.വി. പാറ്റിൻറെ ബോക്സിലെ ലൈറ്റ് മുഴുവൻസമയവും ഓണ്‍ ചെയ്തിതിടണമെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതുവഴി വിവി പാറ്റ് സ്ലിപ്പ് ബോക്സിലേക്ക് വീഴുന്നത് വോട്ടർമാർക്കും കാണാൻ സാധിക്കുമെന്നും പ്രശാന്ത്…
Read More » -
Sports
നാളെ ആരാധകര്‍ക്കായി കൊച്ചിയിൽ ഫാൻ പാര്‍ക്ക് ഒരുക്കി കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: നാളെ ആരാധകർക്ക് ഐ.എസ്.എല്‍ നോക്-ഔട്ട് മത്സരം ലൈവ് സ്ക്രീനിങ്ങ് ചെയ്യാൻ ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) ഒഡീഷ എഫ് സി – കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നോക്-ഔട്ട് മത്സരമാണ് ഏപ്രില്‍ 19, വെള്ളിയാഴ്ച ജയന്റ് സ്‌ക്രീനില്‍ പ്രദർശിപ്പിക്കുക. കലൂർ ജവഹർലാല്‍ നെഹ്രു സ്റ്റേഡിയത്തിന് മുൻവശത്ത് ഉള്ള പാർക്കിംഗ് ഗ്രൗണ്ടില്‍ ഒരുക്കുന്ന ഫാൻ പാർക്കിലേക്ക് ആരാധർക്ക് പ്രവേശനം സൗജന്യമായിരിക്കും. 5 മണിക്ക് തുടങ്ങുന്ന ഫാൻ പാർക്കില്‍ ലൈവ് സ്ക്രീനിങ്ങിന് മുന്നോടിയായി വിവിധതരം വിനോദ പരിപാടികളും സംഘടിപ്പിക്കും. അതേസമയം ഇവാൻ വുക്കോമനോവിച്ചിന്റെ കീഴില്‍ തുർച്ചയായ മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ- ഓഫില്‍ പ്രവേശിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന നോക്-ഔട്ട് മത്സരത്തില്‍ ഒഡീഷ എഫ്സിയോട് ജയിച്ചാല്‍ സെമിഫൈനലില്‍ മോഹൻ ബഗാനുമായി ബ്ലാസ്റ്റേഴ്‌സ് കൊമ്ബുകോർക്കും.
Read More » -
Kerala
വലതുപക്ഷത്തിനായി മനോരമ ഓവര്‍ടൈം പണിയെടുക്കുന്നു; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നടക്കുന്ന സര്‍വേകള്‍ പെയ്ഡ് ന്യൂസ് പറയുന്ന പോലെയാണെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ ഓവര്‍ ടൈം പണിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേയും ഇതുപോലെ സര്‍വേ വന്നിട്ടുണ്ട്. ചില മാധ്യമങ്ങള്‍ ഓവര്‍ ടൈം പണിയെടുക്കുന്നു. മനോരമയാണ് ഏറെ കഷ്ടപ്പെടുന്നത്. അര്‍ധസത്യങ്ങളും അതിശയോക്തിയും പ്രചരിപ്പിയ്ക്കുന്നു. എല്‍ഡിഎഫിനെ ഇതുകൊണ്ട് തകർക്കാമെന്നാണ് അവർ കരുതുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് മണിയാശാൻ തോൽക്കുമെന്നാണ് ഇവർ പറഞ്ഞത്.മണിയാശാൻ 38000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.മാവേലിക്കരയിലും ഇവർ തോൽപ്പിച്ച ആളാണ് ഇന്ന് അവിടുത്തെ എംഎൽഎ- പിണറായി വിജയൻ പറഞ്ഞു. അന്ന് കെ കെ ശൈലജയും എംഎം മണിയും എംബി രാജേഷും മുഹമ്മദ് റിയാസും പ്രതിഭയും പരാജയപ്പെടും എന്ന് പറഞ്ഞു.എന്നിട്ടെന്തായെന്നും പിണറായി ചോദിച്ചു.
Read More »