KeralaNEWS

ഒന്നിച്ച് മരിക്കാം എന്ന് പറഞ്ഞ് സഹധർമ്മിണിക്ക് ഫാനില്‍ കയര്‍ കെട്ടിക്കൊടുത്തു; ഭാര്യ ആത്മഹത്യ ചെയ്തു, ഭര്‍ത്താവ് പിൻവാങ്ങി

     വീട്ടിലെ കിടപ്പുമുറിയില്‍ യുവതി തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പത്തനംതിട്ട വെച്ചൂച്ചിറ  കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ മരിച്ച സംഭവത്തില്‍ സുനില്‍ കുമാറിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയും എന്നാല്‍ ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാന്‍ സൗമ്യക്ക് സൗകര്യം ഒരുക്കിയ ശേഷം ഭര്‍ത്താവ് സുനില്‍ പിന്‍വാങ്ങുകയും ചെയ്തു.

Signature-ad

അന്വേഷണത്തില്‍ സത്യാവസ്ഥ വെളിവായതിനെ തുടര്‍ന്നാണ് പൊലീസ് സുനിലിനെ കസ്റ്റടിയിലെടുത്തത്.

Back to top button
error: