SportsTRENDING

നാളെ ഒഡീഷക്കെതിരെ ലൂണ ഇറങ്ങും; ദിമിത്രിയോസിന്റെ കാര്യം സംശയം: കോച്ച് ഇവാൻ വുകമനോവിച്ച്‌

ഭുവനേശ്വർ: നാളെ ഒഡീഷക്കെതിരായ പ്ലേ ഓഫില്‍  അഡ്രിയാൻ ലൂണ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്‌.

ലൂണ തങ്ങളോടൊപ്പം ഒഡീഷയില്‍ വന്നിട്ടുണ്ട്. ലൂണ കളിക്കാൻ തയ്യാറാണ് എന്നും അദ്ദേഹം തീർച്ചയായും നാളെ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിന്റെ ഭാഗമായിരിക്കും എന്നും ഇവാൻ പറഞ്ഞു.

Signature-ad

എന്നാല്‍ ലൂണ 90 മിനിട്ടും കളിക്കില്ല എന്നും 90 മിനിറ്റ് കളിക്കുക അസാധ്യമാണ് എന്നും ഇവാൻ പറഞ്ഞു.അതേസമയം ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് നാളെ കളിക്കുന്ന കാര്യം സംശയമാണെന്നും ഇവാൻ പറഞ്ഞു.താരവും പരിക്കിന്റെ പിടിയിലാണ്.എന്നാൽ ദിമിത്രിയോസും ടീമിനൊപ്പം ഭുവനേശ്വറിൽ എത്തിയിട്ടുണ്ട്.

ഈ സീസണിൽ 13 ഗോളുകൾ നേടിയിട്ടുള്ള താരമാണ് ദിമിത്രിയോസ്.

Back to top button
error: